Widgets Magazine
07
Jul / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്പമ്പോ അമ്പരന്ന് സോഷ്യൽമീഡിയ! കൊറോണയിലും വലുത് വന്നില്ലെങ്കിലെ അതിശയമുള്ളൂ; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടിത്തരിച്ച് കേരളക്കര, ഇത് വേറെ ലെവൽ


പ്രണയം അസ്ഥിക്ക് പിടിച്ചപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി... ഒടുക്കം ഗർഭിണി ആണെന്നറിഞ്ഞപ്പോൾ മാസങ്ങൾ കടന്നുപോയി! നൊന്തു പ്രസവിച്ച കുഞ്ഞിനെ ഒരു ദിവസം പ്രായമുള്ളപ്പോൾ തന്നെ പള്ളി മുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞത് അമ്മയും കാമുകനും; 45 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘത്തെപോലും ഞെട്ടിച്ച ആ കാഴ്ച്ച; സംഭവം അടൂരിൽ


നാല് വർഷത്തെ നീണ്ട പ്രണയം... കാമുകനൊപ്പമുള്ള ചിത്രം പങ്കുവച്ച് റബേക്ക സന്തോഷ്! ഏറ്റെടുത്ത് സോഷ്യൽമീഡിയ


സ്വപ്ന സുരേഷ് വമ്പൻ സ്രാവ് തന്നെ! ഒരു ഇടപാടില്‍ കാൽ കോടിയോളം.. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ന്‍ പി​ആ​ര്‍​ഒ സ​രി​ത് ക​സ്റ്റ​ഡി​യിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ


മലയാളികൾ ഒരിക്കലും മറക്കാത്ത ആ പ്രണയ ചിത്രങ്ങൾ ഇതാ..

ഉത്രവധത്തിന് ദൃക്സാക്ഷികളില്ല; പൊലീസിന് പ്രതി കൊടുക്കുന്ന മൊഴി കോടതിയില്‍ സ്വീകാര്യവുമല്ല; ഉത്രയുടെ വധത്തില്‍ സൂരജിന് ശിക്ഷ കിട്ടാന്‍ സാധ്യത വളരെ കുറവാണ്

28 MAY 2020 10:41 PM IST
മലയാളി വാര്‍ത്ത

അഞ്ചലില്‍ ഉത്രയെ പാമ്ബിനെകൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സൂരജിന് ശിക്ഷ കിട്ടാന്‍ സാദ്ധ്യത വളരെ കുറവാണെന്ന് ടി.ജി.മോഹന്‍ദാസ്. നമ്മുടെ ക്രിമിനല്‍ നിയമം, തെളിവ് നിയമം.. ഇതൊക്കെ കുറ്റാരോപിതന് ആവുന്നത്ര രക്ഷപെടാന്‍ കഴിയുന്ന വിധത്തിലാണ് എന്നും . ഏതെങ്കിലും ഒരു ചെറിയ സംശയം മതി അതിന്റെ ആനുകൂല്യം പ്രതിക്കു കിട്ടുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ടി.ജി മോഹന്‍ദാസ് കുറിക്കുന്നു.

ദൃക്സാക്ഷി ഇല്ലാത്ത കൊലപാതകം തെളിയിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. സാഹചര്യത്തെളിവുകള്‍ യുക്തിഭദ്രമായും സംശയാതീതമായും കോര്‍ത്തിണക്കുന്ന വളരെ ദുര്‍ഘടം പിടിച്ച വഴിയാണത്. ഉത്രവധത്തിന് ദൃക്സാക്ഷികളില്ല. പൊലീസിന് പ്രതി കൊടുക്കുന്ന മൊഴി കോടതിയില്‍ സ്വീകാര്യവുമല്ല. പൊലീസിന്റെ മര്‍ദ്ദനം ഭയന്ന് പറഞ്ഞുപോയ മൊഴിയായിട്ടേ പ്രതി അതിനെപ്പറ്റി പറയാന്‍ സാധ്യതയുള്ളൂവെന്നും മോഹന്‍ദാസ് പറയുന്നു..

ഉത്ര വധം
------
ഉത്രയുടെ വധത്തില്‍ സൂരജിന് ശിക്ഷ കിട്ടാന്‍ സാധ്യത വളരെ കുറവാണ്. നമ്മുടെ ക്രിമിനല്‍ നിയമം, തെളിവ് നിയമം.. ഇതൊക്കെ കുറ്റാരോപിതന് ആവുന്നത്ര രക്ഷപെടാന്‍ കഴിയുന്ന വിധത്തിലാണ്. ഏതെങ്കിലും ഒരു ചെറിയ സംശയം മതി അതിന്റെ ആനുകൂല്യം പ്രതിക്കു കിട്ടും.

സൗമ്യയെ തള്ളിയിട്ടോ അതോ സ്വയം ചാടിയോ എന്ന് ഉറപ്പില്ലാത്തതിന്റെ ആനുകൂല്യം പറ്റിയാണ് ചാള്‍സ് (ഗോവിന്ദച്ചാമി) തൂക്കുകയറില്‍ നിന്ന് രക്ഷപെട്ടത്. ധാരാളം കൊലപാതകക്കേസുകളില്‍ പ്രതികള്‍ ഇങ്ങനെ രക്ഷപെടുന്നതു കാണാം. ഇപ്പോള്‍ കിട്ടിയ വിവരം വെച്ച്‌ നോക്കിയാല്‍ സൂരജും രക്ഷപെടാനുള്ള സാധ്യത കാണുന്നു

ദൃക്സാക്ഷി ഇല്ലാത്ത കൊലപാതകം തെളിയിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. സാഹചര്യത്തെളിവുകള്‍ യുക്തിഭദ്രമായും സംശയാതീതമായും കോര്‍ത്തിണക്കുന്ന വളരെ ദുര്‍ഘടം പിടിച്ച വഴിയാണത്. ഉത്രവധത്തിന് ദൃക്സാക്ഷികളില്ല. പോലീസിന് പ്രതി കൊടുക്കുന്ന മൊഴി കോടതിയില്‍ സ്വീകാര്യവുമല്ല. പോലീസിന്റെ മര്‍ദ്ദനം ഭയന്ന് പറഞ്ഞുപോയ മൊഴിയായിട്ടേ പ്രതി അതിനെപ്പറ്റി പറയാന്‍ സാധ്യതയുള്ളൂ.

മൂര്‍ഖനെ ഒരു മുറിയില്‍ ചുമ്മാ തുറന്നു വിട്ടാല്‍ അവിടെ കട്ടിലില്‍ ഉറങ്ങുന്ന ആളിനെ അത് കടിക്കുമോ? മനുഷ്യരോടിണങ്ങുന്ന ഒരു ജീവിയല്ല മൂര്‍ഖന്‍ - അതിനോട് ഒരു പ്രത്യേക ആളിനെ കൊത്തണം എന്ന് പറഞ്ഞു ചെയ്യിക്കാന്‍ പറ്റില്ലല്ലോ? പിന്നെ ആകെ സാധ്യത സൂരജ് മൂര്‍ഖനെ ഉത്രയുടെ ശരീരത്തിലേക്ക് ഇറക്കി വിടുന്നു.
ഭയന്നുണരുന്ന ഉത്ര മൂര്‍ഖനെ കൈകൊണ്ട് തട്ടുന്നു. കൊത്തു കിട്ടുന്നു. ഉഗ്രവിഷമായതിനാല്‍ മിനിറ്റുകള്‍ക്കകം ഉത്ര മരിക്കുന്നു.

ഇത് ഒരു സാധ്യതയാണ്. പക്ഷേ സാധ്യതയോ സംശയമോ ഒന്നും തെളിവല്ല. Suspicion, howsoever strong, will not be treated as evidence എന്നതാണ് നിയമം.

ഞാന്‍ പാമ്ബിനെ ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞില്ല എന്ന് പ്രതി പറഞ്ഞാല്‍ പ്രോസിക്യൂഷന് മറിച്ചു തെളിയിക്കാന്‍ കയ്യിലൊന്നുമില്ല! പാമ്ബുവിഷം പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിരിക്കുന്നു. പക്ഷേ അത് ഈ പാമ്ബിന്റെ തന്നെയാണ് എന്ന് എങ്ങനെ തെളിയിക്കും? വലിയൊരു പ്രശ്നമാണത്.

തല്ലിക്കൊന്നു കുഴിച്ചിട്ടു ചീഞ്ഞുപോയ പാമ്ബിന്റെ പല്ലില്‍ മരിച്ചയാളിന്റെ മാംസം കിട്ടി എന്നതും വിശ്വസനീയമല്ല. കൊത്താനായി മാത്രം പുറത്തേക്ക് വരുന്ന, വളഞ്ഞ സിറിഞ്ച് പോലുള്ള വിഷപ്പല്ലാണ് പാമ്ബിനുള്ളത്. മില്ലി സെക്കന്റ് കൊണ്ട് കൊത്തി വിഷം ചീറ്റി ആ രണ്ടു പല്ലുകള്‍ തിരിച്ചു പോകും. കടിയേറ്റ ആളിന്റെ മാംസം പോയിട്ട് രക്തം പോലും പാമ്ബിന്റെ പല്ലില്‍ നിന്ന് കിട്ടില്ല - അതും ഇത്രയും ദിവസങ്ങള്‍ക്ക് ശേഷം.

ഇനി അടുത്ത പ്രശ്നം നോക്കൂ. പ്രതി തനിക്ക് പാമ്ബിനെ കൈകാര്യം ചെയ്യാന്‍ അറിയുകയേ ഇല്ല എന്നു പറഞ്ഞാല്‍ എന്തു ചെയ്യും?

യൂട്യൂബില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ചു, മറ്റാരുടെയെങ്കിലും അടുത്ത് ട്രെയ്നിങ് നേടി എന്നൊക്കെ വാദിച്ചാല്‍ പാമ്ബ് പിടുത്തം പഠിക്കാന്‍ ശ്രമിച്ചു എന്നേ ആകുന്നുള്ളൂ - പഠിച്ചു എന്ന് വരുന്നില്ല. ഒരാള്‍ക്ക് വിമാനം പറത്താന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ അറിയാം എന്ന് ആര്‍ക്കെങ്കിലും തെളിയിക്കാന്‍ പറ്റുമോ?
ചെവി കേള്‍ക്കാം കണ്ണു കാണാം എന്നൊക്കെ തെളിയിക്കാന്‍ വഴിയുണ്ട്. പക്ഷേ പാമ്ബു പിടുത്തം അറിയാം എന്ന് തെളിയിക്കാന്‍ വഴിയില്ല - ദൃക്സാക്ഷിയുമില്ല.

അടുത്തത് ഇപ്പോള്‍ പ്രതിക്കെതിരാണ് എന്ന് നമ്മളൊക്കെ കരുതുന്ന തെളിവുകളാണ്. ഒരു തവണ കോണിപ്പടിയില്‍ അണലിയെക്കണ്ടു - പിന്നൊരിക്കല്‍ ഉത്രയെ പാമ്ബ് കടിച്ചു തുടങ്ങിയ വസ്തുതകള്‍..

ഇത് ആ പരിസരത്ത് പാമ്ബുശല്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിട്ടായിരിക്കും പ്രതിഭാഗം വാദിക്കുക. അതൊക്കെ പ്രതി കൊണ്ടുവന്ന പാമ്ബുകളായിരുന്നു എന്ന് എങ്ങനെ തെളിയിക്കും? അപ്പോള്‍ പ്രതി കൊണ്ടുവന്നോ പറമ്ബിലുണ്ടായിരുന്നോ എന്ന സംശയം ബാക്കിയാവുന്നു

ഒരു വസ്തുതയ്ക്ക് രണ്ടു വ്യാഖ്യാനം സാധ്യമെങ്കില്‍ അതില്‍ പ്രതിക്കനുകൂലമായ വ്യാഖ്യാനമേ എടുക്കാവൂ എന്നാണ് നിയമം. ഇവിടെയും പ്രതി രക്ഷപെടും. എല്ലാം കഴിയുമ്ബോള്‍ വല്ല വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരിലോ മറ്റോ ശിക്ഷ കിട്ടിയാലായി!

ഇപ്പോള്‍ കിട്ടിയ വിവരം വെച്ച്‌ പറഞ്ഞാല്‍ സേതുരാമയ്യര്‍ കേസന്വേഷിച്ച്‌ നന്ദഗോപാല്‍ മാരാര്‍ വാദിച്ചാല്‍ മാത്രം ജയിക്കുന്ന കേസാണിത്!

പക്ഷേ കേരളാപോലീസില്‍ സമര്‍ത്ഥരായ കുറ്റാന്വേഷകരുണ്ട്. അവര്‍ ഈ കടമ്ബകള്‍ താണ്ടും എന്ന് പ്രതീക്ഷിക്കാം. അത്യന്തം ദാരുണമായ ഈ കൊലപാതകത്തിന്റെ ഉത്തരവാദികള്‍ രക്ഷപെട്ടു കൂടാ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ ഒരു സാങ്കല്പിക കഥാപാത്രമല്ല; ഞാന്‍ മോഹന്‍ലാലിന് വേണ്ടി എഴുതിയത്: രഞ്ജി പണിക്കര്‍ പറയുന്ന്?  (3 hours ago)

ഗ്ലാമറസ് മേക്കോവര്‍ ചിത്രം പങ്കുവച്ച് നടി നിഖില വിമല്‍  (4 hours ago)

ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തടാകത്തിലേക്ക് തകര്‍ന്ന് വീണു ;രണ്ട് മരണം  (4 hours ago)

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വൈകും  (4 hours ago)

സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്; വുമൺ ഇൻ സിനിമാ കളക്​ടീവിനെതിരെ ആരോപണവുമായി സ്​റ്റെഫി സേവ്യർ  (4 hours ago)

സാനിയ ഇയ്യപ്പന്റെ തകര്‍പ്പന്‍ ഡാന്‍സ് വൈറലാകുന്നു...  (4 hours ago)

ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ മുഖ്യമന്ത്രിയും സ്വപ്‌ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം?  (5 hours ago)

മുഖ്യമന്ത്രിയും സ്വപ്‌ന സുരേഷും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍; ഒടുവിൽ ചിത്രം നീക്കം ചെയ്തു  (5 hours ago)

ഞാൻ പേടിച്ചു കേട്ടോ'ന്ന് സ്വപ്ന; ഒളിവിലെന്ന് പറയുന്ന സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ  (5 hours ago)

എംഎസ്എഫ് ജില്ലാ നേതാവിന് രോഗബാധ; നേതാവിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല  (5 hours ago)

സ്വപ്ന സുരേഷിന്റെ അമ്ബലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ്  (6 hours ago)

സ്വര്‍ണക്കടത്ത് കേസ്... സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസിന്റെ മിന്നല്‍ റെയ്ഡ്  (6 hours ago)

വീണ്ടും സ്‌റ്റൈലിഷ് ലുക്കില്‍ മീര നന്ദന്‍  (6 hours ago)

സം​സ്ഥാ​ന​ത്ത് പ​ത്ത് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി; ആ​റ് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​  (6 hours ago)

മാണ്ഡ്യ ലോക്‌സഭാംഗവും മുന്‍ ചലച്ചിത്രതാരവുമായ സുമലതക്ക് കൊറോണ  (6 hours ago)

Malayali Vartha Recommends