Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

കൊറോണകാലത്ത് അന്നംതരുന്ന കര്‍ഷരെ കൈവിട്ടു; തമിഴ്‌നാട്കൂടി നിയന്ത്രണ ഏര്‍പ്പെടുത്തിയാല്‍; കുറേ.. രൂപ വേവിച്ചു തിന്നാം അപ്പൊ വശപ്പടങ്ങും; ജയിംസ് വടക്കന്‍ പച്ചക്ക് പറയുന്നു

06 APRIL 2020 05:00 PM IST
മലയാളി വാര്‍ത്ത

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഏഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ഗവേര്‍ണിംഗ് ബോഡി മുന്‍ മെമ്പറും, സെന്റ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ സ്ഥാപകനും, അതുപോലതന്നെ പ്ലാനിംഗ് ബോര്‍ടഡ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കിംഗ് മെമ്പറുംമായ ജെയിംസ് വടക്കന്‍ നടത്തിയ പഠനം നമ്മെ ചിന്തിപ്പിക്കുന്നതാണ്.


*'രൂപ വേവിച്ചു തിന്നാല്‍ വിശപ്പടക്കാനാവില്ല.'*

കൊറോണക്കു പോലും വേണ്ടാത്ത 29.96 ലക്ഷം കര്‍ഷകര്‍ക്ക് നിങ്ങള്‍ എന്ത് കൊടുത്തു. ????

ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്‍പ് നരേന്ദ്ര മോഡി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി അവതരിപ്പിച്ച പ്രധാനമന്ത്രി കര്‍ഷക സമ്മാന്‍ (ജങ കിസാന്‍) പദ്ധതിയിലൂടെ 6000 രൂപ ലഭിച്ച 29.96 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ഈ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെയാണെങ്കിലും സംസ്ഥാനത്ത് അര്‍ഹരായ കര്‍ഷകരെ കണ്ടെത്തിയത് കൃഷിമന്ത്രി ഢ.ട. സുനില്‍ കുമാര്‍ നേതൃത്വം നല്‍കുന്ന കൃഷിവകുപ്പാണ്. അതു കൊണ്ടു തന്നെ ഓരോ കര്‍ഷകന്റെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും കേരള സര്‍ക്കാര്‍ കൃഷി വകുപ്പിന് അറിയാം.

കേരള സര്‍ക്കാര്‍ കണക്കു പ്രകാരം കേരളത്തില്‍ ദാരിദ്രരേഖക്കു താഴെയുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ 3,672,715 പേരാണ്. അഞ്ചഗങ്ങളടങ്ങുന്ന ഒരു കുടുബത്തിന് ഗ്രാമ പ്രദേശങ്ങളില്‍ പ്രതിമാസം 5,270 രൂപയും നഗരപ്രദേശങ്ങളില്‍ 6,770 രൂപയും വരുമാനം ലഭിക്കാത്തവരെയാണ് ദാരിദ്രരേഖക്ക് താഴെയുള്ളവരായി കണക്കാക്കുന്നതിനുള്ള സാമ്പത്തിക /വരുമാന മാനദണ്ഡം. കേരളത്തില്‍ ആകെയുള്ള റേഷന്‍ കാര്‍ഡുകള്‍ 87.14 ലക്ഷമാണ് എന്നോര്‍ക്കണം.

കേരളത്തിലെ കര്‍ഷകരുടെ കൃഷിഭൂമിയുടെ ശരാശരി വിസ്തീര്‍ണം ഒരെക്കറില്‍ താഴെയാണ്.

ഒരേക്കര്‍ തെങ്ങില്‍ നിന്നും (ആകെ 7,60,947 ഹെക്ടര്‍ - ഒന്നാം സ്ഥാനത്തുള്ള കൃഷി) 2786 തേങ്ങക്ക് തേങ്ങ ഒന്നിന് 18 രൂപ വിലയിട്ടാലും കിട്ടുന്ന മാസ വരുമാനം 4179 രൂപ.

ഒരേക്കര്‍ റബര്‍ കൃഷിയില്‍ നിന്ന് ( 5,51,115 ഹെക്ടര്‍ -, രണ്ടാം സ്ഥാനം) 392 കിലോഗ്രാം റബറിന് 120 രൂപ നിരക്കില്‍ പ്രതിമാസ വരുമാനം 3920 രൂപ.

ഒരേക്കര്‍ നെല്‍കൃഷിയില്‍ നിന്നും. ധ198096 ഹെക്ടര്‍ - മൂന്നാം സ്ഥാനം. (1981ല്‍ 8,01,699 ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്നു.)പ 1168 കിലോ നെല്ലിന് 28 രൂപ നിരക്കില്‍ പ്രതിമാസ വരുമാനം 2726 രൂപ.

സമാനമായ കണക്കില്‍ വാഴ കര്‍ഷകന്റെ പ്രതിമാസ വരുമാനം 4544 രൂപ. മറ്റ് കര്‍ഷകരുടെ പ്രതിമാസ വരുമാനം 1852 രൂപ.

ചുരുക്കത്തില്‍ 29.69 ലക്ഷം ' റബര്‍ മുതലാളി ' ' തെങ്ങ് മുതലാളി ' ' കുരുമുളക്, ഏലം, ഇഞ്ചി മുതലാളി ' ' പെനാപ്പിള്‍ മുതലാളി ' എന്നൊക്കെ നാം വിളിക്കുന്ന കര്‍ഷകന്റെ പ്രതിമാസ വരുമാനം 5270 രൂപയിലും താഴെയാണ്. ചുരുക്കത്തില്‍ ദരിദ്ര വിഭാഗക്കാരെക്കാള്‍ ദരിദ്രരാണ് കേരളത്തിലെ കര്‍ഷകര്‍.

കൊറോണയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളില്‍ ( 1.7 ലക്ഷം കോടി രൂപ കേന്ദ്ര പാക്കേജും, 20000 കോടി രൂപയുടെ കേരള സര്‍ക്കാര്‍ പാക്കേജും) ഒന്നിലും ഈ ദരിദ്രവാസികളായ കര്‍ഷകര്‍ക്ക് ഒരു ആനുകൂല്യവും നല്‍കിയില്ല. നരേന്ദ്ര മോഡി മാത്രം പ്രധാനമന്ത്രി കിസാന്‍ സമ്മാന പദ്ധതിയില്‍ 2000 രൂപ കേരളത്തിലെ 29.96 ലക്ഷം കര്‍ഷകര്‍ക്കും നല്‍കും.

കേരളത്തിലെ 20000 കോടി കൊറോണ പാക്കേജിലെ ചില സഹായങ്ങള്‍ ഇങ്ങനെ
*9.6 ലക്ഷം മോട്ടോര്‍ തൊഴിലാളികള്‍ക്ക് 5000 രൂപ മുതല്‍ 10000 രൂപ വരെ.
* കള്ളുവ്യവസായ തൊഴിലാളികള്‍ക്ക് 10000 രൂപ.
* അഭിഭാഷക ഗുമസ്തര്‍ക്ക് 3000 രൂപ.
* 52 ലക്ഷം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് 8500 രൂപ.
* 4491834 അഗങ്ങളുള്ള കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ ഓരോ കുടുംബത്തിനും 20,000 രൂപ വരെ പലിശരഹിത 36 മാസ തിരിച്ചടവില്‍ വായ്പ്പ.
* അബ്കാരി ക്ഷേമനിധിക്കാര്‍ക്ക് 5000 രൂപ സഹായം 10000 രൂപ വായ്പ്പ.
അങ്ങനെ പോകുന്നു സഹായങ്ങള്‍.

ഇതൊന്നും കൊടുക്കുന്നതിന് ഒരു പരാതിയുമില്ല. പക്ഷെ മലയാളിയുടെ വിശപ്പ് മാറ്റാന്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ ഒന്നും കൊടുക്കാതെ അവഗണിച്ചാല്‍ കര്‍ഷകന്‍ ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്യുന്നത് നിറുത്തിയാല്‍ ഇപ്പോള്‍ കര്‍ണാടക അതിര്‍ത്തി അടച്ചത് പോലെ നാളെ തമിഴ്‌നാട് അതിര്‍ത്തി അടച്ചാല്‍ മലയാളികള്‍ക്ക് ഇതുപോലെ സഹായമായി നല്‍കുന്ന 'രൂപ' വേവിച്ചു തിന്നേണ്ടി വരും.

കുഷിമന്ത്രിയും, മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമൊക്കെ വാക്കുകള്‍ കൊണ്ടും വാഗ്ദാനങ്ങള്‍ കൊണ്ടും കര്‍ഷകരെ സഹായിക്കുന്ന പരിപാടി നിര്‍ത്തി മലയാളി ഇനി പഞ്ഞം കിടക്കാതെ വരേണ്ടി വരെണ്ടങ്കില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന പദ്ധതിയില്‍ അംഗമായ 29.96 ലക്ഷം കര്‍ഷകര്‍ക്കും 10000 രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കണം.

ഈ ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിലെ കര്‍ഷകരില്‍ നിന്നും സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും എത്ര കിലോ പച്ചക്കറിയും, വാഴക്കയും, പൈനാപ്പിളും, മറ്റു കാര്‍ഷിക ഉല്‍പന്നങ്ങളും വാങ്ങി എന്നുകൂടി ജനങ്ങളെ അറിയിച്ചാല്‍ കൊറോണ ക്കു പോലും വേണ്ടാത്ത കര്‍ഷകരുടെ സത്യ സ്ഥിതി മനസിലാകും.

ഇടതുപക്ഷ കര്‍ഷക സംഘടനകളും കര്‍ഷക തൊഴിലാളി സംഘടനകളും ഇക്കാര്യം കൊറോണ കാലത്തെ വിശ്രമ ജീവിതത്തിലെങ്കിലും ഇതൊന്നു പഠിക്കുന്നത് നന്നായിരിക്കും. പാളത്തൊപ്പി വെച്ച് കര്‍ഷകരെ നയിക്കുന്ന നേതാക്കളും ഈ കാര്യങ്ങളൊക്കെ വിശ്രമവേളയില്‍ ചിന്തിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (20 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (24 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (35 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (54 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends