Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

'ക്ലിയർ ടു ലാൻഡ് റൺവേ 10’, ദുരന്തത്തിന് മുൻപുള്ള ആ 4 മിനിറ്റ് ! എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റിൽ നിന്ന് കോഴിക്കോട്ടെ എയർ ട്രാഫിക് കൺട്രോൾ ടവറിലേക്ക് അവസാന സന്ദേശമെത്തിയത് അപകടത്തിനു നാല് മിനിറ്റ് മുൻപ്

12 AUGUST 2020 07:20 AM IST
മലയാളി വാര്‍ത്ത

ലോകത്തെ നടുക്കിയ കരിപ്പൂരിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റിൽ നിന്ന് കോഴിക്കോട്ടെ എയർ ട്രാഫിക് കൺട്രോൾ (എടിസി) ടവറിലേക്ക് അവസാന സന്ദേശമെത്തിയത് അപകടത്തിനു നാല് മിനിറ്റ് മുൻപ്. ലാൻഡിങ്ങിനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ റൺവേയുടെ പടിഞ്ഞാറു ഭാഗത്ത് ഇറങ്ങാൻ (റൺവേ 10) തീരുമാനമെടുത്ത പൈലറ്റ് ഇതിനായി എടിസി ടവറിനോട് അനുമതി തേടിയിരുന്നു.

ലാൻഡിങ് അനുമതി ലഭിച്ചതിനു പിന്നാലെ ‘ക്ലിയർ ടു ലാൻഡ് റൺവേ 10’ എന്ന സന്ദേശം വെള്ളിയാഴ്ച വൈകിട്ട് 7.36ന് കോക്പിറ്റിൽ നിന്ന് എടിസി ടവറിലേക്കെത്തി. വിമാനം അപ്പോൾ റൺവേയിൽ നിന്ന് 4 നോട്ടിക്കൽ മൈൽ ദൂരെയായിരുന്നെന്നാണു നിഗമനം. തുടർന്ന് 7.40നാണ് റൺവേയിൽ നിന്നു തെന്നിനീങ്ങി അപകടത്തിൽപെട്ടത്.

അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഡിജിസിഎയുടെയും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെയും ഉദ്യോഗസ്ഥർ കോഴിക്കോട്ടെ എടിസി ടവറിൽ നിന്നും വിമാനം നിയന്ത്രിച്ച ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ, എടിസിയുമായി ആശയവിനിമയം നടത്തിയത് പൈലറ്റുമാരിൽ ആരാണ് എന്ന വിവരം ലഭ്യമായിട്ടില്ല. കോക്പിറ്റ് വോയ്സ് റിക്കോർഡർ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂകയുള്ളു.

വിമാനം നടത്തിയത് റൺവേയിലെ ഹാർഡ്ഹിറ്റ് ലാൻഡിങ് എന്നാണു നിഗമനം. നനഞ്ഞ പ്രതലത്തിൽ വന്നിറങ്ങുമ്പോഴുള്ള ഘർഷണനഷ്ടം കുറയ്ക്കാനാണ് വിമാനം ഇത്തരത്തിൽ ഇറക്കുന്നത്. സാധാരണയിൽക്കൂടിയ വേഗത്തിൽ പറന്നിറങ്ങുന്ന വിമാനത്തിന്റെ ടയറുകൾ ഇത്തരം ലാൻഡിങ്‌ നടത്തുമ്പോൾ നിലത്ത് ശക്തിയിൽ പതിച്ചാണ് നീങ്ങുക. വിമാന അപകടത്തെക്കുറിച്ച് പഠിക്കാനായി കരിപ്പൂരെത്തിയ ഉന്നതതല സംഘം ഇത്തരത്തിൽ നിഗമനത്തിലെത്തിയതായാണറിയുന്നത്. റൺവേയിലെ ടയർ ഉരഞ്ഞുള്ള കാർബൺ നിക്ഷേപവും മഴവെള്ളവും ചേർന്ന് നേർത്ത പാളിയായി ചക്രങ്ങളിൽ ഒട്ടി ബ്രേക്കിങ്‌ തകരാറിലാക്കുന്ന ഹൈഡ്രോ പ്ലെയിനിങ്‌ എന്ന പ്രതിഭാസം ഒഴിവാക്കാനായിരുന്നു ഇത്തരത്തിൽ ലാൻഡ് ചെയ്തത്. എന്നാൽ, മഴമൂലമുണ്ടായ വെർട്ടിക്കൽ ഇല്യൂഷൻ (റൺവേ യഥാർ‍ഥത്തിലുള്ളതിനേക്കാൾ നീളമുള്ളതായി തോന്നുന്ന പ്രതിഭാസം) മൂലം റൺവേയുടെ മധ്യത്തിലാണ് ലാൻഡിങ്‌ നടത്തിയത്. റിവേഴ്സ് ത്രസ്റ്റ് ഉപയോഗിച്ച് വിമാനം നിർത്താൻ പൈലറ്റ് ശ്രമിച്ചതും വിജയിച്ചില്ല. അപകടം മുന്നിൽക്കണ്ടതോടെ എൻജിൻ പൂർവസ്ഥിതിയിലാക്കി പറന്നുയരാൻ ശ്രമിച്ചു. എന്നാൽ, റിവേഴ്സ് ത്രസ്റ്റിൽനിന്നും സാധാരണനിലയിലേക്ക് വരാനെടുത്ത രണ്ടു മിനിറ്റാണ് വിമാനത്തെ അപകടത്തിലേക്ക് നയിച്ചതെന്നാണ് അനുമാനം.

27 തവണ വിമാനം കോഴിക്കോട്ടിറക്കിയ പൈലറ്റ് ദീപക് വസന്ത് സാഠേ അപകടംനടന്ന റൺവേ 10-ൽ മുന്പ് ആറുതവണ ലാൻഡ് ചെയ്തിട്ടുണ്ട്. പൈലറ്റ് വിമാനത്തിന്റെ എൻജിൻ ഓഫാക്കിയിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കോക്ക് പിറ്റ് പരിശോധിച്ചതിൽനിന്നാണ് സംഘത്തിന് ഇൗ സൂചന ലഭിച്ചത്. റൺവേയിൽനിന്നിറങ്ങി കനാലിൽ പുതഞ്ഞതുകൊണ്ടാവാം യന്ത്രങ്ങൾ ഓഫായത്. നിരങ്ങിയിറങ്ങിയാണ് വിമാനം വിമാനത്താവളത്തിന്റെ ചുറ്റുമുള്ള ബെൽറ്റ് റോഡിലെത്തിയതും ചുറ്റുമതിലിൽ ഇടിച്ചുനിന്നതും. വിമാനത്തിന് സാങ്കേതികത്തകരാറുകൾ സംഭവിച്ചിരുന്നോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണന് താല്‍പര്യം  (3 minutes ago)

ഇസ്‌ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കാനുള്ള കരാറില്‍നിന്ന് യുഎഇ പിന്‍മാറി  (31 minutes ago)

എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യനീക്കം തകര്‍ന്നതില്‍ യുഡിഎഫിന് പങ്കില്ലെന്ന് വി.ഡി. സതീശന്‍  (59 minutes ago)

വര്‍ഷങ്ങള്‍ക്കുശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു  (1 hour ago)

പദ്മഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ നന്ദിയറിയിച്ച് നടന്‍ മമ്മൂട്ടി  (1 hour ago)

ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന ആരോപണം സത്യമാക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

അമേരിക്കയിലെ ശക്തമായ മഞ്ഞുവീഴ്ചയില്‍ മൂന്ന് മരണം  (2 hours ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്; സ്വര്‍ണവില പവന് 560 രൂപ കുറഞ്ഞു  (2 hours ago)

ദിവസവും മാറുന്ന കലാപ്രതിഷ്ഠ ; മാറ്റങ്ങൾ മാത്രമാണ് ശാശ്വതം എന്ന സന്ദേശവുമായി കലാകാരി ആന്യ ഈബ്ഷ്  (3 hours ago)

Govindan വിവാദത്തിന് സിപിഎമ്മില്ല  (3 hours ago)

ഉണ്ണിയുടെ കുഞ്ഞിന്റെ അമ്മയാകണം, മരിക്കും മുമ്പ് ഗ്രീമ പറഞ്ഞ ആ​ഗ്രഹം!  (3 hours ago)

‘റോബോട്ട് നായ്ക്കുട്ടി’ ‘ഗോര്‍ബി’യെ സുനിത വില്യംസിന് സമ്മാനിച്ച് യുണീക് വേള്‍ഡ് റോബോട്ടിക്സ്: ‘ഗോര്‍ബി’യെ യുഡബ്ല്യആര്‍ ഉണ്ടാക്കിയത് രണ്ട് ദിവസം കൊണ്ട്...  (3 hours ago)

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം  (3 hours ago)

GOD RATE പവന്റെ വില 1.20 ലക്ഷം രൂപയിലേയ്ക്ക്  (3 hours ago)

ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് പ്രൊജക്ട് ലോഞ്ച് ചെയ്തു...  (3 hours ago)

Malayali Vartha Recommends