Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രളയം മുന്നില്‍ കണ്ടെങ്കിലും മുന്നൊരുക്കങ്ങള്‍ രക്ഷയായി... പമ്ബാനദിയില്‍ അടിഞ്ഞു കൂടിയ മണല്‍ അതീവ്ര മഴയ്ക്ക് മുമ്ബു തന്നെ നീക്കം ചെയ്തിരുന്നതിനാല്‍ ഡാമില്‍ നിന്നും തുറന്നു വിട്ട വെള്ളം സുഗമമായി ഒഴുകി

12 AUGUST 2020 08:03 PM IST
മലയാളി വാര്‍ത്ത

അതിതീവ്ര മഴയെത്തുടര്‍ന്ന് പമ്ബ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമിലെ ആറു ഷട്ടറുകള്‍ തുറന്നതോടെ മറ്റൊരു പ്രളയമാണ് പമ്ബയാറിന്റെ തീരത്തുള്ളവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, ആശങ്കപ്പെട്ടതു പോലെ ഒന്നും സംഭവിച്ചില്ല. പമ്ബാനദിയില്‍ അടിഞ്ഞു കൂടിയ മണല്‍ അതീവ്ര മഴയ്ക്ക് മുമ്ബു തന്നെ നീക്കം ചെയ്തിരുന്നതിനാല്‍ ഡാമില്‍ നിന്നും തുറന്നു വിട്ട വെള്ളം സുഗമമായി ഒഴുകിപ്പോയി. 2018ലെ പ്രളയത്തിനു ശേഷം പമ്ബ ത്രിവേണി മുതല്‍ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് വെള്ളപ്പൊക്കം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രളയ മുന്‍കരുതലിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങളാണു സഹായകമായത്. വെള്ളപ്പൊക്കത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജു, എം എല്‍ എ മാരായ മാത്യു ടി തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ.യു. ജനീഷ് കുമാര്‍ എന്നിവരുടെയും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നദീതീരങ്ങളിലും താഴ്ന്ന സ്ഥലങ്ങളിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും മുന്‍ കരുതലും സ്വീകരിച്ചിരുന്നു.
നദിയിലെ മണല്‍, മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞത് ഇതുവരെയുണ്ടായ വെള്ളപ്പൊക്കത്തില്‍ പമ്ബാത്രിവേണിയെ ബാധിക്കാതെ പോയതിനു സഹായകമായിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. 74,500 ക്യുബിക് മീറ്റര്‍ മണല്‍, മാലിന്യങ്ങളാണ് ഇതുവരെ നീക്കം ചെയ്തത്. പമ്ബത്രിവേണിയിലെ 2.2 കിലോമീറ്റര്‍ സ്ഥലമാണ് ഇത്തരത്തില്‍ വൃത്തിയാക്കിയത്.
2020 ജൂലൈ മൂന്നിന് ആരംഭിച്ച പ്രവര്‍ത്തനം ജൂലൈ അവസാനമാണ് പൂര്‍ത്തിയാക്കിയത്. 17,500 ട്രക്ക് മണല്‍, മാലിന്യങ്ങളാണ് നീക്കം ചെയ്തത്. പമ്ബ ത്രിവേണിയിലെ മാലിന്യം നീക്കലിനു പുറമേ പമ്ബ ഉള്‍പ്പടെയുള്ള മൂന്നു പ്രധാന നദികളിലെ 44 കടവുകളില്‍ നിന്നും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തി നടക്കുന്നു.
റാന്നി താലൂക്കില്‍ 26, കോഴഞ്ചേരി താലൂക്കില്‍ ആറ്, അടൂര്‍ താലൂക്ക് രണ്ട്, കോന്നി താലൂക്ക് രണ്ട്, തിരുവല്ല താലൂക്ക് ആറ്, മല്ലപ്പള്ളി താലൂക്ക് രണ്ട് എന്നീ കടവുകളിലെ ഭൂരിഭാഗം കടവുകളിലും അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞു. ഇനി കുറച്ചു കടവുകളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യലാണ് പൂര്‍ത്തിയാകുവാനുള്ളത്. മുന്നൊരുക്കങ്ങള്‍ നേരത്തെ ആരംഭിച്ചുവെങ്കിലും കോവിഡിനെ തുടര്‍ന്നുണ്ടായ ലോക് ഡൗണ്‍ ചില തടസങ്ങള്‍ സൃഷ്ടിച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് 2005 സെക്ഷന്‍ 34 ഡി ആക്ട് പ്രകാരം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ അധികാരമുപയോഗിച്ചാണ് കളക്ടര്‍ മണല്‍ നീക്കം ചെയ്യല്‍ ആരംഭിച്ചത്. എസ്.ഡി.ആര്‍.എഫ് ഫണ്ട് ഉപയോഗിച്ച് മാറ്റുന്ന മണല്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വനം വകുപ്പിന്റെ സ്ഥലത്തു തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. പ്രവചിക്കപ്പെട്ടിരുന്ന അതിതീവ്ര മഴയ്ക്ക് ശമനമുണ്ടായി. പമ്ബ വീണ്ടും ശാന്തമായി ഒഴുകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന...  (3 minutes ago)

തമിഴ് സിനിമാതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി അന്തരിച്ചു....  (13 minutes ago)

നീറ്റ് പരീക്ഷ.... അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറ്റുമെന്ന് എൻ.ടി.എ  (20 minutes ago)

തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിൻറെ ആക്രമണം... ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു  (50 minutes ago)

വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (59 minutes ago)

മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി മെട്രോമാൻ ഇ. ശ്രീധരൻ...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ആരോപണങ്ങൾ നിഷേധിച്ചു... കേസ് അടുത്തമാസം ഒന്നിന് പരി​ഗണനയിൽ  (1 hour ago)

VEENA VIJAYAN വീണാ വിജയനെ ഇ.ഡി. ചോദ്യംചെയ്യും  (1 hour ago)

വയസ്സ് 50 കടന്ന സർക്കാർ ഹയർസെക്കൻഡറി അധ്യാപകർ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷകൾ എഴുതേണ്ടതില്ലെന്ന ഇളവിന് എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകരും അർഹരെന്ന് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 440 രൂപയുടെ കുറവ്  (1 hour ago)

അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ... രാവിലെ 10 മണിക്ക് ചാലക്കുടി - ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്ന് നാട്ടുകാർ  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ഫലം എസ്‌ഐടിക്ക്...  (2 hours ago)

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും...  (3 hours ago)

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (3 hours ago)

സഹോദര സഹായവും ആഭരണ ഭാഗ്യവും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends