സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...

സൗദി അറേബ്യയിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥകളെ പൂർണ്ണമായും തിരുത്തിക്കുറിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. മക്കയിലെ വിശുദ്ധ പള്ളിയിൽ വെച്ച് അനാശ്വാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന കുറ്റത്തിനാണ് നസ്രുൽ ഇസ്ലാമിനെയും സ്വീറ്റി അക്തറിനെയും ഒക്ടോബർ 14-ന് വധിച്ചത് എന്നായിരുന്നു സൗദിയുടെ ഔദ്യോഗിക പ്രസ്താവന.
എന്നാൽ ഈ കേസിൽ സൗദി ഭരണകൂടം ഒളിച്ചുവെച്ച യഥാർത്ഥ വിവരങ്ങളും, നയതന്ത്ര തലത്തിൽ നടന്ന വലിയ വീഴ്ചകളും വെളിപ്പെടുത്തുന്ന ജിദ്ദ കോൺസുലേറ്റിന്റെ അതീവ രഹസ്യ സ്വഭാവമുള്ള കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വധിക്കപ്പെട്ട ഇരുവരും കഴിഞ്ഞ 14 മാസമായി രണ്ട് വ്യത്യസ്ത ജയിലുകളിലായിരുന്നുവെന്നും, അവർ തമ്മിൽ കണ്ടിട്ടുപോലുമില്ലെന്നുമാണ് ഈ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha























