ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന് രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിനിടയിലാണ് അഭിഷേക് പുതിയ നാഴികക്കല്ല് പിന്നിട്ടത്. ടി20 ഫോര്‍മാറ്റില്‍ പവര്‍പ്ലേയില്‍ മാത്രം കൂടുതല്‍ സിക്സറുകളെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. രോഹിത്തിന്റെ പേരിലുണ്ടായിരുന്ന 98 പവര്‍പ്ലേ സിക്സറുകള്‍ എന്ന റെക്കോര്‍ഡാണ് അഭിഷേക് ശര്‍മ്മ തകര്‍ത്തത്. പവര്‍പ്ലേയില്‍ മാത്രം 100 സിക്സറുകള്‍ തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ ബാറ്റ്സ്മാനായി താരമായി.
ഈ റെക്കോര്‍ഡില്‍ അതിശയിപ്പിക്കുന്ന കാര്യം സിക്സറുകള്‍ നേടാനെടുത്ത പന്തുകളുടെ എണ്ണമാണ്. അന്താരാഷ്ട്ര ടി20യില്‍ 7.77 പന്തുകളില്‍ നിന്ന് ഒരു സിക്സര്‍ എന്ന കണക്കിലാണ് അഭിഷേക് ഈ നേട്ടത്തിലെത്തിയത്.
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മയ്ക്ക് 17.05 പന്തുകള്‍ കൂടുമ്പോള്‍ മാത്രമാണ് ഒരു സിക്സര്‍ നേടാന്‍ കഴിഞ്ഞിരുന്നത്. 97 സിക്സറുകളുമായി ന്യൂസിലന്‍ഡിന്റെ മുന്‍ ഓപ്പണര്‍ മാര്ട്ടിന് ഗപ്റ്റിലാണ് മൂന്നാം സ്ഥാനത്ത്. കലണ്ടര്‍ വര്‍ഷം 1,000 ടി20 റണ്‍സെന്ന നേട്ടവും ശനിയാഴ്ച അഭിഷേക് സ്വന്തമാക്കി. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് അഭിഷേക് നല്‍കിയത്.
മാറ്റ് ഹെന്റിയുടെ പന്തില്‍ എസ്ട്രാ കവറിന് മുകളിലൂടെ കൂറ്റന്‍ സിക്സര്‍ പറത്തിയാണ് താരം റെക്കോര്‍ഡിലേക്ക് എത്തിയത്. മത്സരത്തില്‍ 21 പന്തില്‍ 3 ഫോറും 1 സിക്സും ഉള്‍പ്പെടെ 27 റണ്‍സെടുത്താണ് താരം പുറത്തായത്.
മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ട മത്സരത്തില്‍ മധ്യനിരയുടെ തകര്‍പ്പന്‍ ഫോമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. അപരാജിത അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ തിലക് വര്‍മയാണ് കളിയിലെ താരം.
"
https://www.facebook.com/Malayalivartha


























