Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...

13 AUGUST 2026 11:42 AM IST
മലയാളി വാര്‍ത്ത

അർജുൻ ആയങ്കിയെ പേടിച്ച് സി പി എം കളം വിടുന്നു. സത്യത്തിൽ അർജുൻ ആയങ്കിയെക്കാളും ഞെട്ടിയത് സിപിഎം നേതാക്കളാണ്. എ ഡി ജി പി പി. വിജയന്റെ വാക്കുകളാണ് ഊരി പിടിച്ച വാളുമായി ബ്രണ്ണൻ കോളജിലൂടെ ഉലാത്തിയ സഖാക്കളെ ഞ്ഞെട്ടിച്ചത്. കേരള പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അടക്കം പിന്തുണ നൽകിയവരുടെ പട്ടിക പൊലീസ് തയാറാക്കിയെന്ന് പി. വിജയൻ വ്യക്തമാക്കിയതോടെയാണ് സഖാക്കൾക്ക് നെഞ്ചിൽ ഇടിത്തീ വീണത്.അർജുൻ ആയങ്കിയെ പിന്തുണച്ചവരുടെ ലിസ്റ്റ് തയാറാക്കിയതായും അത്തരക്കാരുടെ വീടുകളിലേക്ക് പൊലീസ് എത്തി തുടങ്ങിയെന്നും എഡിജിപി പി. വിജയൻ പറഞ്ഞു. ആയങ്കി സൂപ്പർ സ്റ്റാറല്ല, ക്രിമിനലാണ്. സ്വർണം പൊട്ടിക്കൽ ഉൾപ്പെടെ ഒട്ടേറെ കുറ്റങ്ങൾ ചെയ്തയാളെ സമൂഹത്തിനു മുന്നിൽ പിന്തുണയ്ക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നും എഡിജിപി അഭിപ്രായപ്പെട്ടു.


ഇതോടെ എത്ര സിപിഎമ്മുകാർ ആയങ്കിയുമായി സുഹൃദ് ബന്ധം സൂക്ഷിക്കുന്നു എന്നതിന്റെ കണക്കുകൾ സി പി എം ശേഖരിച്ചു തുടങ്ങി. പാർട്ടിയുമായി ആയങ്കിക്ക് ബന്ധമുണ്ടന്ന് തെളിഞ്ഞാൽ പി.വിജയൻ എന്ന ഇടതുപക്ഷത്തിന്റെ ഇരയായ ഐ.പി.എസുകാരൻ തങ്ങളെ വെറുതെ വിടില്ലെന്ന് പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ വിശ്വസിക്കുന്നു. കാരണം പിണറായിയുടെ ഭരണകാലത്ത് പി.വിജയൻ അനുഭവിച്ച യാതനകൾ ചെറുതല്ല. എലത്തൂർ തീവണ്ടി തീവയ്പ്പ് കേസിലെ പ്രതിയെ പിടി കൂടാൻ കേന്ദ്രസഹായം നേടിയതാണ് ഐ.ജി. വിജയനെ പിണറായി സർക്കാരിന് ശത്രുവാക്കിയതെന്നാണ് പറയുന്നത്. കേസിലെ പ്രതി ഷാരൂഖ് സെയ്ഫി കേരളം വിട്ടെന്ന് മനസിലാക്കിയപ്പോൾ ഐ.ജി. പി. വിജയൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിലുള്ള മലയാളിയായ ഐ.ജിഅനൂപ് കുരുവിള ജോണിന്റെ സഹായം തേടി. ഇത് അന്നത്തെ ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശാനുസരണമായിരുന്നു. ഐ.ബി.മഹാരാഷ്ട്ര ,കർണാടക ഭീകര വിരുദ്ധ സ്ക്വാഡ്, ഉത്തർപ്രദേശ് ,ഡൽഹി പോലീസ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് അന്ന് പ്രതിയെ പിടികൂടിയത്. എന്നാൽ കേരള പോലീസിന് കിട്ടേണ്ടിയിരുന്ന തിളക്കം ഐ.ജി.വിജയൻ ഇല്ലാതാക്കിയെന്നാണ് കേരള പോലീസിലെ ഒരു ഉന്നതൻ പറയുന്നത്.

 

പ്രതിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന പേരിലാണ് 2022 മേയ് 8 ന് ഐ.ജിയെ സസ്പെന്റ് ചെയ്തത്. അഡീഷണൽ ഡി ജി പി എം.ആർ. അജിത് കുമാറിന്റെ റിപ്പോർട്ടിലായിരുന്നു നടപടി. അജിത് കുമാറും വിജയനും തമ്മിലുള്ള പിണക്കമാണ് സസ്‌പെൻഷനിലേക്ക് നയിച്ചതെന്ന് കരുതുന്നവർ ഇന്നും പോലീസിലുണ്ട് . എന്നാൽ സസ്പെൻഷൻ പിൻ വലിച്ചാൽ വിജയൻ കേന്ദ്രത്തിലെത്തി മോദിയുമായി കൈ കോർക്കുമെന്ന ഭയമാണ് സർക്കാരിന് ഉള്ളതെന്ന് പോലീസിലെ ഉന്നതർ തന്നെ വിശ്വസിച്ചു, .അത് പിണറായിക്ക് പാരയാവുമായിരുന്നു. വിജയന് മോദിയുമായി നേരിട്ട് ബന്ധമുണ്ട്. പ്രധാനമന്ത്രിയുടെ മൻകി ബാത്തിന്റെ നൂറാം എപ്പിസോഡിൽ വിജയനെ ക്ഷണിച്ചിരുന്നു. രാജ്യത്തെ 100 പ്രമുഖരിൽ ഒരാളായിട്ടായിരുന്നു ക്ഷണം. എന്നാൽ സർക്കാർ അനുമതി നൽകിയില്ല. തീവണ്ടി കേസിലെ പ്രതിയുടെ ചിത്രം പുറത്തുവിട്ടെന്ന ആരോപണവും വിജയന് എതിരെയുണ്ടായിരുന്നു.

 

വിജയന് കേരളത്തിലെ സാഹചര്യം നന്നായി അറിയാമെന്നും അദ്ദേഹം കേന്ദ്രത്തിലേക്ക് പോയാൽ അത് പാരയാകുമെന്നും കേരള സർക്കാർ കരുതി,. ഇത്തരത്തിൽ ഒരു റിപ്പോർട്ടാണ് പോലീസ് ഉന്നതൻ മുൻ മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്തു ചെയ്യുന്നതും പോലീസ് ഉന്നതന്റെ നിർദ്ദേശം അനുസരിച്ചാണ്. ഇന്ന് പി. വിജയൻ സതീശൻ സർക്കാരിന്റെ വിശ്വസ്തനാണ്. അതിനാൽ വിജയൻ ജയിക്കുമെന്ന് സി പി എമ്മിനറിയാം. സി പി എം ഗ്രാമങ്ങൾ കൈവിടുമെന്ന് അർജുൻ ആയങ്കി കരുതിയില്ല. പാർട്ടി ഗ്രാമങ്ങളിൽ എവിടെയെങ്കിലും സംരക്ഷണം ലഭിക്കുമെന്ന വിശ്വാസത്തിലാണ് അർജുൻ കണ്ണൂരിലേക്കു പുറപ്പെട്ടത്. ക്രിമിനൽ കേസിൽപെട്ട് പൊലീസിനു പിടികൊടുക്കാതെ മുങ്ങുമ്പോഴെല്ലാം ഒളിയിടം നൽകിയിരുന്ന സ്ഥലങ്ങളിൽ പക്ഷേ, ഇക്കുറി അഭയം ലഭിച്ചില്ല. കണ്ണൂരിലെത്തി രണ്ടുദിവസത്തിനകം പിടിയിലാകുകയും ചെയ്തു. സി പി എം ആയങ്കിയെ ശരിക്കും പേടിച്ചെന്ന് ചുരുക്കം.


സ്വർണം പൊട്ടിക്കൽ കേസിൽ സ്ഥിരം പ്രതിയായി അർജുൻ ആയങ്കി തലവേദനയായതോടെ സിപിഎം നേതൃത്വം തള്ളിപ്പറയുകയായിരുന്നു. എന്നാൽ പാർട്ടി ഗ്രാമങ്ങൾ കൈവിടില്ലെന്ന ധൈര്യത്തിലായിരുന്നു ആഭ്യന്തര മന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ചത്. ടിപി കേസ് പ്രതികൾ ഒളിച്ചിരുന്ന മുടക്കോഴിമല പോലെയുള്ള ഗ്രാമങ്ങൾ ഒട്ടേറെയുണ്ട് കണ്ണൂരിൽ. അത്തരം സ്ഥലങ്ങളിലായിരുന്നു അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമെല്ലാം ഒളിവിൽ കഴിഞ്ഞിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് അർജുൻ ആയങ്കിയുടെ വളർച്ച. സ്വന്തം നാടായ അഴീക്കോട് കപ്പക്കടവിലുണ്ടായ അക്രമക്കേസിൽ ജയിലിൽ കഴിയുമ്പോൾ പരിചയപ്പെട്ടവരിലൂടെയാണ് വലിയ സംഘങ്ങളുടെ ഭാഗമാകുന്നത്. അഴീക്കൽ കപ്പക്കടവിലുണ്ടായ അക്രമ കേസുകളിൽ ഒന്നിൽ പങ്കാളിത്തമില്ലാതിരുന്നിട്ടും സുഹൃത്തുക്കൾ പിടിയിലായപ്പോൾ സ്വയം പങ്കാളിത്തം പറഞ്ഞ് കേസിൽ ഉൾപ്പെടുകയും റിമാൻഡിലാവുകയുമായിരുന്നു.


പൊലീസിനെ വെല്ലുവിളിച്ച അര്‍ജുൻ ആയങ്കിയെ പൂട്ടാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് അധികൃതര്‍. 14 ദിവസത്തെ റിമാൻഡില്‍ വിട്ടതോടെ കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് പൊലീസിൻ്റെ ലക്ഷ്യം. സര്‍ക്കാരിനെ വെല്ലുവിളിച്ച,വർഷങ്ങളായി പൊലീസിൻ്റെ ഉറക്കം കെടുത്തുന്ന സ്ഥിരം കുറ്റവാളിയായ അർജുനെതിരെ അതീവ ഗുരുതരമായ വകുപ്പുകൾ ചുമത്തി കണ്ണൂർ പൊലീസ് നിയമനടപടികൾ ശക്തമാക്കുകയാണ്. ഇതില്‍ ശ്രദ്ധേയമാകുന്നത് കാപ്പ എന്ന കരിനിയമമാണ്. രണ്ട് വധശ്രമക്കേസുകൾ, മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി ഭീകരമായ കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2014 മുതൽ കണ്ണൂരിലും പരിസര പ്രദേശങ്ങളിലും നിരന്തരമായി അക്രമസംഭവങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണ് അർജുൻ എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാളുടെ താവളമായിരുന്ന വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം 12 ഓളം കേസുകൾ നിലവിലുണ്ട്. ആകെ 23 കേസുകൾ. പുതിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ കൂടി ചേർത്തതോടെ ഇയാൾ പ്രതിയായ ആകെ കേസുകളുടെ എണ്ണം 23 ആയി ഉയർന്നു.


ഇതിൽ ഭൂരിഭാഗം കേസുകളിലും പൊലീസ് നേരത്തെ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതാണ്. സമൂഹത്തിൻ്റെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ ഗുണ്ടാവിളയാട്ടം നടത്തുന്ന അർജുനെ അടിയന്തരമായി ജയിലിലടയ്ക്കാനാണ് പൊലീസിൻ്റെ നീക്കം. ഇതിൻ്റെ ഭാഗമായി ഇയാൾക്കെതിരെ എത്രയും വേഗം കാപ്പ (ഗുണ്ടാ നിയമം) ചുമത്തുന്നതിനുള്ള പ്രത്യേക റിപ്പോർട്ട്‌ ജില്ലാ കളക്ടർക്ക് സമർപ്പിക്കാൻ വളപട്ടണം പൊലീസ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കളക്ടറുടെ അനുമതി ലഭിക്കുന്നതോടെ അർജുനെ ദീർഘകാലത്തേക്ക് കരുതൽ തടങ്കലിലാക്കാൻ സാധിക്കുമെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. കേരളത്തിൽ ക്രമസമാധാന പാലനത്തിനും ഗുണ്ടാക്രമണങ്ങൾ തടയുന്നതിനുമായി പൊലീസ് പ്രയോഗിക്കുന്ന ഏറ്റവും ശക്തമായ ആയുധമാണ് 'കാപ്പ' . സ്ഥിരം കുറ്റവാളികളെയും ക്രിമിനൽ സംഘങ്ങളെയും നിയമത്തിന് മുന്നിൽ തളച്ചിടാൻ ഉപയോഗിക്കുന്നതാണ് ഈ നിയമം. 'കേരള പ്രിവൻഷൻ ഓഫ് ആന്റി-സോഷ്യൽ ആക്ടിവിറ്റീസ് ആക്ട്' എന്നതിൻ്റെ ചുരുക്കരൂപമാണ് കാപ്പ. സമൂഹത്തിലെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി 2007-ലാണ് കേരള സർക്കാർ ഈ നിയമം നിർമിച്ചത്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ജാമ്യമില്ലാതെ കരുതൽ തടങ്കലിൽ വയ്ക്കാനും അല്ലെങ്കിൽ നാടു കടത്താനും ഈ നിയമം പൊലീസിന് അധികാരം നൽകുന്നു. കാപ്പ നിയമപ്രകാരം പ്രധാനമായും രണ്ട് വിഭാഗത്തിലുള്ള കുറ്റവാളികളെയാണ് തരംതിരിച്ചിരിക്കുന്നത്.
സംഘം ചേർന്നുള്ള ആക്രമണങ്ങൾ, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, ലഹരിമരുന്ന് കടത്ത്, അനധികൃത മണൽ/പാറ ഖനനം, തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഒന്നിലധികം തവണ ഉൾപ്പെടുകയും ശിക്ഷിക്കപ്പെടുകയോ വിചാരണ നേരിടുകയോ ചെയ്യുന്ന വ്യക്തി.

 

വ്യക്തിപരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ (കൊലപാതകം, കൊലപാതക ശ്രമം, സ്ത്രീ പീഡനം, മോഷണം തുടങ്ങിയവ) തുടർച്ചയായി പങ്കാളിയാകുന്നയാൾ. കാപ്പ നിയമത്തിൽ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ പ്രധാനമായും രണ്ട് വകുപ്പുകളാണ് പൊലീസ് ഉപയോഗിക്കുന്നത്. സെക്ഷൻ 3 (കരുതൽ തടങ്കൽ). സമൂഹത്തിന് വലിയ ഭീഷണിയായ സ്ഥിരം കുറ്റവാളികളെ ഒരു വിചാരണയുമില്ലാതെ ആറ് മാസം വരെ ജയിലിൽ അടയ്ക്കാൻ ഈ വകുപ്പ് അനുവദിക്കുന്നു. ജില്ലാ കളക്ടറാണ് (ജില്ലാ മജിസ്ട്രേറ്റ്) ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുന്നത്. സെക്ഷൻ 15 (നാടുകടത്തൽ). ഒരു പ്രത്യേക പ്രദേശത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്ന കുറ്റവാളിയെ ആ റേഞ്ചിലെ ഡി.ഐ.ജി (DIG) അല്ലെങ്കിൽ ഐ.ജി (IG) ഇടപെട്ട് സ്വന്തം ജില്ലയിൽ നിന്നോ സമീപ ജില്ലകളിൽ നിന്നോ ഒരു വർഷം വരെ പുറത്താക്കുന്ന (നാടുകടത്തുന്ന) നടപടിയാണിത്. ഈ കാലയളവിൽ അനുമതിയില്ലാതെ ആ പ്രദേശത്ത് പ്രവേശിക്കാൻ പാടില്ല. ഒരാൾ സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തണമെന്നും കാണിച്ച് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുന്നു. പൊലീസ് മേധാവി വിവരങ്ങൾ വിശകലനം ചെയ്ത് കൃത്യമായ തെളിവുകളോടെ റിപ്പോർട്ട് കളക്ടർക്കോ (സെക്ഷൻ 3) ഡി.ഐ.ജിക്കോ (സെക്ഷൻ 15) കൈമാറുന്നു. കളക്ടറോ ഡി.ഐ.ജിയോ ഫയൽ പരിശോധിച്ച് ബോധ്യപ്പെട്ടാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.


അനാവശ്യമായി ആർക്കെതിരെയും ഈ നിയമം ദുരുപയോഗം ചെയ്യാതിരിക്കാൻ വ്യക്തമായ വ്യവസ്ഥകളുണ്ട്. കാപ്പ ചുമത്തപ്പെട്ട് അറസ്റ്റിലാകുന്ന വ്യക്തിക്ക് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി തലവനായ കാപ്പ ഉപദേശക സമിതിക്ക് മുന്നിൽ അപ്പീൽ നൽകാം. പുറപ്പെടുവിച്ച ഉത്തരവിൽ നിയമപരമായ തെറ്റുകളോ വീഴ്ചകളോ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ ഉപദേശക സമിതിക്ക് ആ ഉത്തരവ് റദ്ദാക്കാനും പ്രതിയെ മോചിപ്പിക്കാനും അധികാരമുണ്ട്. കൂടാതെ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകാനും പ്രതിക്ക് അവകാശമുണ്ട്. സാധാരണ നിയമനടപടികളിലൂടെ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ക്രിമിനലുകളെ തടയാൻ സാധാരണ ശിക്ഷാനിയമങ്ങൾ മാത്രം പോരാ എന്ന തിരിച്ചറിവിൽ നിന്നാണ് കാപ്പ ഉയർന്നുവന്നത്. സാധാരണ നിയമനടപടികളിലൂടെ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ക്രിമിനലുകളെ തടയാൻ സാധാരണ ശിക്ഷാനിയമങ്ങൾ മാത്രം പോരാ എന്ന തിരിച്ചറിവിൽ നിന്നാണ് കാപ്പ ഉയർന്നുവന്നത്.


കണ്ണൂരിൽ അക്രമ രാഷ്ട്രീയത്തിന് അറുതി വന്നപ്പോഴാണ് അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമൊക്കെ സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള ക്വട്ടേഷൻ പ്രവർത്തനത്തിലേക്കു തിരിയുന്നത്. ഇതിനിടെ, പാർട്ടി നേതാക്കൾക്ക് ഇവരുമായി ബന്ധമുണ്ടെന്നു പറഞ്ഞ ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസിനു പാർട്ടി പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. അതേസമയം അർജുൻ ആയങ്കിയെ വെടിവച്ചു പിടിക്കാൻ പൊലീസ് തീരുമാനിച്ചെന്ന വാർത്ത തെറ്റാണെന്ന് പി. വിജയൻ സിഥിരീകരിച്ചു. അത്തരമൊരു തീരുമാനം എടുത്തിരുന്നില്ല, വെടിവച്ചു പിടിക്കാനുള്ള റേഞ്ച് ആയങ്കിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആയങ്കി എവിടെയാണെന്നു പൊലീസിനു മുൻകൂട്ടി അറിയാമായിരുന്നു. അയാൾ എവിടെവരെ ഓടുമെന്നു നോക്കിയതാണ്. ഒപ്പം കൂട്ടത്തിൽ ആരൊക്കെ ഉണ്ടെന്ന് അറിയാനും പൊലീസ് കാത്തിരുന്നു, എഡിജിപി പി. വിജയൻ വെളിപ്പെടുത്തി. പൊലീസിനും ആഭ്യന്തര മന്ത്രിക്കും എതിരെ വെല്ലുവിളി പോസ്റ്റുകൾ ഇട്ടതിനു മറ്റാരുടെയും സഹായം തേടിയിട്ടില്ലെന്ന് അർജുൻ ആയങ്കി പറഞ്ഞു. തന്റെ ഐഫോണിൽ വിവിധ സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ചാണ് പോസ്റ്റുകൾ ഇട്ടത്. ഇതിനു മറ്റാരുടെയും സഹായം തേടിയിട്ടില്ലെന്നും ആയങ്കി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പറഞ്ഞു. അതേസമയം, സുഹൃത്ത് പ്രണവാണ് പോസ്റ്റുകൾ ഇട്ടതെന്ന് അറസ്റ്റിലായപ്പോൾ ആയങ്കി മൊഴി നൽകിയിരുന്നു. എന്നാൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റാരെയും നിയോഗിച്ചിട്ടില്ലെന്നാണ് ചോദ്യം ചെയ്യലിൽ ആയങ്കി പൊലീസിനോടു പറഞ്ഞത്. അതേസമയം, ആയങ്കിയുടെ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇന്ന് ആയങ്കിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.


ഫേസ്ബുക്കിലൂടെ വധഭീഷണിയും വെല്ലുവിളി പോസ്റ്റുകളുമിട്ടത് താൻ തന്നെയാണെന്ന് അർജുൻ ആയങ്കി പൊലീസിന് മൊഴി നൽകി. സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടാൻ പല സ്ഥലങ്ങളിൽ നിന്നുള്ള പൊതു വൈഫൈ ശൃംഖലകളാണ് ഉപയോഗിച്ചതെന്നും ഇയാൾ വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങൾ അയക്കാൻ അർജുൻ ഉപയോഗിച്ച ഐഫോൺ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അർജുൻ ആയങ്കിയെ മുൻപ് പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിന് സമീപത്തെ ഷൂ റാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഐഫോൺ 16 പ്രോ ഫോൺ കണ്ടെത്തിയത്. നേരത്തെ അർജുൻ പിടിയിലായ സമയത്ത് ഒരു വിവോ ഫോൺ മാത്രമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാൽ ഈ ഫോണിൽ നിന്നല്ല ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടതെന്ന് അന്വേഷണത്തിൽ തെളിയുകയായിരുന്നു.തലശ്ശേരി സിജെഎം കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട അർജുനെ വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ഫേസ്ബുക്ക് കുറിപ്പുകളെക്കുറിച്ചും കമന്റുകളെക്കുറിച്ചും ഇയാൾ വെളിപ്പെടുത്തിയത്. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുന്ന വഴികളിൽ പൊതുയിടങ്ങളിലെ വൈഫൈ കണക്ഷനാണ് ഇതിനായി ഉപയോഗിച്ചതെന്ന് അർജുൻ പറഞ്ഞു.

കസ്റ്റഡി കാലാവധി ആരംഭിച്ചതോടെ അർജുൻ ആയങ്കിയുമായി പൊലീസ് തെളിവെടുപ്പ് നടപടികൾ ആരംഭിച്ചു. കണ്ണൂരിൽ ഇയാൾ ഒളിവ് ജീവിതം നയിച്ച പ്രധാന കേന്ദ്രങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് പൂർത്തിയാക്കുന്നത്. ഇതിന്റെ ഭാഗമായി തളിപ്പറമ്പിലും പയ്യന്നൂരിലും പ്രതിയെ എത്തിക്കും. അതേസമയം ചോദ്യം ചെയ്യലിനോട് അർജുൻ ആയങ്കി കൃത്യമായി സഹകരിക്കാത്തത് അന്വേഷണസംഘത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട് അതിനെക്കാൾ തലവേദന സി പി എം നേതാക്കൾക്കാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (15 minutes ago)

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്  (50 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (59 minutes ago)

മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി  (1 hour ago)

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...  (1 hour ago)

വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും  (1 hour ago)

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (2 hours ago)

പരീക്ഷാക്കാലമെത്തി... സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷയ്ക്ക് ഇന്ന് തുടക്കം  (2 hours ago)

ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു...  (2 hours ago)

വീട്ടുവളപ്പിൽ നിന്നും കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം‌  (3 hours ago)

ഓണം ആഘോഷിക്കുന്നതിനായി കുടുംബത്തോടൊപ്പം ചേരാൻ നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കാനുള്ള ബില്‍ രാജ്യസഭയും പാസ്സാക്കി  (3 hours ago)

ആഹാ!! ഇവിടെന്താ കല്യാണമോ!! എന്റെ അമ്മ മാത്രമേ ഉള്ളൂ ഒറ്റയെണ്ണം കയറി പോകരുത് ക്യാമറമാനെ പറപ്പിച്ച് ആയങ്കി  (4 hours ago)

സെയ്ദലിയെ ബൈക്കോടെ KSRTC വലിച്ചിഴച്ച്..ടയറിൽ കുടുങ്ങി മരിച്ചു ലോറി കയറി ഇറങ്ങി മേഥ മരിച്ചു..!! ദൈവമേ കാലൻ കർക്കിടകം..!!  (4 hours ago)

Malayali Vartha Recommends