3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...

പണക്കൊഴുപ്പിന്റെയും ലഹരിയുടെയും അങ്ങേയറ്റത്തെ ഹുങ്കിൽ പാവപ്പെട്ട രണ്ട് യുവതികളുടെയും യുവാവിന്റെയും ജീവൻ റോഡിൽ തല്ലിക്കെടുത്തിയിരിക്കുന്നു! നെടുമ്പാശ്ശേരി അത്താണി സിഗ്നലിന് സമീപമുണ്ടായ അതിദാരുണമായ മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവ് നടത്തിയ വെല്ലുവിളി കേട്ട് കേരളക്കര ഒന്നടങ്കം ഞെട്ടിത്തരിച്ചിരിക്കുകയാണ്.
ചോരയിൽ കുളിച്ചു കിടക്കുന്ന മൂന്ന് മൃതദേഹങ്ങളെ നോക്കി, യാതൊരു കുറ്റബോധവുമില്ലാതെ 'എന്തുവന്നാലും എന്റെ വാപ്പ നോക്കിക്കോളും, എയർപോർട്ട് റോഡിൽ സ്പീഡിൽ ഓടിച്ചാൽ എന്താ തെറ്റ്?' എന്നായിരുന്നു ലഹരി മൂത്ത ഈ പ്രതിയുടെ അട്ടഹാസം! പണമിറക്കി കേസിൽ നിന്ന് എങ്ങനെയെങ്കിലും ഊരിപ്പോരാൻ നോക്കുന്ന ഈ അഹങ്കാരി തല്ലിക്കെടുത്തിയത് മൂന്ന് നിർധന കുടുംബങ്ങളുടെ ഒരേയൊരു പ്രതീക്ഷയാണ്. പണക്കരുത്തിന് മുന്നിൽ ഈ കേസ് ഒതുങ്ങിപ്പോകുമോ?
https://www.facebook.com/Malayalivartha

























