Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആദ്യ ആശങ്ക ആ കാര്യത്തിൽ ആയിരുന്നു ; അതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും അലട്ടിയിരുന്നില്ല; വാക്സിൻ കുത്തിവെച്ച് 7 ദിവസം നിരീക്ഷണം പൂർത്തിയാക്കി; ഒരു ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല; ജോലിയും വ്യായാമങ്ങളും ഭക്ഷണവുമൊക്കെയായി സാധാരണജീവിതം തുടരുന്നു; . മനുഷ്യരാശിക്ക് വേണ്ടി നമുക്ക് ഇത്രയെങ്കിലും ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ അതാണ് ഇപ്പോൾ ഏറ്റവും മാതൃകാപരം; കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

13 AUGUST 2020 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി

കോവിഡ് എന്ന നാശകാരിയായ മഹാമാരിക്കെതിരെ ലോകം നിർത്താതെ പോരാടുകയാണ്. വൈറസിനെതിരെയുള്ള പ്രതിരോധമരുന്ന് വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾ ശര വേഗത്തിൽ മുന്നേറുന്നു. വിവിധ രാജ്യങ്ങളിൽ ഉള്ളവർ അതിനായുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. കേരളത്തിൽ നിന്നുള്ള നിരവധി മലയാളികൾ വിവിധ രാജ്യങ്ങളിലെ വാക്സിൻ പരീക്ഷണത്തിൽ ഇതിനോടകം പങ്കുചേർന്നിരിക്കുന്നതും സന്തോഷകരമായ കാര്യം തന്നെയാണ്. അത്തരത്തിൽ പരീക്ഷണത്തിന് തയ്യാറായ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുപ്പം സ്വദേശി സാദിഖ് അഹമ്മദ് വാക്സിൻ പരീക്ഷണത്തിൽ പങ്കുചേർന്ന അനുഭവത്തെകുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു . കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് കുപ്പം സ്വദേശിയാണ്. കഴിഞ്ഞ എട്ടുവർഷമായി യുഎഇ അഡ്നോക് പെട്രോളിയം കമ്പനിയിൽ ജോലി ചെയ്യുന്നു.

 ചൈനയും യുഎഇയും സംയുക്തമായി വികസിപ്പിക്കുന്ന വാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് ഇദ്ദേഹം പങ്കുചേർന്നത്. ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ചൈനയിൽ വെച്ചുനടന്നു. മൂന്നാം ഘട്ടമാണ് യുഎഇയിൽ വെച്ചുനടത്തുന്നത്. യുഎഇയിലുള്ള ഇരുന്നൂറോളം രാജ്യത്തെ പൗരന്മാരുടെ എണ്ണത്തെ കണക്കിലെടുത്താണ് ഇവിടേക്ക് പരീക്ഷണത്തിന്റെ അവസാനഘട്ടം എത്തിയത്. അബുദാബിയിൽ ആദ്യ വാക്സിൻ എടുത്തത് അബുദാബി ആരോഗ്യവകുപ്പിന്റെ ചെയർമാനായ ഷെയ്ഖ് ഹബ്ദുള്ള എന്ന നേതാവാണ്. അദ്ദേഹം വാക്സിൻ കുത്തിവെപ്പ് എടുത്തുകൊണ്ട് മാതൃക കാണിച്ചുകൊണ്ടാണ് വാക്സിൻ പരീക്ഷണത്തിന് സന്നദ്ധത അറിയിക്കാനുള്ള വെബ്സൈറ്റ് തന്നെ ഇവിടെ ലോഞ്ച് ചെയ്തത്. അത് കണ്ടപ്പോൾ പിന്നെ തനിക്കും വലിയ പ്രചോദനം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ അധികം ഒന്നും ചിന്തിക്കാതെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു, വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായി.


ഫോർ യു ഹ്യുമാനിറ്റി എന്ന വെബ്സൈറ്റിലാണ് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചുകൊണ്ട് രജിസ്റ്റർ ചെയ്തത്. രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ അപ്പോയിൻമെന്റ് കിട്ടി. അങ്ങനെ അബുദാബിയിലെ അഡ്നക് ഫീൽഡ് ആശുപത്രിയിൽ വെച്ചാണ് വാക്സിൻ കുത്തിവെപ്പെടുത്തത്. ആശുപത്രിയിൽ വെച്ച് പ്രാഥമിക പരിശോധനയ്ക്ക് ശേഷം ബ്ലഡ് ടെസ്റ്റ് നടത്തി, കോവിഡ് ടെസ്റ്റ് നടത്തി. പിന്നെയാണ് വാക്സിൻ കുത്തിവെച്ചത്. ഇതിന് മുൻപ് ഡോക്ടറുമായി സംസാരിച്ചിരുന്നു. ഒരു പരീക്ഷണത്തിലേക്ക് പോകുമ്പോൾ സ്വാഭാവികമായും ആശങ്കകളുണ്ടായി. എല്ലാത്തരം സംശയങ്ങളും ഡോക്ടറുമായി പങ്കുവെച്ചു. മികച്ച പരിചരണമാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും തനിക്ക് കിട്ടിയത് എന്നും അദ്ദേഹം പറയുന്നു.

വാക്സിന് കുത്തിവെച്ചുകഴിഞ്ഞതിനു ശേഷമുള്ള അനുഭവം ഇങ്ങനെ ആയിരുന്നു. വാക്സിൻ കുത്തിവെച്ചതിനുശേഷം അരമണിക്കൂർ നിരീക്ഷണത്തിലാക്കിയിരുന്നു. പിന്നെ ഒരു ഡയറി കയ്യിൽ കൊടുത്തു. വാക്സിൻ കുത്തിവെച്ചതിനുശേഷം ശരീരത്തിൽ ഉണ്ടാവുന്ന എല്ലാത്തരം മാറ്റങ്ങളും ഡയറിയിൽ കുറിച്ചുവെക്കണം. കൃത്യമായ ഇടവേളകളിലുള്ള ശരീരോഷ്മാവ് പരിശോധനയുടെ വിവരം അടക്കം ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾ സ്വയം നിരീക്ഷിച്ച് ഡയറിയിൽ കുറിച്ച് എട്ടാം ദിവസം ആരോഗ്യവകുപ്പിന് കൈമാറാനായിരുന്നു നിർദേശം. 21ആം ദിവസം വീണ്ടും അടുത്ത ഡോസ് വാക്സിൻ കുത്തിവെക്കും. ഇതിന്റെ ഇടയിലെല്ലാം ഡോക്ടർമാർ ഫോളോ അപ് ചെയ്യും. ടെലികോളിങ് അടക്കമുള്ള വഴികളിലൂടെ നിരീക്ഷിക്കും. 370 ദിവസം വരെ വാക്സിൻ പഠനം തുടരാമെന്നാണ് പറയുന്നത്. എന്നാൽ നിലവിൽ മൂന്ന്-നാല് മാസങ്ങൾക്കുള്ളിൽ ഇത് പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.

 

വാക്സിൻ കുത്തിവെച്ച് 7 ദിവസം നിരീക്ഷണം പൂർത്തിയായക്കിയിരിക്കുന്നു. ഇതുവരെ ഒരു ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല. ജോലിയും വ്യായാമങ്ങളും ഭക്ഷണവുമൊക്കെയായി സാധാരണജീവിതം തന്നെ തുടരുന്നു. കുത്തിവെപ്പ് എടുത്തഭാഗത്ത് ചില അടയാളങ്ങളോ മറ്റോ വരുമെന്ന് ഡോക്ടർമാർത്തന്നെ പറഞ്ഞിരുന്നു. അതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇപ്പോഴുമില്ല. എതിർക്കാനോ പിന്തുണയ്ക്കാനോ ആയി ഞാനാരോടും വാക്സിൻ പരീക്ഷണത്തിന്റെ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. വീട്ടുകാരോടോ സുഹൃത്തുക്കളോടെ പറഞ്ഞാൽ ചിലപ്പോൾ എതിർത്തേക്കാം. അതിനാൽ ആരോടും പറയാതെ രജിസ്റ്റർ ചെയ്ത് കുത്തിവെപ്പ് എടുക്കുകയായിരുന്നു.

 

തുടക്കത്തിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നുവെന്നും സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തെങ്കിലും കുത്തിവെപ്പ് എടുക്കാനൊരു ചെറിയ പേടിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു . രണ്ട് തവണ ഇതിനായി പോയി എടുക്കാതെ തിരിച്ചുവന്നു. എന്നാൽ പിന്നീട് ധൈര്യമായി പോയി. അവിടുള്ള ആരോഗ്യപ്രവർത്തകരുടെ സമീപനം കണ്ടപ്പോൾ പിന്നെ ഒട്ടും ടെൻഷൻ ഉണ്ടായില്ല. ലോകത്തിന് വേണ്ടി ഇതെന്റെ കടമയാണ് എന്നൊക്കെ തോന്നിയപ്പോൾ എല്ലാ ടെൻഷനും സംശയങ്ങളും മാറി.


എട്ട് മാസത്തോളമായി ലോകം ഈ ഒരു അവസ്ഥയിലൂടെ കടന്നുപോവുകയാണ്. ലോകത്ത് ഇത്രയും അധികം ദുരന്തങ്ങൾ വിതച്ച മഹാമാരിയെ തോൽപ്പിക്കാൻ തനിക്ക് ഇത്രയെങ്കിലും ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ അതാണ് മികച്ച കാര്യമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു. വാക്സിൻ പരീക്ഷണത്തിന് സന്നദ്ധനായ മലയാളി എന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നതോടെ നൂറുകണക്കിന് മെസേജുകളാണ് സോഷ്യൽ മീഡിയയിൽ എനിക്ക് ലഭിക്കുന്നത്. അഭിനന്ദനങ്ങൾക്കും ആശംസകൾക്കും കൂടുതലായി കരുതലും പ്രാർഥനയാണ് കിട്ടുന്നത്. ഒരുപാട് മലയാളികൾ വാക്സിൻ പരീക്ഷണത്തെക്കുറിച്ചുള്ള അനുഭവം ചോദിക്കുകയും ഇതിന് സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യരാശിക്ക് വേണ്ടി നമുക്ക് ഇത്രയെങ്കിലും ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ അതാണ് ഇപ്പോൾ ഏറ്റവും മാതൃകാപരം. അതിന്റെ സന്തോഷവും അഭിമാനവും ഉണ്ട് എന്നും അദ്ദേഹം പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (6 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (17 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (31 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (45 minutes ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (54 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (12 hours ago)

Malayali Vartha Recommends