ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി അടിയന്തിരമായി പരിഗണിക്കില്ല. വിഷയം വരും തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാൻ കോടതി മാറ്റിവെച്ചു. കേസിലെ വിജിലൻസ് അന്വേഷണം സുപ്രീംകോടതി പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ഹർജിക്കാർ അടിയന്തിര ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഇനിയും സമയമുണ്ടല്ലോ എന്ന് വ്യക്തമാക്കിയ കോടതി, നേരത്തെ കേസ് കേട്ടിരുന്ന ജസ്റ്റിസ് കെ. നടരാജ് അധ്യക്ഷനായ അതേ ബെഞ്ച് തന്നെ തിങ്കളാഴ്ച അപ്പീൽ വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha

























