നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ആദ്യഘട്ടത്തിൽ 40 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കുക.
19 സിറ്റിങ്ങ് എംഎൽഎമാരടക്കം 36 സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കഴിഞ്ഞദിവസം ധാരണയായിരുന്നു. യുഡിഎഫ് സിറ്റിങ്ങ് സീറ്റുകളായ പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർത്ഥികൾ വരും.
കോൺഗ്രസ് സ്ക്രീനിങ്ങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഡൽഹിയിൽ വീണ്ടും യോഗം ചേരുന്നതാണ്. വൈകുന്നേരമാണ് തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം നടക്കുക. ധാരണയായ സ്ഥാനാർത്ഥിപട്ടികയ്ക്ക് അംഗീകാരം നൽകുകയും ചെയ്യും. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തെപ്പറ്റി അനിശ്ചിതത്വം തുടരുന്നു. ഇടഞ്ഞു നിൽക്കുന്ന കെ സുധാകരൻ ഇതുവരെ മയപ്പെട്ടിട്ടില്ല. സുധാകരനുമായി കോൺഗ്രസ് നേതൃത്വം നാളെ ചർച്ച നടത്തുകയും ചെയ്യും.
പാലക്കാട്ടെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിട്ടുണ്ടായിരുന്നു. തൃപ്പൂണിത്തുറ എംഎൽഎ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ വീണ്ടും മത്സരിപ്പിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പല തലത്തിൽ ചർച്ച നടത്തിവരുന്നു. എൽദോസിനെ വീണ്ടും മത്സരിപ്പിച്ചേക്കുമെന്നാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha
























