സംസ്ഥാനത്ത് കനത്ത ചൂട്... ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ചൂടേറിയ കാലാവസ്ഥ വരും ദിവസങ്ങളിലും തുടർന്നേക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്കോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് .
പുനലൂരും (37.6 ഡിഗ്രി സെൽഷ്യസ്)പാലക്കാടുമാണ് (37.3) ഉയർന്ന ചൂട് രേഖപ്പടുത്തിയത്. തിരുവനന്തപുരം നഗരത്തിൽ 34.5 ഡിഗ്രിയും കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 35 ഡിഗ്രിയുമായിരുന്നു ഉയർന്ന താപനില. യു.വി സൂചിക ഉയർന്ന കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തീരദേശ ജില്ലകളിൽ തിങ്കളാഴ്ച രാത്രിവരെ കടലാക്രമണത്തിന് സാദ്ധ്യതയേറെയാണ്.
"
https://www.facebook.com/Malayalivartha
























