സ്വന്തം പത്രഓഫീസ് കത്തിച്ചു; ജീവനെടുക്കാന്‍ ഗുണ്ടകളെ വിട്ടു; എന്നിട്ടും ക്രൈം ചീഫ് എഡിറ്റര്‍ നന്ദകുമാര്‍ പറയുന്നു; പിണറായി താങ്കള്‍ ഒരിക്കലും രാജി വെയ്ക്കരുത് എന്ന്; കാരണം ഇതാണ്; പിണറായിയുടെ പ്രതികാരത്തെ തുറന്ന് കാട്ടി നന്ദകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മാധ്യമപ്രവര്‍ത്തകരോടുള്ള പിണറായി വിജയന്റെ വിരോധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ലാവ്‌ലിന്‍ അഴിമതി പുറത്തു വന്നതുമുതല്‍ പിണറായിക്ക് മാധ്യങ്ങളെ കണ്ണെടുത്താല്‍ കണ്ടു. ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണമെല്ലാം ചെറുതാണ്. ലാവ്‌ലില്‍ അഴിമതി വാര്‍ത്ത പുറത്ത് കൊണ്ടു വന്നതിന്റെ പേരില്‍ സി.പി.എമ്മിന്റെ അജന്മ ശത്രുവായ മാധ്യമ പ്രവര്‍ത്തകനാണ് ക്രൈം നന്ദകുമാര്‍. ഇതിന്റെ പേരില്‍ പിണറായി ഭക്തര്‍ അദ്ദേഹത്തിന്റെ ഓഫീസ് വരെ തീയിട്ടു നശിപ്പിച്ചു. തനിക്കുണ്ടായ അനുഭവം ഇന്ന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും താരതമ്യം ചെയ്ത് ക്രൈം ചീഫ് എഡിറ്റര്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിനെ തുറന്ന് കാട്ടുകയാണ്.
പിണറായി വിജയന്‍, താങ്കള്‍ ഒരിക്കലും രാജി വെയ്ക്കരുത്... പത്രപ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രോശിക്കൂ പിണറായി... !!!! എന്ന തലക്കെട്ടിലാണ് നന്ദകുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. അഴിമതിയും കുതികാല്‍വെട്ടും കടന്ന് തീവ്രവാദ ബന്ധങ്ങളുടെയും സ്വര്‍ണക്കടത്തിന്റെയും നാണംകെട്ട വിഴുപ്പ് ഭാണ്ഡം ചുമന്ന് ഇന്നിപ്പോള്‍ അഭിസാരികള്‍ക്ക് അന്നം വിളമ്പുന്ന ഊട്ടുപുരയായ് കൂടി മാറിക്കഴിഞ്ഞിരിക്കുന്നു അങ്ങയുടെ ഓഫീസ് എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ പത്രദൃശ്യസമൂഹ മാധ്യമങ്ങളും പ്രതിപക്ഷ നേതാവുമടക്കം ഇത്രയേറെ തെളിവുകള്‍ താങ്കള്‍ക്കെതിരെ പുറത്തുവിട്ടിട്ടും മുഖ്യമന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരുന്ന് കേരളജനതയെ കൊഞ്ഞനംകുത്തുന്ന താങ്കളുടെ തൊലിക്കട്ടി തിരിച്ചറിഞ്ഞവര്‍ക്കിന്ന് ഉത്തമബോധ്യമുണ്ട് രാജി എന്ന ധാര്‍മികബോധത്തിലേക്ക് താങ്കളെപ്പോലൊരുവന് ഒരിക്കലും ഉയരാന്‍ കഴിയില്ല എന്ന്. സ്വന്തം തെറ്റുകള്‍ ഏറ്റുപറഞ്ഞ് രാജിവെച്ചൊഴിഞ്ഞ് സ്വന്തം പാര്‍ട്ടിക്ക് താന്‍മൂലമുണ്ടായ കളങ്കം കഴുകിക്കളഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാന്യത നിലനിര്‍ത്തുന്നതിനു പകരം ചോദ്യംചെയ്യുന്നവന് നേരെ 'കടക്ക് പുറത്ത് ' എന്നാക്രോശിച്ചും എതിര് നില്‍ക്കുന്നവന്റെ തായ് വേരറുക്കാനും അധികാരം എന്ന പടവാളിനെ കൂട്ട് പിടിക്കുന്ന നിങ്ങള്‍ക്ക് ഒരിക്കലും അതിനു കഴിയില്ല എന്നത് നിശ്ചയമാണെന്നും നന്ദകുമാര്‍ പറയുന്നു
രാഷ്ട്രീയത്തിന്റെ മറവില്‍ പിണറായിയുടെ അഴിഞ്ഞാട്ടം ജനങ്ങളില്‍ എത്തിച്ചത് ജീവന്‍ പോലും കവരാന്‍ ശ്രമിച്ചിരുന്നതായും നന്ദകുമാര്‍ പറയുന്നു. 2001 ല്‍ ലാവ്‌ലിന്‍ ഇടപാടില്‍ നടന്ന വന്‍ അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങളുടെ വാര്‍ത്ത െ്രെകം പുറത്തുകൊണ്ടുവന്നു. 2005 ല്‍ ലാവലിന്‍ കുംഭകോണം അഴിമതിക്ക് പിന്നിലെ പിണറായി വിജയന്‍ എന്ന ആട്ടിന്‍ തോലിട്ട ചെന്നായയുടെ പങ്ക് ആദ്യമായ് പുറത്ത് കൊണ്ട് വന്നതും െ്രെകം തന്നെയാണെന്നാണ് നന്ദകുമാര്‍ പറയുന്നത്. ഇതിന്റെ ഫലമായി പിണറായി ക്രൈമിന്റെ ഓഫീസ് ചുട്ടെരിച്ച് കൊണ്ടായിരുന്നു പ്രതികാരം തീര്‍ത്തത്. അന്ന് ലാവ്‌ലിന്‍ കേസ്, കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനി, തുടങ്ങി താങ്കള്‍ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകള്‍ എല്ലാം തട്ടിയെടുത്ത് കത്തി നശിപ്പിക്കാന്‍ ഗുണ്ടകള്‍ക്ക് നേതൃത്വം നല്‍കിയത് താങ്കളുടെ ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നുവെന്നും നന്ദകുമാര്‍ തുറന്ന് പറയുന്നു. ക്രൈമിനെതിരെ സംഹാരതാണ്ഡമാടിയിട്ടും നിരന്തര നിയമ പോരാട്ടത്തിലൂടെ ലാവ്‌ലിന്‍ കേസില്‍ സിബിഐ അന്വേഷണം കൊണ്ട് വന്നില്ലേ ..?. നിങ്ങള്‍ നടത്തിയ അഴിമതിയുടെ നൂറു കണക്കിന് രേഖകള്‍ സിബിഐ കോടതിയില്‍ കൊണ്ട് വന്ന് നിങ്ങളെ പ്രതിയാക്കിയില്ലേ ..? അവസാനം പിന്നാമ്പുറം വഴി കേസുകള്‍ അട്ടിമറിച്ചതിന്റെ ചീഞ്ഞു നാറിയ കഥകളും െ്രെകമിലൂടെ തന്നെ പുറംലോകമറിഞ്ഞില്ലേ ...? എന്നി ചോദ്യങ്ങളും നന്ദകുമാര്‍ ഉയര്‍ത്തുന്നു.
2015 ലെ തിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന്റെ ന്റെ ചില നേതാക്കളും പ്രമുഖരായ ചിലരും പാര്‍ട്ടിക്ക് നേരെയുള്ള നിരന്തരമായ വേട്ടയാടല്‍ നിര്‍ത്തണമെന്ന അഭ്യര്‍ത്ഥനയോടെ തനിക്ക്് മുന്നിലെത്തിയെന്ന് നന്ദകുമാര്‍ പറയുന്നു. അവരുടെ അഭ്യാര്‍ഥനമാനിച്ച് വെറു കാഴ്ച്ചക്കാരനായി കഴിഞ്ഞ നാലുവര്‍ഷമായി പുറത്തിയിരുന്നു കളി കാണുകയായിരുന്നു. എന്നാല്‍ ഭരണം കൈകളില്‍ എത്തിയതോടെ വീണ്ടും മൂഷികസ്ത്രീയായ് മാറിയ പിണറായി , മുഖ്യമന്ത്രിക്കസേരയിലിരുന്ന കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കേരളത്തെ നശിപ്പിച്ചില്ലേ യെന്നും നന്ദകുമാര്‍ ചോദിക്കുന്നു. പ്രകൃതി ദുരന്തങ്ങളായും മാറാവ്യാധികളായുമൊക്കെ കേരളം വിറങ്ങലിക്കുമ്പോഴും 2015ല്‍ കേരള ജനത മുഖ്യമന്ത്രിക്കസേരയിലേക്ക് കൈപിടിച്ച് കയറ്റിയ ആ മഹാദുരന്തം മാത്രം ആറു മണി വാര്‍ത്തകളില്‍ വണ്‍ മാന്‍ ഷോയുടെ തിരക്കുകളിലാണ്. കേരളത്തില്‍ ഇന്ന് നിങ്ങളും നിങ്ങളുടെ ഓഫീസും കാട്ടിക്കൂട്ടിയ ചീഞ്ഞുനാറിയ ദുര്‍ഗന്ധം വമിക്കുന്ന സംഭവപരമ്പരകളുടെ തെളിവുകള്‍ മാധ്യമങ്ങളിലൂടെയും പ്രതിപക്ഷ നേതാവിലൂടെയും പുറത്ത് വന്നുകൊണ്ടിരിക്കുകയല്ലേ പിണറായീ... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദിവസേന പുറത്തുവിടുന്ന അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് മുന്നില്‍ ഒരക്ഷരം മറുപടി പറയാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നിന്ന് പിന്തിരിഞ്ഞോടുന്ന പിണറായിയുടെ മുഖം ദിവസേന ജനം കണ്ട് മടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടികാട്ടി.
അന്ന് ഞാന്‍ ഒറ്റയ്ക്ക് പോരാടിയപ്പോള്‍ എന്നെ നിശബ്ദനാക്കാന്‍ നിങ്ങള്‍ അന്ന് സ്വീകരിച്ച നാണംകെട്ട വഴികളൊന്നും ഇവിടെ വിലപ്പോവില്ല. അന്ന് ഞാന്‍ മാത്രമായിരുന്നു നിങ്ങളുടെ എതിരാളി. എന്നാല്‍ ഇന്ന് ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകരും കേരള ജനതയും ഒന്നാകെ നിങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടിക്കഴിഞ്ഞില്ലേ ..? ഇക്കഴിഞ്ഞ നാല് വര്‍ഷത്തെ എന്റെ നിശബ്ദത കേരള ജനതയ്ക്ക് സ്വയം നിങ്ങളന്താണ് എന്ന് മനസിലാക്കാനുള്ള അവസരമൊരുക്കലായിരുന്നു എന്ന് ഇപ്പോള്‍ താങ്കള്‍ക്ക് മനസിലായിരിക്കുമല്ലോ....??? നിശബ്ദത ഒരിക്കലും പരാജയമോ പിന്മാറ്റമോ അല്ല. ക്രൈമിലൂടെ തുറന്ന് കണ്ടറിഞ്ഞിട്ടും നിങ്ങളുടെ തനിനിറം മനസിലാക്കാത്തവരെല്ലാം നിങ്ങളില്‍ നിന്നും പലതും ഇതിനകം കൊണ്ടറിഞ്ഞു കഴിഞ്ഞു. കള്ളക്കടത്ത്,സ്വജനപക്ഷപാതം, സ്വര്‍ണക്കടത്ത്, വ്യഭിചാരം, തീവ്രവാദം കള്ളപ്പണം തുടങ്ങി കേട്ടാല്‍ അറക്കുന്ന എല്ലാ വൃത്തികേടുകളുടെയും കേന്ദ്രമായിരിക്കുന്നു ഇന്ന് കേരളാമുഖ്യന്റെ ഓഫീസ്.. അന്താരാഷ്ട്ര അധോലോക മാഫിയകളുടെ കേന്ദ്രബിന്ദുവായെന്നും നന്ദകുമാര്‍ കുറ്റപ്പെടുത്തി.
കേരളമാകെ ഒരേ സ്വരത്തില്‍ നിങ്ങളോട് രാജി ആവശ്യപ്പെടുമ്പോഴും ഞാന്‍ പറയട്ടെ, താങ്കള്‍ രാജി വെയ്ക്കരുത്.. ഒരു രാജിക്കത്തിലൂടെ സ്വന്തം പാര്‍ട്ടിയെ നിലനിര്‍ത്തി മാതൃകാപുരുഷനായ് വാഴ്ത്തപ്പെട്ട് പടിയിറങ്ങേണ്ടവനല്ല താങ്കള്‍ . കേരളത്തില്‍ മാത്രം അവശേഷിക്കുന്ന സി.പി.എമ്മിന്റെ നാഴികക്കല്ലു കൂടി പറിച്ചെറിയും വരെ നിരപരാധിയാണെന്ന പച്ചക്കള്ളം വീണ്ടും വീണ്ടും ഉറക്കെ ഉദ്‌ഘോഷിച്ചു കൊണ്ടേ ഇരിക്കുക. പത്രരാക്കാര്‍ക്കെതിരെ താങ്കളുടെ എല്ലില്ലാത്ത നാവിനെ ചാട്ടുളിയാക്കി ആക്രോശ വര്‍ഷങ്ങള്‍ ചൊരിഞ്ഞുകൊണ്ടേ ഇരിക്കണം ...അവസാനം താങ്ങി എടുത്തും തലയില്‍ വെച്ചും സിന്ദാബാദ് പാടിയവര്‍ തന്നെ താഴെ വലിച്ചിട്ട് ജനങ്ങള്‍ക്ക് ചവിട്ടിയരയ്ക്കാന്‍ എറിഞ്ഞു കൊടുക്കും വരെ താങ്കള്‍ തളരരുത് പിണറായീ എന്നു പറഞ്ഞുകൊണ്ടാണ് നന്ദകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha
























