കരിപ്പൂര്‍ വിമാനത്താവളത്തില്‍ മഴക്കാലത്ത് വിമാനങ്ങളിറങ്ങുന്നതിന് വിലക്ക്... വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിസിഎയുടേതാണ് തീരുമാനം

മഴക്കാലത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളിറങ്ങുന്നതിന് വിലക്ക് . വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിസിഎയുടേതാണ് തീരുമാനം . അതീവ ജാഗ്രത ആവശ്യമുള്ളതിനാലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു . റണ്‍വേ നവീകരണത്തിന്റെ പേരില്‍ നേരത്തെയും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു . വലിയ സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് പിന്നീട് വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് മാറ്റിയത് .
ഡിജിസിഎയെ വിയോജിപ്പ് അറിയിച്ചെന്ന് എം കെ രാഘവന് എംപി പറഞ്ഞു . കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത് കരിപ്പൂരാണ്.
എന്നാല്‍ സര്‍ക്കാരുകള്‍ കരിപ്പൂരിനെ അവഗണിക്കുക മാത്രമല്ല ശ്വാസംമുട്ടിക്കുകയാണെന്നും എംപി പറഞ്ഞു. അതിനിടെ ലാന്‍ഡിങ് പിഴവാണ് അപകടത്തിന് കാരണമെന്ന ഡിജിസിഎ ചെയര്മാന് അരുണ്‍ കുമാറിന്റെ പരാമര്‍ശത്തിനെതിരെ പൈലറ്റുമാര്‍ രംഗത്തെത്തി .
"
https://www.facebook.com/Malayalivartha
























