ഇടുക്കിയിലെ പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി.. എട്ട് ദിവസമായപ്പോഴേക്കും കണ്ടെത്തിയത് 56 പേരുടെ മൃതദേഹം
ഇടുക്കിയിലെ പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ 56 പേരുടെ മൃതദേഹമാണ് എട്ട് ദിവസമായപ്പോഴേക്കും കണ്ടെത്തിയിരിക്കുന്നത്. രണ്ടുവയസ്സുകാരി തനുഷ്കയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സിമന്റ്പാലം എന്ന് അറിയപ്പെടുന്ന സ്ഥലത്ത് ജെ.സി.ബി. ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തെരച്ചിലിന് അനുകൂലമായ കാലാവസ്ഥയാണ് പ്രദേശത്തുള്ളത്.
ഇന്നലത്തെ തിരച്ചിലില്‍ ഒരു മൃതദേഹംപോലും കണ്ടെത്താനായില്ല. വാഹനങ്ങളും ഭാരം കൂടിയ വസ്തുക്കളുമെല്ലാം കിലോമീറ്ററുകള്‍ക്ക് അകലെ പുഴയിലൂടെ ഒഴുകിപ്പോയ സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ ബഹുദൂരം ഒഴുകിപ്പോയിരിക്കാന്‍ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. സംഭവസ്ഥലത്തുനിന്ന് ഒന്നര കി.മീ. അകലെ ഗ്രേവല്‍ ബാങ്ക് മേഖലയില്‍നിന്നാണ് 16 മൃതദേഹം കണ്ടെത്തിയത്.
ഈ സ്ഥലം താരതമ്യേന നിരപ്പായിരുന്നതിനാല് മൃതദേഹങ്ങള്‍ ഇവിടെ വന്നടിയുകയായിരുന്നു. പുഴയില്‍ നാലടിയോളം ഉയരത്തില്‍ ചളി വന്നടിഞ്ഞ സാഹചര്യത്തില്‍ അതില്‍ കുടുങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്നും കരുതുന്നു. പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട 14 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.
"
https://www.facebook.com/Malayalivartha