കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ സ്ത്രീ മരിച്ചു; ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നു
മലപ്പുറം മമ്പാട് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ സ്ത്രീ മരിച്ചു. പുള്ളിപ്പാടം സ്വദേശി പൈക്കാട് അസ്മാബിയാണ് മരിച്ചത്. പുള്ളിപ്പാടത്ത് വനമേഖലയോട് ചേർന്ന ഭാഗത്തു വച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇന്നു രാവിലെയായിരുന്നു ആക്രമിക്കപ്പെട്ടത്. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
https://www.facebook.com/Malayalivartha