നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതികളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റാൻ പിന്നണിയിൽ നടന്ന വൻ നാടകങ്ങൾ ഓരോന്നായി പൊളിയുന്നു! കുറ്റവാളികൾക്ക് ജയിലിനുള്ളിൽ സുരക്ഷാഭീഷണിയുണ്ടെന്ന ജയിൽ അധികൃതരുടെ റിപ്പോർട്ട് കോടതി പൂർണ്ണമായും തള്ളിക്കളഞ്ഞു. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് മുഖ്യപ്രതി സുഹൈലും അമ്മ നൂഹ സജീവും തമ്മിൽ നടത്തിയ നിർണ്ണായക ഫോൺ കോളിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിടുമ്പോൾ കേസ് പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. ഇതിനിടെ, മരിച്ച മക്കളുടെ ചോരയ്ക്ക് നീതി വേണമെന്ന കുടുംബങ്ങളുടെ കണ്ണീർ മൊഴി ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി രേഖപ്പെടുത്തി. കൃത്യമായ ശാസ്ത്രീയ തെളിവുകളുമായി പോലീസ് മുന്നോട്ട് പോകുമ്പോൾ പ്രതികൾക്ക് ഇനി രക്ഷപ്പെടാൻ വഴികളില്ല...
https://www.facebook.com/Malayalivartha























