Widgets Magazine
26
Oct / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യക്ക് ശ്രമം; ആത്മഹത്യക്ക് ശ്രമിച്ചത് കോവിഡ് രോഗി; യുവാവിന്റെ നില അതീവഗുരുതരം; ആത്മഹത്യ ശ്രമം ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ; ആത്മഹത്യ ശ്രമത്തിന് കാരണം വ്യക്തമല്ല


സി.പി.എമ്മിന് വേണ്ടി കെ.ആര്‍ മീര; ഏഷ്യനെറ്റിലെ വിനു വി ജോണിനെതിരെ ഫെസ്ബുക്ക് പോസ്റ്റ്; കെ.ആര്‍ മീരയെ വിമര്‍ശിച്ച് സംവാദത്തില്‍ പങ്കെടുത്ത ശ്രജീത്ത് പണിക്കര്‍; ചര്‍ച്ചയിലെ അശ്ലീലം ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല


നിയന്ത്രണം വിട്ട ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ചങ്ങനാശേരി വലിയകുളത്തിൽ വൻ ദുരന്തം.... ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ അടക്കം മൂന്നു പേർ മരിച്ചു


ടിക് ടോക്കിലൂടെ പ്രണയം മൂത്ത് ഒരുമിച്ച് താമസം! രണ്ട് പെണ്‍കുട്ടികളില്‍ കോഴിക്കോട് സ്വദേശിനിയായ 21കാരിയെ കേരള പൊലീസ് ബലം പ്രയോഗിച്ച്‌ കൊണ്ടുപോയതായി പരാതി


മുസ്ലിങ്ങള്‍ തെറ്റിധരിപ്പിക്കപ്പെട്ടു; അവരുടെ മനസില്‍ വര്‍ഗ്ഗീയ വിദ്വേഷമുണ്ടെന്ന് ആര്‍.എസ്.എസ് മേധാവി; പൗരത്വ ഭേദഗതി നിയമം ഏതെങ്കിലും പ്രത്യേക മതത്തിനെതിരല്ലെന്നും മോഹന്‍ ഭാഗവത് ; പൗരത്വം നിയമത്തില്‍ സംഭവിക്കുന്നത്

സ്വപ്ന തയ്യാറല്ലെങ്കില്‍... സ്വപ്നയ്ക്ക് രക്ഷപ്പെടാനുള്ള അവസാന അവസരവും നഷ്ടപ്പെടുത്തിയെന്ന് മാത്രമല്ല കോടതിയ്ക്ക് പോലും സ്വപ്നയെപ്പറ്റി ബസ്റ്റ് അഭിപ്രായമാ; സ്വപ്ന തയ്യാറല്ലെങ്കില്‍ സ്വര്‍ണക്കടത്ത് നടക്കുമായിരുന്നില്ലെന്ന് കോടതിയുടെ കണ്ടെത്തലോടെ അടഞ്ഞ അധ്യായമായി സ്വപ്നയുടേയും കൂട്ടരുടേയും ജാമ്യം

14 AUGUST 2020 07:55 AM IST
മലയാളി വാര്‍ത്ത

More Stories...

ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല.... പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കാത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി. ബല്‍റാം എം.എല്‍.എ

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്ക് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

മത്സ്യബന്ധന ഓര്‍ഡിനന്‍സ് പി ന്‍വലിക്കണം: തീരദേശ പാക്കേജുകളുടെ നിജസ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണം, ജി.ദേവരാജന്‍ ഫോർവേർഡ് ബ്ലോക്ക്

ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 7649 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 96,585; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,94,910, കഴിഞ്ഞ 24 മണിക്കൂറിനിടെ 48,212 സാമ്പിളുകള്‍ പരിശോധിച്ചു

സ്ത്രീകളെ ആദരിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. സ്ത്രീയെ മഹാമായയായും ദേവിയായും കണ്ട് പൂജിക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ ഈ കലിയുഗത്തിലാകട്ടെ സ്ത്രീയുടെ പല പല അവതാരങ്ങളും മഹാമായകളാണ് കാണുന്നത്. കഴിഞ്ഞ സര്‍ക്കാരിനേയും ഈ സര്‍ക്കാരിനേയും മുള്‍ മുനയില്‍ നിര്‍ത്തിയതും 2 സ്ത്രീകളുടെ മഹാമായയാണ്. ഈ മഹാമായയില്‍ തട്ടി വീണത് എട്ടും പൊട്ടും തിരിയാത്ത നമ്മളെപ്പോലെയുള്ള പഞ്ച പാവങ്ങളൊന്നുമല്ല. പഠിപ്പും വിവരവുമുള്ള അധികാരത്തിന്റെ ഉന്നത കേന്ദ്രങ്ങളേയാണ് ഈ മഹാമായകള്‍ വിറപ്പിച്ചത്. സ്വപ്നയുടെ വീര സാഹസ കഥകള്‍ എന്തിന് ഇന്നലെ കോടതിയില്‍ പോലും ചര്‍ച്ചയായി.

സ്വപ്‌ന സുരേഷ് തയ്യാറല്ലായിരുന്നെങ്കില്‍ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് നടക്കുമായിരുന്നില്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡിഷണല്‍ സി.ജെ.എം കോടതി നിരീക്ഷിച്ചു. സ്വര്‍ണക്കടത്തു കേസിലെ മൂന്നാംപ്രതി സ്വപ്ന സുരേഷ്, എട്ടാംപ്രതി മലപ്പുറം ഇ. സെയ്തലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഇത് പറഞ്ഞത്.

കൊവിഡ് വ്യാപനം തടയാന്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരത്ത് നിന്ന് കാറില്‍ കൊച്ചിയിലേക്ക് ഒളിച്ചുകടന്ന സ്വപ്ന ഇവിടെ താമസിച്ചെന്നും, പിന്നീട് സന്ദീപ് നായര്‍ക്കൊപ്പമാണ് റോഡ് മാര്‍ഗം ബംഗളൂരുവിലേക്ക് കടന്നതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഒളിവില്‍ പോയ ഇരുവരെയും കണ്ടെത്താന്‍ ഫോട്ടോകളും വീഡിയോയും വ്യാപകമായി പ്രചരിപ്പിച്ച സമയത്തും ചെക്ക് പോസ്റ്റുകളില്‍നിന്ന് സഹായം ലഭിച്ചതിനാലാണ് ഇവര്‍ക്ക് സ്വതന്ത്രരായി ബംഗളൂരുവിലേക്ക് കടക്കാന്‍ കഴിഞ്ഞതെന്ന പ്രോസിക്യൂഷന്റെ വാദം ശരിയാണ്. കസ്റ്റംസ് പിടികൂടിയ നയതന്ത്രബാഗേജ് തിരിച്ചുകിട്ടാന്‍ സ്വപ്ന ഉന്നത സ്വാധീനമുള്‍പ്പെടെ ഉപയോഗിച്ചു. സ്വര്‍ണക്കടത്തു കേസില്‍ കോണ്‍സുലേറ്റ് ജനറലിന്റെയും അറ്റാഷെയുടെയും പങ്കാളിത്തത്തെക്കുറിച്ച് കൂടുതല്‍ തെളിവ് ലഭിക്കാതെ ഒന്നും പറയാനാവില്ല.

അതേസമയം അവസാന അടവായ സ്ത്രീയെന്ന പരിഗണന നല്‍കണമെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. അതില്‍ തട്ടി ഒരു പക്ഷെ സ്വപ്നയ്ക്ക് ജാമ്യം ലഭിക്കുമോ എന്ന് പോലും തോന്നിച്ച നിമിഷം. അതേ സമയം ശക്തമായ നീക്കമാണ് അന്വേഷണ സംഘത്തിന്റെ അഭിഭാഷകര്‍ നടത്തിയത്. ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകളെ ദുര്‍ബല വിഭാഗമായി വിലയിരുത്തുന്നതിനാലാണ് ഇത്തരമൊരു പരിഗണന നല്‍കുന്നത്. സ്വപ്ന ഉന്നത സ്വാധീനമുള്ള സ്ത്രീയാണ്. ജോലി രാജിവച്ചിട്ടും കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വപ്‌ന സഹായിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒരു പദ്ധതിയില്‍ ജോലിയും നേടി. ലഭ്യമായ രേഖകളില്‍ നിന്ന് അധികാരത്തിന്റെ ഇടനാഴിയില്‍ സ്വപ്നയ്ക്കുള്ള ഉന്നതസ്വാധീനം വ്യക്തമാണ്. ഇങ്ങനെയൊരാള്‍ക്ക് സ്ത്രീയെന്ന പരിഗണനയില്‍ ജാമ്യം നല്‍കാനാവില്ല. ഇത് കോടതി കൂടി കണ്ടെത്തിയതോടെ സ്വപ്നയുടെ കാര്യം ഓക്കെയായി.

സെയ്തലവിയുടെ ആരോഗ്യ പ്രശ്‌നംപ്രോസ്‌റ്റേറ്റ് സംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും രോഗബാധിതനാണെന്നും സെയ്തലവിയുടെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഫെബ്രുവരി 20 ലെ ആശുപത്രി റിപ്പോര്‍ട്ടില്‍ പ്രതിയുടെ ആരോഗ്യം കുഴപ്പമില്ലെന്നാണ് പറയുന്നത്. അണുബാധയുണ്ടാകാത്ത തരത്തില്‍ ശുചിത്വമുള്ള സ്ഥലം ജയിലില്‍ വേണം. സെയ്തലവിയുടെ ആരോഗ്യനില ജയില്‍ സൂപ്രണ്ട് നിരീക്ഷിക്കണം എന്നാണ് കോടതി നിര്‍ദേശം നല്‍കിയത്.

സ്ത്രീയെന്ന പരിഗണനയിലൂടെ സ്വപ്ന സുരേഷിനെ പുറത്തിറക്കാന്‍ കഴിയുമെന്നാണ് സ്വപ്നയുടെ അഭിഭാഷകര്‍ കരുതിയത്. എന്നാല്‍ അത് തന്നെ കുരുക്കായി മാറിയിരിക്കുകയാണ്. മാത്രമല്ല സ്വപ്ന തന്നെയാണ് സ്വര്‍ണ കടത്തില്‍ സ്വപ്നയുടെ മുഖ്യ പങ്ക് ഇതിലൂടെ കൂടുതല്‍ വെളിവായിരിക്കുകയാണ്. മൂടുപടപടമണിഞ്ഞ നാണം കുണുങ്ങിയൊന്നുമല്ല സ്വപ്നയല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എല്ലാം അറിയുന്ന സ്വപ്ന സുന്ദരിയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല.... പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കാത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി. ബല്‍റാം എം.എല്‍.എ  (2 hours ago)

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്  (3 hours ago)

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആക്‌സിസ് ബാങ്ക് മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

സിനിമയിലെടുക്കാമെന്ന് പറഞ്ഞ് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി മറ്റ് സംഘങ്ങള്‍ക്ക് അയച്ചുകൊടുക്കുന്ന യുവാവിനെതിരെ കേസ്  (5 hours ago)

പുലിയുടെ ആക്രമണത്തില്‍ നിന്നും പതിനഞ്ചുകാരി രക്ഷപ്പെട്ടത് 50 കാരിയുടെ മനോധൈര്യം കൊണ്ട്  (5 hours ago)

വളര്‍ത്തുപൂച്ചയുടെ സമ്മാനം കണ്ട് ഞെട്ടി വീട്ടുകാര്‍  (6 hours ago)

കങ്കണയോട് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്‍ഡിഗോ വിമാനക്കമ്ബനിയുടെ വിലക്ക്  (6 hours ago)

മന്‍ കി ബാത്തിന്റെ എഴുപതാം പതിപ്പില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി  (6 hours ago)

മത്സ്യബന്ധന ഓര്‍ഡിനന്‍സ് പി ന്‍വലിക്കണം: തീരദേശ പാക്കേജുകളുടെ നിജസ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണം, ജി.ദേവരാജന്‍ ഫോർവേർഡ് ബ്ലോക്ക്  (7 hours ago)

ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 7649 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 96,585; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,94,910, കഴിഞ്ഞ 24 മണിക്കൂറിനിടെ 48,212 സാമ്പിളുകള്‍ പരിശോധിച്ചു  (7 hours ago)

മയക്കുമരുന്ന് വാങ്ങുന്നതിനിടെ പ്രമുഖ സീരിയല്‍ നടിയെ കയ്യോടെ പിടിക്കൂടി; സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെക്കുറിച്ചും അന്വേഷണം, നിരീക്ഷണത്തിലിരിക്കെ നടി കുടുക്കിൽ  (7 hours ago)

യുഎഇയില്‍ ഇന്ന് 1,359 പേര്‍ക്ക് കൊവിഡ്; രോഗമുക്തരുട എണ്ണത്തില്‍ വന്‍ വര്‍ധനവ്, 125,123 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്  (7 hours ago)

ഒമാനില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി; 1,095 പുതിയ രോഗികള്‍ , കഴിഞ്ഞ 24 മണിക്കൂറിൽ 27 മരണം  (8 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യക്ക് ശ്രമം; ആത്മഹത്യക്ക് ശ്രമിച്ചത് കോവിഡ് രോഗി; യുവാവിന്റെ നില അതീവഗുരുതരം; ആത്മഹത്യ ശ്രമം ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ; ആത്മഹത്യ ശ്രമത്തിന് കാരണം വ്യക്ത  (8 hours ago)

സി.പി.എമ്മിന് വേണ്ടി കെ.ആര്‍ മീര; ഏഷ്യനെറ്റിലെ വിനു വി ജോണിനെതിരെ ഫെസ്ബുക്ക് പോസ്റ്റ്; കെ.ആര്‍ മീരയെ വിമര്‍ശിച്ച് സംവാദത്തില്‍ പങ്കെടുത്ത ശ്രജീത്ത് പണിക്കര്‍; ചര്‍ച്ചയിലെ അശ്ലീലം ചര്‍ച്ചകള്‍ അവസാനിക്ക  (8 hours ago)

Malayali Vartha Recommends