ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

ഇന്നും സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ നടന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
140 പേർ അറസ്റ്റിലായി. ഇവരില്‍ നിന്ന് 106.125 ഗ്രാം എം.ഡി.എം.എ യും 4.709 കി.ഗ്രാം കഞ്ചാവും 3.5 ഗ്രാം,ഹാഷിഷ് ഓയിലും 1.6 ഗ്രാം ഹെറോയിനും മൂന്ന് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 3525 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത് . ആകെ 3788 അറസ്റ്റുകൾ നടന്നു. ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ- 1812 ഗ്രാം. കഞ്ചാവ്- 328.882 കി.ഗ്രാം.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
https://www.facebook.com/Malayalivartha























