Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

വാഹന വര്‍ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി. കൂടുതല്‍ കടകളും തുറക്കാം. കേരളത്തില്‍ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. 

06 APRIL 2020 09:17 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിരോധത്തിനായി രാജ്യമെങ്ങും നടപ്പാക്കിയ ലോക്ക് ഡണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. 21 ദിവസത്തെ ലോക്ക് ഡണ്‍ ഏപ്രില്‍ 14ന് പൂര്‍്ത്തിയാകുമ്പോള്‍ ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണം പിന്‍വലിക്കുകയുള്ളൂവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിനിടെ, കേരളത്തില്‍ ലോക്ഡൗണില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഹന വര്‍ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കി. മൊബൈല്‍ ഫോണ്‍ വില്‍പനയും റീചാര്‍ജിങ്ങിനുമുള്ള കടകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാം. കംപ്യൂട്ടര്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകളും ആഴ്ചയില്‍ ഒരു ദിവസം തുറക്കാമെന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതിനിടെ, രാജ്യത്തെ ലോക്ക് ഡൗണ്‍ കാലാവധി പൂര്‍ത്തിയാവുന്ന ഏപ്രില്‍ 15-നു ശേഷം നടപ്പാക്കേണ്ട നിര്‍ണായക തീരുമാനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശം. കേന്ദ്രമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം മുന്നോട്ടുവെച്ചത്. ലോക്ക്ഡൗണ്‍ നടപടികളും സാമൂഹിക അകലവും ഒരുമിച്ച് മുന്നോട്ടുപോണം, ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ നടപടികളെ രൂപപ്പെടുത്തേണ്ടതുണ്ട്. അതിനായി പത്ത് നിര്‍ണായകമായ തീരുമാനങ്ങളും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട പത്ത് മുന്‍ഗണന മേഖലകളും പട്ടക തയ്യാറാക്കണമെന്നാണ് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നല്‍കിയ നിര്‍ദേശം.

കോവിഡ്-19 പ്രതിരോധത്തിനായി കേന്ദ്രമന്ത്രിമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കൃത്യസമയങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ നല്‍കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും കോവിഡിനെതിരെയുള്ള പ്രതിരോധപരിപാടികള്‍ തീരുമാനിക്കുന്നതില്‍ ഫലപ്രദമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിനു ശേഷം ഉയര്‍ന്നുവരുന്ന നിരവധി വെല്ലുവിളികള്‍ ഉണ്ട്. ഇവയെ നേരിടേണ്ടതുണ്ട്. മന്ത്രിമാര്‍ അവരവരുടെ വകുപ്പുകളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളിലേക്കുള്ള ആശ്രിതത്വം കുറയ്ക്കേണ്ടതുണ്ട്. അതിനാല്‍ മെയ്ക്ക് ഇന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ സംസാരിച്ചു.

കാര്‍ഷികമേഖല, സമ്പദ് വ്യവസ്ഥ, ക്ഷേമപരിപാടികള്‍, തൊഴിലാളികളുടെ പ്രശ്നങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കോവിഡ്-19 സദ്വ്യവസ്ഥയെ എങ്ങനെ പ്രതികൂലമായി ബാധിക്കും എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിന് സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കൊറോണ ഹോട്ട്‌സ്‌പോട്ടുകള്‍ നിലവിലില്ലാത്ത വകുപ്പുകള്‍ സാവധാനം തുറക്കുന്നതിനുള്ള ഒരു പ്ലാന്‍ തയ്യാറാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ക്ഷീരകര്‍ഷകര്‍ക്ക് മാര്‍ച്ച് ഒന്നു മുതല്‍ 20 വരെ അളന്ന ഓരോ ലീറ്റര്‍ പാലിനും ഒരു രൂപ വീതം ആശ്വാസധനം നല്‍കുമെന്ന് മുഖ്യമന്ത്രി. ലോക്ഡൗണ്‍ അവസാനിക്കുന്ന തീയതിക്കു മുന്‍പ് പണം കൈമാറും. കോവിഡ് ബാധിതരായ ക്ഷീര കര്‍ഷകര്‍ക്കു 10,000 രൂപ ധനസഹായം നല്‍കും. ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂള്‍ ഫീസുകളില്‍ ഇളവ് അനുവദിക്കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി സ്‌കൂള്‍ മാനേജ്‌മെന്റുകളോടാണു മുഖ്യമന്ത്രി അഭ്യര്‍ഥന നടത്തിയത്. വിദേശത്തെ ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ സൗകര്യമൊരുക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്കു കത്തയച്ചു. മുംബൈയിലും ഡല്‍ഹിയിലും കോവിഡ് ബാധിച്ച നഴ്‌സുമാര്‍ക്കു സഹായം വേണമെന്ന് പ്രധാനമന്ത്രിയോടും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സുരക്ഷാ ഉപകരണങ്ങളില്ലെന്ന പരാതിക്കു പരിഹാരമുണ്ടാക്കണം. മഹാരാഷ്ട്ര, ഡല്‍ഹി മുഖ്യമന്ത്രിമാരുമായി സംസാരിക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (23 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (27 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (38 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (57 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends