കുടുംബപ്രശ്‌നത്തെ തുടർന്ന് യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി...സുഹൃത്തുക്കൾക്കും കുത്തേറ്റു...

കുടുംബപ്രശ്‌നത്തെ തുടർന്ന് യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി. തടയാനെത്തിയ സുഹൃത്തുക്കൾക്കും കുത്തേറ്റു.
അമ്പതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ(39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രതീഷിന്റെ പിതൃസഹോദര പുത്രൻ അനൂപ് വിശ്വനാഥനെ നെടുങ്കണ്ടം പൊലീസ് പിടികൂടുകയും ചെയ്തു. അക്രമം തടയാനായി ശ്രമിച്ച രതീഷിന്റെ സുഹൃത്തുക്കളും തൂക്കുപാലം സ്വദേശികളുമായ സച്ചു ബാബു (26), സനൽ (40) എന്നിവർക്കും പരിക്കേറ്റു. ഞായർ വൈകുന്നേരം ഏഴോടെയാണ് സംഭവം നടന്നത്.
രതീഷും അനൂപും തമ്മിൽ കുടുംബപ്രശ്‌നമുണ്ടായിരുന്നു. വയറിങ് തൊഴിലാളിയായ അനൂപ് ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ രതീഷും സുഹൃത്തുക്കളും ഓട്ടോറിക്ഷയിൽ മടങ്ങുന്നത് ശ്രദ്ധയിൽപ്പെടുകയും ചെയ്തു. തൂക്കുപാലം പുതിയ പാലത്തിന് സമീപം ഓട്ടോറിക്ഷ തടഞ്ഞാണ് അനൂപ് രതീഷിനെ കുത്തിയത്. ഇരുവരും മദ്യപിച്ചിരുന്നു. മൃതദേഹം നെടുങ്കണ്ടം താലൂക്കാശുപത്രി മോർച്ചറിയിലാണ്.
സി ഐ കെ ജെ തോമസ്,എസ് ഐ മാരായ ഹരികുമാർ, അഷ്റഫ്, സി പി ഒ മാരായ ബി റഫിയ, സഞ്ജുമോൻ, വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തുന്നു. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടൻ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റ രണ്ടുപേർ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രതീഷിന്റെ മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അൻപതേക്കറിൽ ബ്ലോക്ക് നമ്പർ 924 ൽ ചന്ദ്രൻ പിള്ള - സുമംഗല ദമ്പതികളുടെ മകനാണ് രതീഷ്. രാജീവൻ, രമ്യ എന്നിവർ സഹോദരങ്ങളാണ്.
"https://www.facebook.com/Malayalivartha
























