ഐഎസ്എൽ ഫുട്ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്റ്റേഴ്സ്...

ഐഎസ്എൽ ഫുട്ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്റ്റേഴ്സ്. കലൂർ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 7.30 നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് എതിരാളി.
സീസണിലെ ആദ്യ രണ്ട് എവേ മത്സരങ്ങളിൽ വിജയവും തോൽവിയുമായി സമ്മിശ്രഫലത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയുടെ കളിമുറ്റത്തേയ്ക്ക് എത്തുന്നത്.രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ആറാം സ്ഥാനത്താണ്. പ്ലേമേക്കറായ യുറഗ്വായ് താരം അഡ്രിയാൻ ലൂണ തിരിച്ചെത്തിയതിനൊപ്പം ശക്തരായ ഒരു സംഘം വിദേശികളെയും അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ കളത്തിലിറങ്ങിയത്.
കഴിഞ്ഞ കളികളിൽ ഗോളടിച്ച ഇംഗ്ലീഷ് താരം ആേ്രന്ദ ഗീനും ഗിനിയൻ താരം മോമോ യാൻസാനെയും അടങ്ങുന്ന ആക്രമണനിരയിലാണ് പ്രതീക്ഷ.
അതിനിടെ മത്സരവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. പശ്ചിമ കൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ചാത്യാത്ത് റോഡരികിൽ പാർക്ക് ചെയ്ത് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്.
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം എറണാകുളം ഭാഗത്ത് നിന്ന് ഇടപ്പള്ളി, ചേരാനെല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പൊറ്റക്കുഴ- മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് വഴി ഇടപ്പള്ളിയിലേക്ക് എത്തി യാത്ര ചെയ്യേണ്ടതാണ്.
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം ചേരാനെല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജങ്ഷൻ, എസ്എ റോഡ് വഴി യാത്ര ചെയ്യണം.
https://www.facebook.com/Malayalivartha
























