Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...


വീട്ടിലെത്തിയ ഉടൻ ആവശ്യപ്പെട്ടത് തനിക്ക് മാറ്റാനുള്ള വസ്ത്രങ്ങളും ആവശ്യത്തിനുള്ള പണവും എടുക്കണമെന്നാണ്... പാലത്ത് സ്വദേശിനിയായ 26കാരിയെ കൊലപ്പെടുത്തിയ വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെഅതിജീവിത സുപ്രീം കോടതിയിൽ..മറ്റൊരു നീക്കവുമായി അതിജീവിത..അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്..


ശബരിമല സ്വർണക്കൊള്ളക്കേസ്... ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍

വച്ചടി വച്ചടി കയറ്റമിങ്ങനെ... ഉന്നതങ്ങളില്‍ പാറിപ്പറന്ന് നടന്ന സ്വപ്ന സ്വര്‍ണത്തില്‍ കണ്ണ് മഞ്ഞളിച്ച് വീണു; സ്വപ്നത്തുടക്കം സുല്‍ത്താന്റെ കൊട്ടാരത്തില്‍ നിന്നുമായപ്പോള്‍ എതിരാളികള്‍ ഇല്ലാതായി; ജോലി ചെയ്തിടങ്ങളിലെല്ലാം ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയ സ്വപ്ന ജീവിതം ഇങ്ങനെ

07 JULY 2020 11:21 AM IST
മലയാളി വാര്‍ത്ത

ഇതിലും നല്ല തുടക്കം സ്വപ്നങ്ങളില്‍ മാത്രം എന്നത് പോലെയാണ് സ്വപ്ന സുരേഷിന്റെ ജീവിതം. പിതാവിന് അബുദാബിയിലെ സുല്‍ത്താന്റെ കൊട്ടാരത്തില്‍ ജോലിയായതോടെ സ്വപ്ന സുരേഷിന്റെ ജീവിതവും സ്വപ്ന തുല്യമായി. അതനുസരിച്ചുള്ള ഉന്നത ബന്ധം സ്വപ്നയെ മത്ത് പിടിപ്പിച്ചു. ജോലിചെയ്തിടങ്ങളിലെല്ലാം ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയ സ്വപ്നയുടെ ജീവിതം ആഢംബരവും ആഘോഷങ്ങളും നിറഞ്ഞതായിരുന്നു. ചെന്നിടത്തെല്ലാം ഭരണകേന്ദ്രങ്ങളിലുള്‍പ്പെടെ വന്‍കിട ബന്ധങ്ങളുണ്ടാക്കി. മൂന്ന് സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. അവിടെയെല്ലാം കേസില്‍ പെട്ട് പുറത്തുപോയി. അപ്പോഴെല്ലാം പ്രമുഖര്‍ താങ്ങാനുണ്ടായിരുന്നു. ഈ ബന്ധങ്ങളാണ് സ്വര്‍ണക്കടത്തിന്റെ ഊരാക്കുടുക്കില്‍ കൊണ്ടുചെന്നെത്തിച്ചത്.

നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശിയായ സ്വപ്നയുടെ ആദ്യ വിവാഹം നിലനിന്നില്ല. രണ്ടു വിവാഹം കഴിച്ചിട്ടുള്ള സ്വപ്നയ്ക്ക് ആദ്യബന്ധത്തില്‍ ഒരു മകളുണ്ട്. സ്വപ്നയുടെ പിതാവ് സുരേഷ് അബുദാബിയിലെ സുല്‍ത്താന്‍ കുടുംബത്തിലെ പ്രമുഖന്റെ പേഴ്‌സണല്‍ സെക്രട്ടറിമാരിലൊരാളായിരുന്നു. അന്നുമുതല്‍ യു.എ. ഇ യിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. എം.ബി.എ ബിരുദധാരിയായ സ്വപ്ന ഏറെക്കാലം അബുദാബിയിലായിരുന്നു. യു.എ.ഇ യിലെ മലയാളി പ്രമുഖരുമായും അടുത്ത ബന്ധമുണ്ടാക്കി. അവിടെനിന്ന് തിരിച്ചെത്തി 2013ല്‍ തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്‌സില്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ കീഴില്‍ എച്ച്. ആര്‍. വിഭാഗത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് മാനേജരായി. 2015 ല്‍ അവിടെ ഒരു വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അകപ്പെട്ട് പുറത്തുപോകേണ്ടിവന്നു. ഒരു സീനിയര്‍ ഉദ്യോഗസ്ഥനെതിരെ 17 ഓളം യുവതികളുടെ വ്യാജ ലൈംഗികാരോപണ പരാതി കെട്ടിച്ചമച്ച ഈ കേസില്‍ ഇപ്പോഴും െ്രെകംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. ഇത് നിലവിലിരിക്കെയാണ് 2015 ല്‍ അബുദാബി ബന്ധം ഉപയോഗിച്ച് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി ചേര്‍ന്നത്. ഇവിടെ ജോലിചെയ്യവെയാണ് സര്‍ക്കാരിലെ ഉന്നതരുമായി അടുത്തബന്ധമുണ്ടാക്കിയത്.

മുടവന്‍മുകളിലെ ഇവരുടെ ഫ്‌ളാറ്റില്‍ അക്കാലത്ത് ട്രാവല്‍ ഏജന്‍സിക്കാര്‍, ബസിനസുകാര്‍ തുടങ്ങിയവരുടെ തിരക്കായിരുന്നു. ഐ.ടി സെക്രട്ടറി ഇവിടെ നിത്യസന്ദര്‍ശകനായിരുന്നെന്നും ഔദ്യോഗിക കാറില്‍ പതിവായി വരുമായിരുന്നെന്നും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ആഘോഷം അതിരുവിട്ടതോടെ ഫ്‌ളാറ്റില്‍ കൂടുതല്‍ സെക്യൂരിറ്റിക്കാരെ നിയോഗിച്ചു. ഇതിന്റെ പേരില്‍ സ്വപ്നയുടെ രണ്ടാം ഭര്‍ത്താവ് സെക്യൂരിറ്റിക്കാരുമായി സംഘര്‍ഷവുമുണ്ടായി. അയല്‍ഫ്‌ളാറ്റുകാര്‍ പ്രതിഷേധിച്ചതോടെയാണ് കുറവന്‍കോണം അമ്പലനഗറിലെ അനിയന്‍ ലൈനിലെ എസ്. എഫ്. എസ്. ഫ്‌ളാറ്റിലേക്ക് താമസം മാറിയത്. ഇവിടെയാണ് ഇന്നലെ കസ്റ്റംസ് റെയ്ഡ് നടത്തിയത്. യു.എ. ഇ കോണ്‍സുലേറ്റിലെ അധികാരം ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് 2018 ല്‍ ജോലി പോയി.

ഇതിനു പിന്നാലെയാണ് സ്വപ്ന ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെത്തുന്നത്. ഇവിടെനിന്നും ഇന്നലെ പുറത്താക്കി. ഐ.ടി മേഖലയില്‍ മുന്‍പരിചയമില്ലാതിരുന്നിട്ടും ഓപ്പറേഷന്‍സ് മാനേജര്‍ എന്ന സുപ്രധാന തസ്തികയില്‍ നിയമിക്കാന്‍ കാരണം ഉന്നതരുടെ ഇടപെടലാണെന്ന് ആരോപണമുണ്ട്. ഇവിടെയെത്തി മാസങ്ങള്‍ക്കകം സ്‌പേസ് പാര്‍ക്ക് പ്രോജക്ട് മാനേജരായും മാര്‍ക്കറ്റിംഗ് ലെയ്‌സണ്‍ ഓഫീസറായും പ്രവര്‍ത്തിച്ചുതുടങ്ങി. ഐടി രംഗത്തെ കോര്‍പറേറ്റുകളുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വപ്നയായിരുന്നെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

മാസങ്ങള്‍ക്കുമുന്‍പ് കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്‌പേസ് പാര്‍ക്ക് സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യസംഘാടകയും സ്വപ്നയായിരുന്നു. പാളയത്താണ് ഓഫീസെങ്കിലും സെക്രട്ടേറിയറ്റിലായിരുന്നു പതിവായി കണ്ടിരുന്നത്. ഉന്നതരുമായി അടുത്തബന്ധമുണ്ടാക്കാനായിരുന്നു ആ സന്ദര്‍ശനങ്ങള്‍. അതെല്ലാം ഉന്നതരെ കൊണ്ടെത്തിച്ചത് ഊരാക്കുടുക്കിലേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Iran nuclear sites പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്  (22 minutes ago)

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി... ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം  (2 hours ago)

കർഷകൻ ജീവനൊടുക്കി..  (3 hours ago)

കുരുക്കിൽ പിടഞ്ഞ് ഭാര്യ മരിക്കുമ്പോൾ ശിവദാസൻ മാറി നിൽക്കുകയായിരുന്നു...  (3 hours ago)

ട്രെയിനിൽനിന്ന് ചാടിയ യുവാവ് ആശുപത്രിയിലെത്തിയപ്പോൾ പിടിയിൽ  (4 hours ago)

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം  (4 hours ago)

വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു  (4 hours ago)

  കോഴിക്കോട് മലാപ്പറമ്പിൽ പോസ്റ്റിൽ നിന്ന് റോഡിലേക്ക് വീണ കേബിളിൽ കുരുങ്ങി യുവാവിന് പരുക്ക്  (4 hours ago)

C J Roy അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍;  (4 hours ago)

പവന് 6,320 രൂപയുടെ കുറവ്  (4 hours ago)

Supreme-Court അതിജീവിത സുപ്രീം കോടതിയിൽ;  (5 hours ago)

ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍  (5 hours ago)

തൃശൂർ സ്വദേശി ഷാജിദ് മസ്‌കറ്റിൽ അന്തരിച്ചു...  (5 hours ago)

  ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി...  (5 hours ago)

Malayali Vartha Recommends