കുമ്പളയിൽ മുതിർന്ന സിവിൽ പോലീസ് ഓഫീസർക്ക് കോവിഡ്; 20 പോലീസുകാർ ക്വാറന്റൈനിൽ

കാസർഗോഡ് കുമ്പള സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു 20 പോലീസുകാർ നിരീക്ഷണത്തിൽ പോയി. കണ്ണൂർ പെരിങ്ങോം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം എങ്ങനെയാണ് രോഗം പകർന്നതെന്ന് അറിയില്ല. കാസർഗോഡ് ജില്ലയിൽ ഇതാദ്യമായാണ് പോലീസുകാരന് കോവിഡ് പിടിപെടുന്നത്. കുമ്പളയിൽ രോഗം പിടിപെടുന്നത് വ്യാപകമാണ്. ഇതേത്തുടർന്നു ഓഗസ്റ്റ് ഏഴുവരെ കുമ്പള പഞ്ചായത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























