Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആത്മഹത്യാ ഭീഷണി മുഴക്കി സ്വപ്ന സുരേഷ്... എന്റെ മോളെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? അവള്‍ എങ്ങനെയിരിക്കുമെന്നറിയാമോയെന്നും സ്വപ്ന ചോദിച്ചു; തനിക്ക് ആരുമായും വഴിവിട്ട ബന്ധമില്ല. തന്നെ ആത്മഹത്യക്ക് വിട്ടുകൊടുക്കരുത്

09 JULY 2020 05:38 PM IST
മലയാളി വാര്‍ത്ത

അറ്റകൈക്ക് താനും തന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കുമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. ഞാൻ സ്വപ്ന സുരേഷ് എന്ന് സ്വയം പരിചയപ്പെടുത്തി തുടങ്ങുന്ന ഓഡിയോയിൽ നേരത്തെ ചെയ്തിരുന്ന ജോലിയെക്കുറിച്ചും ഇപ്പോഴത്തെ ജോലിയെക്കുറിച്ചും എല്ലാം വിശദീകരിക്കുന്നുണ്ട്.

താന്‍ എല്ലാ മന്ത്രിമാരുമായും സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബന്ധപ്പെട്ടത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമാണെന്ന് അവര്‍ പറഞ്ഞു. ഇവിടുത്തെ യഥാര്‍ത്ഥ പ്രശ്നം ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ വന്ന സ്വര്‍ണം ആരുടേതാണെന്നാണെന്നും അത് കണ്ടുപിടിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു

മാധ്യമങ്ങളിൽ ഇപ്പോൾ താനൊരു കള്ളക്കടത്തുകാരിയും ക്രിമിനലുമായിട്ടുണ്ട്. എല്ലാവരോടും പറയാനുള്ളത് നയതന്ത്ര ബാഗേജിലൂടെ കള്ളക്കടത്തു നടത്തിയ ഒരു പ്രതി, ഉത്തരവാദിയായ ആളാണ് താനെന്നാണ് എല്ലാവരും പറയുന്നത്. ഞാനങ്ങനെ ചെയ്തിട്ടില്ല. ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം വന്നതിൽ ഒരു പങ്കുമില്ല.

താന്‍ എയര്‍പോര്‍ട്ടിലേക്ക് വിളിച്ചത് കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റ് ആവശ്യപ്പെട്ടതു കൊണ്ടാണെന്നും സ്വപ്ന വ്യക്തമാക്കി. തന്റെ കാര്‍ഗോ ഇതുവരെ ക്ലിയറായില്ലെന്നു പറഞ്ഞാണ് അദ്ദേഹം വിളിച്ചത്. ക്ലിയറന്‍സ് താമസിച്ചപ്പോള്‍ ഡിപ്ലോമാറ്റാണ് തന്നെ വിളിച്ചത്. എന്തുകൊണ്ടാണ് ക്ലിയറന്‍സ് വൈകുന്നതെന്ന് ചോദിക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു.

കോണ്‍സുലേറ്റിന്റെ കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റില്‍ താന്‍ ജോലി ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. താന്‍ ഡിപ്ലോമാറ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ മാത്രമാണ് ചെയ്തിരുന്നത്. തന്റെ റോള്‍ എന്താണെന്ന് എല്ലാവരും അറിയണമെന്നും അവര്‍ വ്യക്തമാക്കി.

പലരെയും പരിപാടികള്‍ക്ക് ക്ഷണിച്ചിട്ടുണ്ട്. തന്റെ മകളെക്കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനയെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു. എന്റെ മോളെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? അവള്‍ എങ്ങനെയിരിക്കുമെന്നറിയാമോയെന്നും സ്വപ്ന ചോദിച്ചു. തനിക്ക് ആരുമായും വഴിവിട്ട ബന്ധമില്ല. തന്നെ ആത്മഹത്യക്ക് വിട്ടുകൊടുക്കരുതെന്നും അവര്‍ പറഞ്ഞു.

ഞാന്‍ ആരും പറയുന്നത് കേട്ട് കീഴടങ്ങാറില്ല. എനിക്ക് ഒരു ലക്ഷം രൂപ ശമ്പളം കിട്ടുമായിരുന്നെന്ന് നിങ്ങളൊക്കെ പറയുന്നു. എനിക്ക് അതിലും കൂടുതല്‍ ശമ്പളമുണ്ടായിരുന്നു യുഎഇ കോണ്‍സുലേറ്റില്‍.

അവിടെ ജോലി ചെയ്യുന്ന സമയത്ത് കാർഗോ, ഫിനാൻസ് ഇത്തരം കാര്യങ്ങളിലൊന്നും ജോലി ചെയ്തിട്ടില്ല. കോൺസലറുടെ സെക്രട്ടറിയായാണ് ജോലി ചെയ്തത്. പഴ്സനൽ കാര്യങ്ങൾക്കായി ഒരിക്കലും ആരോടും സംസാരിച്ചിട്ടില്ല.

ഇപ്പോൾ അവിടെ ഔദ്യോഗികമായി ജോലിക്കാരിയല്ല. കഴിഞ്ഞ ഞായറാഴ്ച വരെ അവിടെയുണ്ടായിരുന്ന ഒഴിപ്പിക്കല്‍ ഉൾപ്പടെ രഹസ്യ, ഭരണപരമായ കാര്യങ്ങളിലെല്ലാം ഇടപെടുകയും ആവശ്യപ്പെട്ട കാര്യങ്ങളിൽ സഹായിക്കുകയും ചെയ്തിട്ടുണ്ട്. സ്പേസ് പാർക്കിൽ കരാർ ജോലിക്കാരിയായി ഇരുന്ന് എന്തിനാണ് കോൺസുലേറ്റിലെ കാര്യങ്ങൾ ചെയ്യുന്നതെന്ന് ചോദിച്ചേക്കാം. ഞാൻ യുഎഇയിൽ ജനിച്ചു വളർന്നതിന്റെ സ്നേഹം കൊണ്ടാണത്

ഞാനെന്ന സ്ത്രീയെ ഫ്രെയിം ചെയ്ത് എന്നെ ഞാനല്ലാതെ ആക്കി ആത്മഹത്യയുടെ വക്കിലെത്തിച്ചത് ചിലർക്ക് തിരഞ്ഞെടുപ്പിൽ സ്വാധീനിക്കാനാണ്. ഇതിലുണ്ടാകുന്ന ദ്രോഹം എന്റെ കുടുംബത്തിലെ മൂന്നു പേർക്ക് മാത്രമാണ്. ഒരു സ്പീക്കറിനെയോ വിവാദത്തിൽ പറയുന്ന ഒരു ഉന്നതനെയൊ ആരെയും ബാധിക്കാൻ പോകുന്നില്ല. അറ്റ കൈക്ക് ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിന് ഉത്തരവാദി നിങ്ങൾ ഓരോരുത്തരും ആയിരിക്കും.

മന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമായുള്ളവരുമായും സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായും ഉന്നത നേതാക്കളുമായും ബന്ധപ്പെട്ടത് ഔദ്യോഗികമായി മാത്രമാണ്. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ വീടുകളിൽ പോയിട്ടില്ല.

ഞാൻ മുഖ്യന്മാരുടെ കൂടെ ക്ലബ്ബുകളിൽ കയറിയിറങ്ങി എന്നു പറഞ്ഞാൽ ആരെയും ബാധിക്കില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുമില്ല. വിഷയം മാറി പോകേണ്ടതില്ല. സ്വർണക്കള്ളക്കടത്തിനു പിന്നിൽ ആരെന്ന് കണ്ടു പിടിക്കൂകയാണ് വേണ്ടതെ’ന്നും അവർ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന...  (2 minutes ago)

തമിഴ് സിനിമാതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി അന്തരിച്ചു....  (12 minutes ago)

നീറ്റ് പരീക്ഷ.... അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറ്റുമെന്ന് എൻ.ടി.എ  (19 minutes ago)

തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിൻറെ ആക്രമണം... ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു  (49 minutes ago)

വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (58 minutes ago)

മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി മെട്രോമാൻ ഇ. ശ്രീധരൻ...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ആരോപണങ്ങൾ നിഷേധിച്ചു... കേസ് അടുത്തമാസം ഒന്നിന് പരി​ഗണനയിൽ  (1 hour ago)

VEENA VIJAYAN വീണാ വിജയനെ ഇ.ഡി. ചോദ്യംചെയ്യും  (1 hour ago)

വയസ്സ് 50 കടന്ന സർക്കാർ ഹയർസെക്കൻഡറി അധ്യാപകർ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷകൾ എഴുതേണ്ടതില്ലെന്ന ഇളവിന് എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകരും അർഹരെന്ന് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 440 രൂപയുടെ കുറവ്  (1 hour ago)

അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ... രാവിലെ 10 മണിക്ക് ചാലക്കുടി - ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്ന് നാട്ടുകാർ  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ഫലം എസ്‌ഐടിക്ക്...  (2 hours ago)

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും...  (3 hours ago)

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (3 hours ago)

സഹോദര സഹായവും ആഭരണ ഭാഗ്യവും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends