സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്; 79 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. 79 പേര്‍ രോഗമുക്തരാകുകയും ചെയ്തു. കഴിഞ്ഞ 24ന് മഞ്ചേരിയില്‍ മരിച്ച തമിഴ്നാട് സ്വദേശിയുടെ ശ്രവപരിശോധന കോവിഡ് പോസിറ്റീവായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്നും 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്ബര്‍ക്കം മൂലം അഞ്ച് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മൂന്ന് ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും ഒന്‍പത് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം പിടിപ്പെട്ടു.
2057 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് 281 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha