കോഴിക്കോട് പന്നിയങ്കര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ പന്നിയങ്കര സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേലേരിപ്പാടത്തെ എം പി മുഹമ്മദ് കോയക്ക് ആണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായി ചികിത്സയിലാണ്.
മുഹമ്മദ് കോയയുടെ ആദ്യ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. നേരത്തെ കല്ലായിയിൽ കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിയുടെ ബന്ധുവാണ് മുഹമ്മദ് കോയ. ഗർഭിണിക്ക് എവിടെ നിന്നാണ് അസുഖം വന്നതെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഗർഭിണിയുടെ നാല് ബന്ധുക്കൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























