Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കൊറോണ രോഗം സ്ഥിരീകരിച്ച് മരിച്ച വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്... ജില്ലാഭരണകൂടം പുറത്ത് വിട്ട സഞ്ചാരപാത ആശങ്ക കൂട്ടുന്നു

07 JUNE 2020 10:03 AM IST
മലയാളി വാര്‍ത്ത

കൊറോണ രോഗം സ്ഥിരീകരിച്ച് മരിച്ച വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. ജില്ലാഭരണകൂടം പുറത്ത് വിട്ട സഞ്ചാരപാത ആശങ്കകൂട്ടുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജ് , പേരൂര്‍ക്കട ആശുപത്രികളില്‍ ഒന്നര മാസം ചികിത്സയില്‍ കഴിഞ്ഞ് കോവിഡ് ബാധിച്ച് മരിച്ച ഫാ. കെ.ജി. വര്‍ഗീസിന് ചികിത്സാ കാലത്ത് കടുത്ത പനി ബാധിച്ചിട്ടും കോവിഡ് പരിശോധന നടത്തിയില്ലെന്ന് ആശുപത്രി രേഖകള്‍. ഒടുവില്‍ വൈകി നടത്തിയ പരിശോധനയുടെ ഫലം വന്നത് രോഗിയുടെ മരണശേഷവും.

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ രോഗിയുടെ റൂട്ട് മാപ്പിലാണ് ആശുപത്രികളുടെ ഗുരുതര വീഴ്ച വ്യക്തമായത്. പനി ലക്ഷണങ്ങളുണ്ടായാല്‍ സ്രവ പരിശോധന നടത്തണമെന്നാണു കോവിഡ് പ്രോട്ടോക്കോള്‍.

വാഹനാപകട കേസായി പരിഗണിച്ചതിനാലാണു വൈദികന് കോവിഡ് പരിശോധന നടത്താഞ്ഞതെന്നാണു വിശദീകരണം. ന്യുമോണിയ ബാധയുണ്ടായെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സ്രവ പരിശോധന നടത്തിയതും കോവിഡ് സ്ഥിരീകരിച്ചതും. അപ്പോഴേക്കും വൈദികന്‍ മരണത്തിന് കീഴടങ്ങിയിരുന്നു.

കൊറോണ ബാധിച്ച് തിരുവനന്തപുരത്ത് നാലാഞ്ചിറ സ്വദേശിയായ വൈദികന്‍ കെ ജി വര്‍ഗീസ് മരിച്ച സംഭവത്തില്‍ സ്രവം പരിശശോധിക്കാന്‍ വൈകിയെന്നാണ് വിവരം. ഇദ്ദേഹം മെയ് 23 നാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ സ്രവം പരിശോധിച്ചത് ജൂണ്‍ രണ്ടിന് മാത്രമാണ്. പനി ബാധിതനായിരുന്നിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മെയ് 23 ന് തന്നെ അദ്ദേഹത്തെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സഞ്ചാരപാത ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

ബൈക്കില്‍ ലിഫ്റ്റടിച്ച് യാത്ര ചെയ്ത അദ്ദേഹം തലയടിച്ച് താഴെ വീഴുകയും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവിശേപ്പിക്കുകയുമായിരുന്നു. പനിയുണ്ടായിരുരുന്നെങ്കിലും സ്രവം പരിശോധിച്ചില്ല. മെഡിക്കല്‍ കോളേജില്‍ നിന്ന് പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് പിന്നീട് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും മരിക്കുകയും ചെയ്തു. ന്യൂമോണിയ ബാധിച്ചതോടെയാണ് സ്രവം പരിശോധിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

രോഗം സ്ഥിരീകരിച്ചതോടെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെയടക്കം ഡോക്ടര്‍മാരും ജീവനക്കാരുമുള്‍പ്പടെ അന്‍പതോളം പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. കൂടുതല്‍ പേരുമായി വൈദികന്‍ സമ്പര്‍ക്കം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്.

അതെ സമയം മരിച്ച വൈദികനെ ചികിത്സിച്ച പേരൂര്‍ക്കട ആശുപത്രിയിലെ ജീവനക്കാരുടെ ഫലം നെഗറ്റീവ്. 14 ഡോക്ടര്‍മാരുടേയും 35 ജീവനക്കാരുടേയും പരിശോധാഫലമാണ് പുറത്ത് വന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends