കേരളവും ഇക്കാര്യം മാതൃകയാക്കണം.... മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഒരുവര്‍ഷത്തേയ്ക്ക് കുറയ്ക്കൂ
കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേന്ദ്രം ചെയ്ത പോലെ സംസ്ഥാന മന്ത്രിമാരുടെയും എംഎല്‍എമാരുടെ ശമ്ബളത്തിലും അടുത്ത ഒരു വര്‍ഷത്തേക്ക് കുറവു വരുത്തി പണം സമാഹരിക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്ബത്തിക നടപടികള്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടതാണെന്നു സുരേന്ദ്രന് പറഞ്ഞു. കേരളവും ഇക്കാര്യം മാതൃകയാക്കണം.
എംപി ഫണ്ട് വിനിയോഗാതിരിക്കുന്നതു വഴി ശേഖരിക്കുന്ന പണം നാട്ടിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് മൂലം ഉണ്ടായിട്ടുള്ള സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് വിനിയോഗിക്കുക. എംപിമാരുടെ ശമ്ബളത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് അടുത്ത ഒരു വര്ഷത്തേക്കുണ്ടാവുക. ഈ ഇനത്തിലും സ്വരൂപിക്കപ്പെടുന്ന പണം രാജ്യത്തിന്റെ സാമ്ബത്തിക ഉത്തേജനത്തിനു വിനിയോഗിക്കപ്പെടും. എംപി ഫണ്ട് നിര്‍ത്തി വയ്ക്കുന്നതിലൂടെ എല്ലാ വികസനവും നിര്‍ത്തലാക്കുന്നു എന്ന പ്രചാരണം ശരിയല്ല.
രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നടപടികളിലൂടെ ശേഖരിക്കപ്പെടുന്ന ധനവും ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനു തന്നെയാണ് വിനിയോഗിക്കുക. മഹാമാരിയില്‍ ലോക സാമ്ബത്തിക മേഖലയാകെ മന്ദീഭവിച്ചു നില്‍ക്കുകയാണ്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇതില്‍ നിന്ന് കരകയറാനാകൂ. എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം സര്‍ക്കാരുകള്‍ക്ക് ഉണ്ടാകണമെന്നും സുരേന്ദ്രന് പറഞ്ഞു.
https://www.facebook.com/Malayalivartha