ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

തുലാവർഷം കനത്തതോടെ കേരളത്തിൽ വരും ദിവസങ്ങളിൽ പ്രകൃതിക്ഷോഭം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിൽ ഒക്ടോബർ 26 വരെ 'കള്ളക്കടൽ' പ്രതിഭാസത്തിനും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ഇൻകോയിസ് (INCOIS) അറിയിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഉടുമ്പൻചോലയിൽ 115 മില്ലിമീറ്റർ കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്. കനത്ത നാശനഷ്ടങ്ങൾക്കിടയിലും കോട്ടയം ചെറുവള്ളിയിൽ അതിശക്തമായ ഇടിമിന്നലേറ്റ് 12 നാടൻ പശുക്കൾ ചത്തത് കർഷകർക്ക് വൻ ആഘാതമായി. വടക്കൻ കേരളത്തിലും മഴ ശക്തമായി തുടരുകയാണ്...
https://www.facebook.com/Malayalivartha

























