Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു...നഗരം പൂര്‍ണമായും അടച്ചിടും, അനാവശ്യമായി ആരും പുറത്തിറങ്ങാന്‍ പാടില്ലെന്ന് നിര്‍ദേശം, നഗരത്തില്‍ പ്രവേശിക്കാന്‍ ഒറ്റ വഴി മാത്രം, സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല, അവശ്യ സാധനങ്ങള്‍ വേണ്ടവര്‍ പൊലീസിനെ അറിയിച്ചാല്‍ വീട്ടിലെത്തിക്കും

06 JULY 2020 07:33 AM IST
മലയാളി വാര്‍ത്ത

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ക്ലിഫ് ഹൗസില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

ട്രിപ്പിള്‍ ലോക്ഡൗണിന്റെ ഭാഗമായി നഗരം പൂര്‍ണമായും അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങാന്‍ പാടില്ലെന്ന് നിര്‍ദേശം. നഗരത്തില്‍ പ്രവേശിക്കാന്‍ ഒറ്റ വഴി മാത്രം ഏര്‍പ്പെടുത്തും. സിറ്റി, വികാസ്ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട്, തിരു.സെന്‍ട്രല്‍ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടയ്ക്കും. സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫിസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.

പൊലീസ് ആസ്ഥാനം പ്രവര്‍ത്തിക്കും. ഒരാഴ്ചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളില്‍ കേസുകള്‍ പരിഗണിക്കില്ല. ജാമ്യം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാവും പരിഗണിക്കുക. മെഡിക്കല്‍ ഷോപ്പുകള്‍ക്കും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മാത്രമാണ് തുറക്കാന്‍ അനുമതി. പൊതുഗതാഗതം ഉണ്ടാവില്ല. എല്ലാ ആശുപത്രികള്‍ പ്രവര്‍ത്തിക്കും. ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളില്‍ ജനങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. അവശ്യ സാധനങ്ങള്‍ വേണ്ടവര്‍ പൊലീസിനെ അറിയിച്ചാല്‍ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പര്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ സ്‌റ്റോറില്‍ പോകണമെങ്കില്‍ കൃത്യമായ സത്യവാങ്മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ 22 പേര്‍ക്ക് കൂടി സമ്പര്‍ക്കംവഴി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക പാരമ്യത്തിലായത്. ജില്ലയില്‍ ഞായറാഴ്ച ആകെ രോഗം സ്ഥിരീകരിച്ചത് 27 പേര്‍ക്കാണ്. ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ അതിജാഗ്രതയിലായി സര്‍ക്കാര്‍. ജില്ലയില്‍ സ്ഥിതി അതീവഗൗരവമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ പുതുതായി രോഗം ബാധിച്ച 27 പേരുടെ വിശദവിവരങ്ങള്‍:

1. മുട്ടത്തറ സ്വദേശി 39 കാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.

2. മണക്കാട് സ്വദേശിനി 28 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.

3. മണക്കാട് സ്വദേശി44 കാരന്‍. കുമരിച്ചന്തയില്‍ ചുമട്ടുതൊഴിലാളി.

4. പൂന്തുറ സ്വദേശിനി 18 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയുടെ മകള്‍.

5. പൂന്തുറ സ്വദേശി 15 കാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയുടെ മകന്‍.

6. പൂന്തുറ സ്വദേശിനി 14 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.

7. പൂന്തുറ സ്വദേശിനി 39 കാരി. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.

8. ഉച്ചക്കട സ്വദേശി 12 കാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.

9. ഉച്ചക്കട സ്വദേശി 2 വയസുകാരന്‍. നേരത്തെ കോവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയില്‍ നിന്നും സമ്പര്‍ക്കം വഴി രോഗമുണ്ടായി.

10. പുല്ലുവിള സ്വദേശി 42 കാരന്‍. വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളി.

11. വള്ളക്കടവ് സ്വദേശി 65 കാരന്‍. ഉറവിടം വ്യക്തമല്ല.

12. പൂന്തുറ സ്വദേശി 36 കാരന്‍. വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളി.

13. കാലടി സ്വദേശി 8 വയസുകാരി. ഉറവിടം വ്യക്തമല്ല.

14. പേട്ട സ്വദേശിനി 42 കാരി. പടിഞ്ഞാറേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സറി സ്‌കൂളിലെ അധ്യാപിക.

എത്രതന്നെ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തിയാലും നമ്മുടെ സുരക്ഷിതാവത്വം നമ്മുടെ കരുത്തലിലാണ്. എത്ര കണ്ടാലും കൊണ്ടലും പേടിക്കില്ല നമ്മള്‍ എന്നതിനായുള്ള തെളിവാണ് ഒരിക്കല്‍ വരുതിയിലായ കോവിഡ് വീണ്ടും വ്യാപിക്കാന്‍ കാരണമായതും. അത്രയധികം നിസ്സംഗതയാണ് പലരും വച്ച് പുലര്‍ത്തുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 1120 രൂപയുടെ കുറവ്...  (24 minutes ago)

ജഡ്ജിയമ്മാവൻ നടയിൽ രാഹുൽ ഒരൊറ്റ പ്രാർത്ഥന മാത്രം..! കണ്ണ് നിറഞ്ഞ് തൊഴു കൈകളോടെ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന മൂർത്തി  (26 minutes ago)

രൂപയുടെ മൂല്യം 90.82 നിലവാരത്തിലെത്തി  (40 minutes ago)

മൂന്ന് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു..  (53 minutes ago)

പ്രസ് മീറ്റ് സമയം രാഹുലിന് വന്ന ഫോൺ കോൾ..! പിന്നാലെ സംഭവിച്ചത് ജയിലിന് മുന്നിൽ മാങ്കൂട്ടത്തിൽ  (53 minutes ago)

ലുത്ര സഹോദരന്മാരെ നാടുകടത്തി  (1 hour ago)

10 ബസുകളും കാറുകളും കൂട്ടിയിടിച്ചു, തീപിടുത്തം  (1 hour ago)

ഒന്ന് നിർത്ത് മനുഷ്യ..മിണ്ടരുത്... സഹികെട്ട് പൊട്ടിത്തെറിച്ച് ദീപ രാഹുൽ ഈശ്വർ,ജയിലിന് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ.?  (1 hour ago)

വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച...  (1 hour ago)

തദ്ദേശ തെരഞ്ഞടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന്...  (1 hour ago)

അതിശൈത്യത്തിലേക്ക് മൂന്നാർ  (2 hours ago)

മകന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു  (2 hours ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (2 hours ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം...  (3 hours ago)

റോഡ് വ്യോമ ഗതാഗതം താറുമാറിൽ  (3 hours ago)

Malayali Vartha Recommends