പ്ലസ്ടൂ വിദ്യാര്‍ത്ഥിനി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

പ്ലസ്ടൂ വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. സ്കൂള്‍ വളപ്പില്‍ വച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. മരിച്ച പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും മൂന്ന് പേജുകളുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. കിഴക്കന്‍ ഡല്‍ഹിയിലെ ശഹ്ദാരയിലുള്ള സര്‍വോദയ കന്യ സ്കൂളിലാണ് സംഭവം. സ്കൂളിലെ സുരക്ഷാ മുറിക്കു പിന്നിലുള്ള സ്ഥലത്താണ് വിദ്യാര്‍ത്ഥിനിയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പെട്രോളൊഴിച്ചാണ് പെണ്‍കുട്ടി തീകൊളുത്തിയതെന്നാണ് വിവരം. കുറിപ്പിലെ വിവരങ്ങള്‍ മറ്റ് തെളിവുകളുമായി താരതമ്യം ചെയ്ത് സംഭവത്തിന്റെ യഥാര്‍ത്ഥ സാഹചര്യം കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കാരണവും വ്യക്തമായിട്ടില്ല. വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍നിന്ന് ലഭിച്ച മൂന്ന് പേജുള്ള കുറിപ്പും മറ്റ് വസ്തുക്കളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവദിവസം രാവിലെ സന്തോഷത്തോടെയാണ് കുട്ടി സ്കൂളിലേക്ക് പോയതെന്ന് വിദ്യാര്‍ത്ഥിനിയുടെ സഹോദരി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഉച്ചയ്ക്ക് 1.40ഓടെയാണ് സ്കൂളില്‍നിന്ന് കുടുംബത്തിന് ഫോണ്‍ വന്നതെന്നും സഹോദരി വ്യക്തമാക്കി. പൊലീസ് കണ്ടെടുത്ത മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പ് അന്വേഷണത്തില്‍ നിര്‍ണായകമായേക്കും.
https://www.facebook.com/Malayalivartha
























