രണ്ട് ദിവസം മുൻപ് തൂങ്ങിമരിച്ചയാൾക്ക് കൊവിഡെന്ന് സംശയം; സിഐ അടക്കം ഏഴ് പൊലീസുകാർ നിരീക്ഷണത്തിൽ ; മൃതദേഹം കാണാനായി കൂട്ടത്തോടെ എത്തിയ നാട്ടുകാരെ തിരിച്ചറിയാൻ അന്വേഷണം

രണ്ട് ദിവസം മുൻപ് തൂങ്ങിമരിച്ചയാൾക്ക് കൊവിഡെന്ന് സംശയം. ഇയാളുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ച വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇതേ തുടർന്ന് ക്വാറൻ്റൈനിൽ പ്രവേശിക്കുകയുണ്ടായി . കോഴിക്കോട്ടെ സ്വകാര്യ അപ്പാർട്ട്മെന്റിൽ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കുന്ന വെള്ളയിൽ കുന്നുമ്മൽ സ്വദേശി കൃഷ്ണനാണ് വീട്ടിൽ വച്ചു തൂങ്ങിമരിക്കുകയായിരുന്നു . കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഇയാളുടെ ആത്മഹത്യയെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയോടെയാണ് ഇയാൾ ആത്മഹ്യ ചെയ്തത്.
തുടർന്ന് സ്ഥലത്ത് എത്തിയ വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹത്തിൽ നിന്നും സാംപിൾ ശേഖരിച്ച് കൊവിഡ് ടെസ്റ്റ് നടത്തിയപ്പോൾ ആണ് ആദ്യഫലം പൊസീറ്റീവായി വന്നത്. ഇയാളുടെ മൃതദേഹം കാണാനായി നാട്ടുകാർ കൂട്ടത്തോടെ എത്തി. ഇവരെ തിരിച്ചറിയാൻ അന്വേഷണം തുടങ്ങി .
https://www.facebook.com/Malayalivartha