രോഗലക്ഷണമില്ലാതെ 18കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രത്യേക സംഘത്തെ നിയോഗിച്ചു ആരോഗ്യവകുപ്പ്! രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പഠിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം
പത്തനംതിട്ടയില്‍ രോഗലക്ഷണമില്ലാതെ 18കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രത്യേക സംഘത്തെ നിയോഗിച്ചു ആരോഗ്യവകുപ്പ്. ലക്ഷണമില്ലാത്തവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് പഠിക്കാന്‍ ജില്ലയിലെ ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘത്തിനെയാണ് നിയോഗിച്ചിരിക്കുന്നത്.
17ാം തിയ്യതിയാണ് പന്തളം സ്വദേശിനിയായ പെണ്‍കുട്ടി നാട്ടിലെത്തിയത്. ഹോട്ട്സ് സ്പോട്ടായ നിസാമുദ്ദീനില്‍ നിന്ന് ട്രെയിനില്‍ കയറിയതിനാലാണ് പെണ്‍കുട്ടിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്.
വീട്ടില്‍ വന്നതിനു ശേഷം 14 ദിവസം നിരീക്ഷണത്തില്‍ തുടര്‍ന്നെങ്കിലും വീണ്ടും നാല് ദിവസം കഴിഞ്ഞപ്പോഴാണ് പെണ്‍കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. അപ്പോഴും പെണ്‍കുട്ടിയില്‍ രോഗ ലക്ഷണം പ്രകടമായിരുന്നില്ല.ഗള്‍ഫില്‍ നിന്നെത്തിയ അടൂര്‍ സ്വദേശിയായ യുവാവിനും രോഗലക്ഷണങ്ങള്‍ ഇല്ലാതെയാണ് പരിശോധനയില്‍ രോഗബാധ സ്ഥിരീകരിക്കുന്നത്.
ഈ സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
https://www.facebook.com/Malayalivartha