എറണാകുളം മെഡിക്കല്‍ കോളജില്‍ കോവിഡ് സംശയിച്ചു നിരീക്ഷണത്തിലുണ്ടായിരുന്ന 65കാരന്, മരിച്ചത് ഹൃദയാഘാതം മൂലം! പരിശോധനാ ഫലം ലഭിച്ചിട്ടില്ലാത്തതിനാല്‍ കോവിഡ് ഉണ്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല...
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. എറണാകുളം മെഡിക്കല്‍ കോളജില്‍ കോവിഡ് സംശയിച്ചു നിരീക്ഷണത്തിലുണ്ടായിരുന്ന 65കാരന് ഹൃദയാഘാതം മൂലം മരിച്ചു. തൃപ്പൂണിത്തുറ ഇരുമ്ബനം സ്വദേശിയായ മുരളീധരനാണ് ഹൃദയാഘാതം മൂലം മരിച്ചത്.
പരിശോധനാ ഫലം ലഭിച്ചിട്ടില്ലാത്തതിനാല്‍ കോവിഡ് ഉണ്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായതിനു പിന്നാലെയായിരുന്നു മരണം. ജില്ലയിലെ രണ്ട് കോവിഡ് കെയര്‍ സെന്ററുകളിലായി 25 പേരാണ് നിരീക്ഷണത്തിലുള്ളത്.
തിങ്കളാഴ്ച രണ്ടുപേരെക്കൂടി കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 6 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ആശുപത്രികളില്‍ ഐസലേഷനിലുള്ളവരുടെ ആകെ എണ്ണം 35 ആയി.
ഇതില്‍ 19 പേര് കളമശ്ശേരി മെഡിക്കല്‍ കോളജിലും 4 പേര് ആലുവ ജില്ലാ ആശുപത്രിയിലും 10 പേര് സ്വകാര്യ ആശുപത്രിയിലും 2 പേര് കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ് ഉള്ളത്. ജില്ലയില്‍ പുതിയതായി 42 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha