Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സ്വപ്നലോകം ഉടയുമ്പോള്‍... സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കും തോറും ശിവശങ്കറിനെ വെട്ടിലാക്കി സ്വപ്ന സുരേഷ്; ബാഗേജ് വിട്ടു കിട്ടാന്‍ സ്വപ്ന സഹായം തേടിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ ശിവശങ്കറിനെ കുരുക്കിലാക്കും; കസ്റ്റംസിനെ വിളിക്കാതിരുന്നത് നല്ലതെങ്കിലും അധികൃതരെ അറിയിക്കാതെ മറച്ചു വച്ചത് വിനയാകുന്നു

12 AUGUST 2020 11:06 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം ദുബായിലും പുരോഗമിക്കുകയാണ്. അറ്റാഷെയേയും കോണ്‍സുലേറ്റ് ജനറലിനേയും മുന്നില്‍ നിര്‍ത്തി രക്ഷപ്പെടാനുള്ള സ്വപ്നയുടെ ശ്രമങ്ങള്‍ ഇതോടെ വീണുടയും. അതേസമയം ശിവശങ്കറിന് മേലുള്ള കുരുക്കും മുറുകുകയാണ്. സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടു നല്‍കാന്‍ കസ്റ്റംസില്‍ സ്വാധീനം ചെലുത്തണമെന്ന തന്റെ ആവശ്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ നിരാകരിച്ചു എന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയാണ് ശിവശങ്കറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ അന്നത്തെ പ്രധാന സെക്രട്ടറി എന്ന നിലയില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച സുപ്രധാന വിവരം അധികൃതര്‍ക്ക് കൈമാറാതെ മറച്ചുവച്ചതാണ് അദ്ദേഹത്തിനെതിരെയുള്ള കുരുക്ക് മുറുകാന്‍ ഇടയാക്കുന്നത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന സുപ്രധാന വിവരം അടിയന്തരമായി ശിവശങ്കര്‍ പോലീസിനെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും അറിയിക്കേണ്ടതായിരുന്നു. എന്നാല്‍ കേസിന്റെ ഒരു ഘട്ടത്തിലും ഇക്കാര്യം വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. എന്‍.ഐ.എ ചോദ്യം ചെയ്തപ്പോഴും ഈ വിവരം ശിവശങ്കര്‍ പറഞ്ഞില്ല.

അതേസമയം കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ എത്തിയതിനു പിന്നില്‍ ദുരുഹതയുണ്ടെന്നു തന്നെയാണ് എന്‍.ഐ.എ കരുതുന്നത്. കേരളത്തില്‍ ആവശ്യത്തിന് ഖുര്‍ആന്‍ പ്രിന്റ് ചെയ്യുന്നുണ്ട്. വിശ്വാസികള്‍ക്ക് സൗജന്യമായി നല്‍കാറുമുണ്ട്. എത്തിയ വിശുദ്ധ ഗ്രന്ഥങ്ങള്‍ എത് ഭാഷയിലാണ് അച്ചടിച്ചത് എന്നതിനെപ്പറ്റിയും പ്രിന്റ് ചെയ്ത സ്ഥാപനത്തെപ്പറ്റിയും അന്വേഷിക്കും. വിദേശത്തു നിന്നും എത്തിയ ഖുറാന്റെ പ്രതികളും പരിശോധിക്കുമെന്നാണ് സൂചന.

സ്വര്‍ണക്കടത്തില്‍ സ്വപ്നാ സുരേഷ് പങ്കാളിയാണെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അവര്‍ക്കെതിരേ ചുമത്തിയ യു.എ.പി.എ. നിലനില്‍ക്കുമെന്നും എന്‍.ഐ.എ. കോടതി കണ്ടെത്തിയതും ശിവശങ്കറേയും ദോഷം ചെയ്യും. അല്ലെങ്കില്‍ ശിവശങ്കറിന്റെ കേസും ദുര്‍ബലമായേനെ.

സ്വര്‍ണക്കടത്തിലൂടെ നടന്നത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കുകയെന്ന ഭീകരവാദമാണെന്നാണ് കോടതി കണ്ടെത്തിയത്. ഇതേക്കുറിച്ച് വ്യക്തമായ അറിവോടെയും ലക്ഷ്യത്തോടെയുമാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത്. അതിനാല്‍ യു.എ.പി.എ. 43 ഡി വകുപ്പ് പ്രതികള്‍ക്കെതിരേ നിലനില്‍ക്കുമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

കോടതിയില്‍ എന്‍.ഐ.എ. ഹാജരാക്കിയ കേസ് ഡയറിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യങ്ങളും പ്രതികളുടെ മൊഴിയും യു.എ.പി.എ. നിലനിര്‍ത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

സ്വപ്‌നാ സുരേഷ്, ടി.എം. മുഹമ്മദ് അന്‍വര്‍, മുഹമ്മദ് അബ്ദുള്‍ ഷമീം, ജിഫ്‌സല്‍ എന്നിവരുടെ ജാമ്യ ഹര്‍ജി ഹൈക്കടതിയില്‍ വാദം കേള്‍ക്കുകയാണ്. എന്നാല്‍ സ്വര്‍ണക്കടത്ത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണെന്നും ഇതില്‍ പങ്കാളികളായവര്‍ വന്‍ കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുമുണ്ട്. രണ്ടുപേരെ വിദേശത്തുനിന്ന് അറസ്റ്റ് ചെയ്യാനുണ്ട്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത ഏറെയാണ്. അത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്തും കസ്റ്റംസ് കോടതിയെ അറിയിച്ചു.

ജാമ്യ ഹര്‍ജി എതിര്‍ത്തുകൊണ്ട് ഒരോരുത്തരുടെയും പേരില്‍ പ്രത്യേകം റിപ്പോര്‍ട്ട് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു. ഹവാല ഇടപാടിലൂടെയാണ് സ്വര്‍ണക്കടത്തിനാവശ്യമായ പണം വിദേശത്ത് എത്തിച്ചത്. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം ഈ റാക്കറ്റുംകൂടി പങ്കാളിയായ ജൂവലറിയിലൂടെ മാറ്റിയെടുക്കുമെന്ന് കസ്റ്റംസ് പറഞ്ഞു. ഹൈക്കോടതി കൂടി ജാമ്യ ഹര്‍ജി തള്ളിയാല്‍ സ്വപ്നയ്ക്കും കൂട്ടര്‍ക്കും കൂടുതല്‍ കുരുക്ക് മുറുകുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (25 minutes ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (32 minutes ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (1 hour ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (2 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (2 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (2 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (3 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (3 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (3 hours ago)

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (6 hours ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (6 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (6 hours ago)

Malayali Vartha Recommends