റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

കൊല്ലത്ത് യാത്രക്കാരന്റെ പരാതിയില്‍ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ട് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവര്‍ അഭിജിത്തിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാളുടെ ലൈസന്‍സും രണ്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
ഇന്നലെ ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമായിരുന്നു നടപടി. സസ്‌പെന്‍ഷന് പുറമേ മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസിലും പങ്കെടുക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നിര്‍ദേശം നല്‍കി. കൊട്ടാരക്കര കൊല്ലം റൂട്ടിലെ കെഎസ്ആര്‍ടിസി ബസില്‍ ഈ മാസം 18ന് രാവിലെ ആറ് മണിക്കാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.
https://www.facebook.com/Malayalivartha























