സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത്തോളം പേർ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും, സമാപനം 31 ന്

സംസ്ഥാന സ്കൂൾകായിക മേള ഇന്ന് വൈകുന്നേരം നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മേളയുടെ ബ്രാൻഡ് അംബാസിഡറായ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഒളിമ്പ്യൻ പി.ടി.ഉഷ എം.പി ദീപശിഖ തെളിയിക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. 14 ജില്ലകളിൽ നിന്നായി 10,000 മത്സരാർത്ഥികൾ ഏഴുദിവസം നീളുന്ന മേളയിൽ മാറ്റുരയ്ക്കും.
ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയുടെ മൂന്നാം പതിപ്പിനാണ് കോഴിക്കോട് വേദിയാകുന്നത്. ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത്തോളം പേർ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും ഉദ്ഘാടനത്തിന് മാറ്റുകൂട്ടും. 31ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നതാണ്.
"
https://www.facebook.com/Malayalivartha


























