പൊന്നാനി താലൂക്കില്‍ ജൂലൈ ആറിന് അര്‍ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി... . അഞ്ച് ആരോഗ്യപ്രവര്‍ത്തകരടക്കം 10 പേര്‍ക്കു സമ്ബര്‍ക്ക രോഗം കണ്ടെത്തിയതോടെയാണ് ട്രിപ്പില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്, താലൂക്കിലെ 9 പഞ്ചായത്തുകളും പൊന്നാനി നഗരസഭയും പൂര്‍ണമായി അടച്ചിടും, ആളുകള്‍ക്കു പുറത്തിറങ്ങാനാകില്ല

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ജൂലൈ ആറിന് അര്‍ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ വൈകുന്നേരം അഞ്ചു മുതലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകരടക്കം 10 പേര്‍ക്കു സമ്ബര്‍ക്ക രോഗം കണ്ടെത്തിയതോടെ കോവിഡ് അതിതീവ്ര മേഖലയായ പൊന്നാനി താലൂക്കില്‍ വരുന്ന തിങ്കളാഴ്ച വരെ ട്രിപ്പില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.താലൂക്കിലെ 9 പഞ്ചായത്തുകളും പൊന്നാനി നഗരസഭയും പൂര്‍ണമായി അടച്ചിടും. ആളുകള്‍ക്കു പുറത്തിറങ്ങാനാകില്ല.
മരുന്നു കടകളും പെട്രോള്‍ പമ്ബുകളും മാത്രം തുറക്കാം. അവശ്യ സാധനങ്ങള്‍ പൊലീസിന്റെ സഹായത്തോടെ വീടുകളിലെത്തിക്കും. എടപ്പാള്‍- പട്ടാമ്ബി റോഡ് ഒഴികെ താലൂക്ക് അതിര്‍ത്തിയില്‍ റോഡുകളെല്ലാം അടയ്ക്കും. ചമ്രവട്ടം പാലത്തിലൂടെ ഗതാഗതമില്ല. ദേശീയപാതയിലും കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയിലും ഗതാഗതം അനുവദിക്കും. പൊന്നാനി ജങ്കാര്‍ സര്‍വീസും നിര്‍ത്തി വയ്ക്കും. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെയും ശുകപുരം സ്വകാര്യ ആശുപത്രിയിലെയും 2 ഡോക്ടര്‍മാര്‍ അടക്കം 5 പേര്‍ക്കാണു ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനയ്‌ക്കെത്തിയ കൈക്കുഞ്ഞുങ്ങള്‍ അടക്കം ആയിരക്കണക്കിനു പേര്‍ക്ക് ഇവരുമായി സമ്ബര്‍ക്കമുണ്ടായെന്നാണു നിഗമനം.
2 ആശുപത്രികളിലും ജൂണ്‍ 5 നു ശേഷം പരിശോധനയ്‌ക്കെത്തിയവര്‍ ആരോഗ്യ വിഭാഗത്തെ വിവരം അറിയിക്കണമെന്നും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha