കുളിക്കാനായി പോയെന്നും തിരിച്ച് വന്നില്ലെന്നും വീട്ടുകാർ; വാർത്ത പരന്നതോടെ ഫയര്‍ഫോഴ്സും പോലീസും തിരച്ചിലിനിറങ്ങി; ഒടുവിൽ സംഭവിച്ചതോ....!

കുത്തിയൊഴുകുന്ന മുത്തപ്പന് പുഴയില്‍ ആളെ കാണാനില്ലെന്ന വിളി വന്നതോടെ തിരച്ചലിനെത്തിയ ഫയര്‍ഫോഴ്സും പോലീസും ഒടുവിൽ ഇളിഭ്യരായി മടങ്ങേണ്ടി വന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് മുക്കം ഫയര്‍ഫോഴ്സും പോലീസും പുഴക്കരയിലേക്ക് ഓടിയെത്തിയത്.
മുത്തപ്പന് പുഴയില്‍ ആളെ കാണാനില്ലെന്ന വാർത്തയും പുഴക്കരയില്‍ വസ്ത്രവും ചെരുപ്പുമെല്ലാം കണ്ടതോടെ പിന്നെ തിരച്ചിലായി. കുളിക്കാനായി പോയെന്നും തിരിച്ച് വന്നില്ലെന്നുമുള്ള വീട്ടുകാരുടെ മൊഴിയുമുണ്ടായതോടെ പിന്നെ ഒന്നും നോക്കിയില്ല. നാട്ടുകാരെത്തി കനത്ത മഴയും വെളിച്ചക്കുറവും വകവെക്കാതെ സജ്ജീവ തിരച്ചില്‍.
എന്നാൽ തിരച്ചിലിനൊടുവില്‍ മുത്തപ്പന്‍പുഴ അംബേദ്കര്‍ ആദിവാസി കോളനിയിലെ വിജയനെ കണ്ടെത്തിയത് കുറച്ച് ഉള്ളിലുള്ള കാട്ടില്‍ നിന്ന് മദ്യപിച്ച് ഓഫായ നിലയിലായിരുന്നു. തിരുവമ്പാടി പോലീസും ഗ്രാമ പഞ്ചായത്ത് അംഗം ടോമി കൊന്നക്കലും സ്ഥലത്തെത്തിയിരുന്നു. കുളിക്കാനിറങ്ങിയതിന്റെ മുകള്‍ഭാഗത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് വിജയനെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.
https://www.facebook.com/Malayalivartha
























