കഴുത്തൊടിച്ച് ചൈനീസ് സൈനികരെ കൊന്ന് തള്ളി ശൗര്യ..! ഇന്ത്യയുടെ ശൗര്യ കമാൻഡോകൾ ചൈന പട്ടാളത്തിന്റെ കാലന്മാർ..!

അരുണാചൽ പ്രദേശിലെ അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ മുഖാമുഖം എത്തുന്നുണ്ടെന്ന് ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് മേധാവി ശത്രുജീത് കപൂർ പറഞ്ഞത് ഇന്നലെയാണ്. ഇന്ത്യയുടെ ശൗര്യ കമാൻഡോകളെയാണ് അതിർത്തിയിലെ സംഘർഷങ്ങൾ നേരിടുന്നതിന് നിയോഗിച്ചിട്ടുള്ളത്. പേര് സൂചിപ്പിക്കുംപോലെ ശരിക്കും ശൗര്യമുള്ളവർ തന്നെയാണ് ശൗര്യ കമാൻഡോകൾ. ഇവരുടെ കണ്ണിൽപ്പെട്ടാൽ ശത്രു എത്ര വമ്പനായാലും അവൻ കാലപുരി പൂകിയിരിക്കും. അപ്രതീക്ഷിത ആക്രമണങ്ങളെപ്പോലും ഇവർ നിഷ്‌പ്രയാസം ചെറുക്കും. ഇരുമ്പുദണ്ഡുകളും മുള്ളുകമ്പികൾ ചുറ്റിയ വടികളുമായി എത്തിയ ചൈനീസ് പട്ടാളക്കാരെ വെറും കൈകൊണ്ട് നേരിട്ട് തോൽപ്പിച്ചത് ഇവരാണ്. ശത്രുവിനെ കൊല്ലാനും തുരത്താനും ഇവർക്ക് ആയുധങ്ങൾ വേണ്ട, വെറും കൈ മാത്രം മതി.
ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് സൈന്യമോ പൊലീസോ?
1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന് തൊട്ടുപിന്നാലെയാണ് ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് രൂപീകരിച്ചത്. പേരിൽ പൊലീസ് ഉണ്ടെങ്കിലും ഇന്ത്യയിൽ പ്രധാന അതിർത്തി സംരക്ഷണ സേനകളിലൊന്നാണ് ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ്. ശരിക്കുപറഞ്ഞാൽ പ്രത്യേക പർവത ഗറില്ലാ സേന. ലഡാക്കിലെ കാരക്കോറം ചുരം മുതൽ അരുണാചൽ പ്രദേശിലെ ജാരെപ് ലാവരെ നീണ്ടുകിടക്കുന്ന 3,488 കിലോമീറ്റർ ദൈർഘ്യമുള്ള ദുർഘടമായ അതിർത്തി സംരക്ഷിക്കുക എന്ന ചുമതലയാണ് ഇവർക്കുള്ളത്. ഭൂമിയിലെ ഏറ്റവും പ്രതികൂല കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് ഇവിടെയെന്നത് പ്രത്യേകം ഓർക്കണം. ഭൂമിശാസ്ത്ര, കാലാവസ്ഥാപരമായ പ്രത്യേകതകൾ കൊണ്ട് ശത്രുക്കളുടെ അപ്രതീക്ഷിത ആക്രമണങ്ങൾ ഏതുനിമിഷവും ഉണ്ടാവാം. ഇതിനെ പ്രതിരോധിക്കാനാണ് ശൗര്യ കമാൻഡോ സംഘത്തെ രൂപീകരിച്ചത്.
ശൗര്യ കമാൻഡോകൾ
പ്രാണവായുവിന്റെ കുറവ്, എപ്പാേഴും അസ്ഥിതുളച്ചുകയറുന്ന കൊടും തണുപ്പ് ... ഒരു മനുഷ്യന് ചിന്തിക്കാൻ കഴിയാത്ത സാഹചര്യം. അത്തരമൊരു സാഹചര്യത്തിൽ ശത്രുക്കളെ നേരിടേണ്ടിവരുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. ചില കേന്ദ്രങ്ങളിൽ ശൈത്യകാലത്ത് അന്തരീക്ഷ താപനില മൈനസ് 45 ഡിഗ്രിവരെ താഴാറുണ്ട്. ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം തൃണവത്ഗണിച്ചുകൊണ്ടാണ് ശൗര്യ കമാൻഡോകൾ അതിർത്തികാക്കുന്നത്. മനുഷ്യന്റെ സഹനശേഷിയുടെ പരമാവധി പരീക്ഷിക്കുന്ന തരത്തിലുള്ള അതികഠിനമായ പരിശീലനങ്ങളാണ് ഇതിന് അവരെ പ്രാപ്തരാക്കുന്നത്. വെറും കൈ പോരാട്ടത്തിനാണ് (അൺ ആംഡ് കോംബാറ്റ്) ഇവർക്ക് പ്രധാനമായും പരിശീലനം നൽകുന്നത്. അതിർത്തിയിൽ ഇരുവിഭാഗത്തെയും സൈനികർക്ക് ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്കുണ്ട് എന്നതിനാലാണിത്. ഗാൽവാൻ സംഘർഷത്തിൽ നിരവധി ചൈനീസ് സൈനികരെ കഴുത്തൊടിച്ചാണ് ശൗര്യ കമാൻഡോകൾ വധിച്ചത്. വെറും കൈ മാത്രമല്ല കൈയിൽ കിട്ടുന്ന എന്തും ഇവർക്ക് ആയുധമാണ്.
വെറും കൈ പോരാട്ടം മാത്രമല്ല
വെറും കൈ പോരാട്ടത്തിന് പുറമേ ആധുനിക യുദ്ധ സാങ്കേതിക വിദ്യ, ഡ്രോൺ പ്രവർത്തനങ്ങൾ, അത്യാധുനിക ആയുധങ്ങൾ എന്നിവയിലും ശൗര്യ കമാൻഡോകൾകൾക്ക് പരിശീലനം നൽകുന്നുണ്ട്. ഇന്ത്യൻ ആർമിയുടെ ഘാതക് പ്ലാറ്റൂണുകളുടെ മാതൃകയിലാണ് ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് ഓരോ അതിർത്തി ബറ്റാലിയനിലും ശൗര്യ കമാൻഡോ പ്ലാറ്റൂണുകൾ സജ്ജമാക്കിയിരിക്കുന്നത്. ശത്രുനിരയിലേക്ക് കടന്നുകയറുക, മലമുകളിലെ നിർണായക സ്ഥാനങ്ങൾ പിടിച്ചെടുക്കുക, അപകടകരമായ ദൗത്യങ്ങൾ നിറവേറ്റുക എന്നിവയാണ് ഘാതക്കുകളുടെ ചുമതല.
അരുണാചൽ പ്രദേശിലെ അതിർത്തിയിൽ (എൽ.എ.സി.) പലയിടങ്ങളിലായി ഇന്ത്യ-ചൈന സൈനിക മുഖാമുഖം ഇപ്പോഴും തുടരുകയാണെന്ന് ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ. അതിർത്തി തർക്കങ്ങൾ സംബന്ധിച്ച് ഒരു ഔദ്യോഗിക വൃത്തത്തിൽ നിന്ന് വരുന്ന ആദ്യ സ്ഥിരീകരണമാണിത്. ഐ.ടി.ബി.പി. മേധാവിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
രാജസ്ഥാനിലെ അൽവാറിൽ ഐ.ടി.ബി.പി. ജവാന്മാരെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലാണ് ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ ഇക്കാര്യം പറഞ്ഞത്. അരുണാചൽ പ്രദേശിൽ രൂപപ്പെട്ട സാഹചര്യം സേനയുടെ എലൈറ്റ് വിഭാഗമായ 'ശൗര്യ കമാൻഡോ' ടീമുകൾ മികച്ച രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. തർക്കം ഏത് രാജ്യത്തിന്റെ സൈന്യവുമായാണെന്ന് കപൂർ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഐ.ടി.ബി.പി. 2004 മുതൽ ഇന്തോ-ചൈന അതിർത്തി സംരക്ഷിച്ചു വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.ടി.ബി.പി. മേധാവിയുടെ വാക്കുകൾ പുറത്തുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരേ കോൺഗ്രസ് രംഗത്തെത്തി. വിഷയത്തിൽ സർക്കാർ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ജയറാം രമേശ് ആരോപിച്ചു. 2020 ജൂൺ 19-ന് ചൈനയ്ക്ക് പ്രധാനമന്ത്രി നൽകിയ ക്ലീൻ ചിറ്റിന്റെ പ്രത്യാഘാതമാണ് ഇന്ത്യ നേരിടുന്നതെന്ന് അദ്ദേഹം 'എക്സ്' പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
സ്വയം പ്രഖ്യാപിത 'വിശ്വഗുരു' ചൈനയോട് നിരന്തരം വിട്ടുവീഴ്ചകൾ ചെയ്യുമ്പോൾ, അരുണാചൽ പ്രദേശിലെ ഇന്ത്യൻ മണ്ണിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലുകളിൽ ഐ.ടി.ബി.പിയുടെ പ്രകടനത്തെ ഡയറക്ടർ ജനറൽ പ്രശംസിച്ചത് സ്വാഭാവികമാണ്. എന്നാൽ പ്രധാനമന്ത്രിയും സർക്കാരും വിഷയത്തിൽ നിശബ്ദത പാലിക്കുകയാണ്. ചൈനയോടുള്ള ഈ മൃദുസമീപനവും വളരുന്ന സാമ്പത്തിക ആശ്രിതത്വവും ഏതുതരം ദേശീയതയാണ്- രമേശ് ചോദിച്ചു.
https://www.facebook.com/Malayalivartha
























