അനാഥാലയങ്ങള്‍ക്കു സൗജന്യ റേഷന്‍ ; മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവ ആഴ്ചയില്‍ ഏതെങ്കിലും ഒരു ദിവസം തുറക്കും; വാഹനങ്ങള്‍ നന്നാക്കാനുള്ള വര്‍ക്ക്ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കും

അനാഥാലയങ്ങള്‍ക്കു സൗജന്യ റേഷന്‍ ; മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവ ആഴ്ചയില്‍ ഏതെങ്കിലും ഒരു ദിവസം തുറക്കും; വാഹനങ്ങള്‍ നന്നാക്കാനുള്ള വര്‍ക്ക്ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കും
കോവിഡിന്റെ പശ്ചാത്തലത്തിൽ അനാഥാലയങ്ങള്‍ക്കു സൗജന്യ റേഷന്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. അനാഥാലയങ്ങള്‍, പെര്‍മിറ്റ് പ്രകാരം റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്ന കോണ്‍വെന്റുകള്‍, ആശ്രമങ്ങള്‍, മഠങ്ങള്‍, വൃദ്ധസദനങ്ങള്‍ പോലുള്ള സ്ഥാപനങ്ങളെ സൗജന്യ റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തും. 3000 അതിഥി മന്ദിരങ്ങളിലായി 42,602 അന്തേവാസികളുണ്ട്. ഇവര്‍ക്ക് സൗജന്യമായി അരി നല്‍കും. നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിലും സൗജന്യമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രൊഫഷണല്‍ നാടകസമിതികള്‍, ഗാനമേള ട്രൂപ്പുകള്‍, മിമിക്രി കലാകാര·ാര്‍, ചിത്രശില്പകലാകാരന്മാര്, തെയ്യക്കോലങ്ങളുമായി ബന്ധപ്പെട്ട കലാകാര·ാര്‍ തുടങ്ങിയവര്‍ പ്രതിസന്ധിയിലാണ്. അവരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കന്പ്യൂട്ടര്, സ്പെയര്‍ പാര്‍ട്ട്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവ ആഴ്ചയില്‍ ഏതെങ്കിലും ഒരു ദിവസം തുറക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാഹനങ്ങള്‍ നന്നാക്കാനുള്ള വര്‍ക്ക്ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കും.
പിഎസ് സി അഡ്വൈസ് മെമ്മോ ലഭിച്ച പലര്‍ക്കും ലോക്ക്ഡൗണ്‍ കാരണം ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അക്കാര്യത്തില്‍ വകുപ്പ് മേധാവികളും പിഎസ് സിയുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങള്‍ ചെയ്യും.
ലോക്ക്ഡൗണിനെ തുടര്‍ന്ന് വിമാന ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്പോള്‍ യാത്രക്കാരന് റീഫണ്ട് ലഭിക്കുന്നില്ല എന്ന പ്രശ്നം വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിതവില എന്നിവ തടയാന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 289 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 103 സ്ഥാപനങ്ങള്‍ക്കെതിരെ വിജിലന്‍സ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























