കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്. പോളിടെക്നിക് വിദ്യാർഥിയായ കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്.
കല്ലറ പഴയചന്ത ജംഗ്ഷനിൽ വച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കല്ലറയിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ പുറകുവശത്തെ ഡോർ തുറന്നാണ് വിദ്യാർഥി റോഡിലേക്ക് വീണത്.
അപകടത്തിൽ തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
" f
https://www.facebook.com/Malayalivartha


























