അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു; ജൂൺ 26-നാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും പൊതുജനങ്ങൾക്കും ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി – "Operation Toofan-The Narco Hunt " എന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസ് ഒരു സൈക്കിൾ റാലി സംഘടിപ്പിക്കുന്നു.
റാലിയുടെ നിർദ്ദിഷ്ട പാത: മാനവീയം വീഥി - മ്യൂസിയം - നഗരസഭ ഓഫീസ് - പാളയം - സെക്രട്ടേറിയറ്റ് - സെൻട്രൽ സ്റ്റേഡിയം ആണ്. ഈ റാലിയിൽ SPC കേഡറ്റുകൾ, ടൂഫാൻ വാരിയേഴ്സ്, പൊലീസ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, യുവ സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുന്നതാണ്. രാവിലെ 6.30 ന് മന്ത്രി രമേശ് ചെന്നിത്തല ഫ്ലാഗ് ഓഫ് ചെയ്യുന്നതായിരിക്കും.
https://www.facebook.com/Malayalivartha
























