പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്. സ്റ്റേഷൻ മാസ്റ്റർ അടക്കം അഞ്ച് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാറശ്ശാല കറുങ്കൂട്ടി ഡിപ്പോയിലെ ജീവനക്കാർക്കാണ് ഇടിമിന്നലേറ്റത്. ഇടിമിന്നൽ ഏറ്റത്. സ്റ്റേഷൻ മാസ്റ്റർ സാബുവിനെ തിരുവനന്തപുരത്തെ പിആർഎസ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരായ സെലിൻമേരി, രേഖ, ശോഭ, ജയ എന്നിവരെ പാറശ്ശാല സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ഡിപ്പോ ഓഫീസിലെ സ്വിച്ച് ബോര്‍ഡ് പൂര്‍ണമായും കത്തിനശിച്ചു. പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്.
അതേസമയം സംസ്ഥാനത്ത് കാലവർഷം ശക്തമാവുന്നു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപ്നും മുകളിലായി ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്.
"
https://www.facebook.com/Malayalivartha


























