തിരൂരങ്ങാടി ദേശീയപാതയില്‍ കാറും കെ.എസ്.ആര്.ടിസി ബസും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്.... നാസറും കുടുംബവും മക്കളെ എന്‍ട്രന്‍സ് കോച്ചിങ്ങിന് ചേര്‍ക്കുന്നതിന് വയനാട് നിന്ന് കോട്ടക്കലിലേക്ക് പോകവേയാണ് സംഭവം

ദേശീയപാത കക്കാട് കരിമ്പില്‍ കാറും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു. വയനാട് കമ്ബളക്കാട് സ്വദേശി പടിക്കല്‍കണ്ടി നാസര്‍ (48), ഭാര്യ നര്‍ഷ (38), മകള്‍ റസാന (18), നാസറിന്റെ സഹോദരീപുത്രന് അമീര്‍ അംജദ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാസറും കുടുംബവും മക്കളെ എന്‍ട്രന്‍സ് കോച്ചിങ്ങിന് ചേര്‍ക്കുന്നതിന് വയനാട് നിന്ന് കോട്ടക്കലിലേക്ക് പോകുമ്പോഴാണ് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ബസ് ഇടിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംഭവമുണ്ടായത്.
https://www.facebook.com/Malayalivartha
























