45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു

രണ്ടാനമ്മയെ തീകൊളുത്തി കൊന്ന യുവാവ് അറസ്റ്റില്‍. ജമ്മു കശ്മീരിലെ ഉദ്ദംപുരിലാണ് നാടിനെ നടുക്കിയ സംഭവം. ഉദ്ദംപുരില്‍ താമസിക്കുന്ന കേശവ് വര്‍മയുടെ ഭാര്യ സുഷമ ദേവി(45)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കേശവ് വര്‍മയുടെ ആദ്യവിവാഹത്തിലെ മകനായ മോകേഷ് വര്‍മ(30)യെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട്് ഉദ്ദംപുരിലെ വീട്ടിലാണ് ക്രൂര കൃത്യം നടന്നത്. സുഷമ ദേവിയുടെ ദേഹത്ത് ഡീസല്‍ ഒഴിച്ച് പ്രതി തീകൊളുത്തുകയായിരുന്നു. ശരീരത്തില്‍ 70 ശതമാനത്തോളം പൊള്ളലേറ്റ സുഷമ ദേവിയെ ഉടന്‍തന്നെ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതിനിടെ, ദേഹമാസകലം തീപടര്‍ന്ന് വീട്ടില്‍നിന്ന് നിലവിളിച്ചോടുന്ന സുഷമ ദേവിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേഹമാസകലം തീപടര്‍ന്നനിലയില്‍ പ്രാണരക്ഷാര്‍ഥം ഇവര്‍ പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ അയല്‍ക്കാരാണ് തീയണച്ച ശേഷം സുഷമ ദേവിയെ ആശുപത്രിയില്‍ എത്തിച്ചത്.
യുവാവ് രണ്ടാനമ്മയെ കൊലപ്പെടുത്താനുണ്ടായ യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിട്ടില്ല. എങ്കിലും, കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിയായ മോകേഷ് വര്‍മ സുഷമ ദേവിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha
























