വാക്കുതർക്കത്തിനൊടുവിൽ കൊലപാതകം.... മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി

തർക്കത്തിനൊടുവിൽ കൊലപാതകം... മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. കൊല്ലം പുത്തൂർ മൂഴിക്കോട് ആണ് സംഭവം. മൂഴിക്കോട് സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ്രതി സുനിൽകുമാറിനെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.
ആദർശും പ്രതിയായ സുനിൽകുമാറും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പെട്ടെന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. തർക്കം രൂക്ഷമായതോടെ സുനിൽകുമാർ മൂർച്ചയേറിയ ആയുധമെടുത്ത് ആദർശിനെ വെട്ടിവീഴ്ത്തുകയായിരുയെന്ന് പോലീസ്.
https://www.facebook.com/Malayalivartha


























