Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോപണ വിധേയനായ നിതീഷിനെതിരെ ആത്മഹത്യ പ്രരണ കുറ്റം ചുമത്തുന്നത് നിയമവിദഗ്ധരുമായി ആലോചിക്കാൻ പൊലീസ് നീക്കം: അറസ്റ്റ് നടപടികൾ വൈകും; യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കി...


“സത്യാവസ്ഥ മറച്ചുവച്ചോ? “പേരാമ്പ്ര സംഘർഷം: പൊലീസിന്റെ പങ്ക് ചൂണ്ടിക്കാട്ടി കോൺഗ്രസ് ദൃശ്യങ്ങൾ പുറത്തുവിട്ടു...


ബന്ദികളുടെ മൃതദേഹങ്ങൾ കിട്ടിയില്ലെങ്കിൽ വെറുതെയിരിക്കില്ല; ഗാസയിൽ വീണ്ടും തീപ്പൊരി! ഹമാസിനോട് ട്രംപിന്റെ കടുത്ത നിലപാട്...


റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്..ഇത് ഒരു വലിയ ചുവടുവയ്പ്പാണെന്നും ട്രംപ്..


ജീവനേകാം ജീവനാകാം: അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; 4 അവയവങ്ങള്‍ ദാനം ചെയ്തു...

കൂടത്തായിലെ കൊടുംകുറ്റവാളി ജോളി, സ്വത്തിനുവേണ്ടി സ്വന്തം ഭാര്യയെ ഇല്ലാതാക്കാന്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കൊത്തിച്ച് കൊന്ന അടൂർ പറക്കോട് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ് എസ്.കുമാർ ആൽബിൻ ബെന്നി ....ഇവരുടെ എല്ലാം സ്വഭാവത്തിൽ പൊതുവായ ഒരു സാമ്യം കാണുന്നുണ്ട് ..കൊടുംക്രൂരതയിലേക്കു നയിക്കുന്നത് എഎസ്‌പിഡി എന്ന സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം ആണെന്ന് വിദഗ്ധർ

15 AUGUST 2020 03:45 PM IST
മലയാളി വാര്‍ത്ത

കൂടത്തായിലെ കൊടുംകുറ്റവാളി ജോളി, സ്വത്തിനുവേണ്ടി സ്വന്തം ഭാര്യയെ ഇല്ലാതാക്കാന്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കൊത്തിച്ച് കൊന്ന അടൂർ പറക്കോട് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ് എസ്.കുമാർ (28), ആൽബിൻ ബെന്നി(22) തുടങ്ങിയവരാണ് സമകാലിക കേരളത്തിൽ ഈ ശ്രേണിയിൽ ഇടംപിടിച്ചവർ

തന്‍റെ ആഗ്രഹപൂര്‍ത്തീകരണത്തിന് വിഘാതമാകുമെന്ന് കണ്ടപ്പോള്‍ 14 വര്‍ഷമെടുത്ത് ജോളി ഇല്ലാതാക്കിയത് ആറുപേരെ. ഇതിൽ പിഞ്ചുകുഞ്ഞടക്കം ഉൾപ്പെട്ടിട്ടും തെല്ലും മനസ്താപം ജോളിക്ക് ഉണ്ടായില്ല ... പണം തന്നെയായിരുന്നു പ്രധാന ലക്ഷ്യം. ഒരിക്കലും പുറത്തുവരില്ലെന്ന് കരുതിയ ക്രൂരകൃത്യം പുറത്തറിഞ്ഞപ്പോൾ ജോളിയുടെ കഥകള്‍ കേട്ട് കേരളം നടുങ്ങി. സിനിമകളില്‍ പോലും കണ്ടിട്ടില്ലാത്തത്ര ക്രൂരത കണ്ടും കേട്ടും മലയാളി വിറങ്ങലിച്ചു. ഇനി ഒരിക്കലും ഇത്തരത്തിൽ ഒന്ന് ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചു ..

എന്നാൽ ഈ നടുക്കം മാറും മുൻപേ സ്വത്തിനു വേണ്ടി അഗ്നി സാക്ഷിയായി വിവാഹം കഴിച്ച ഭാര്യയെ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച ക്രൂരതയും കേരളം കണ്ടു... ഉത്രയെ താൻ കൊലപ്പെടുത്തിയതാണെന്നു തെളിവെടുപ്പിനിടെ സൂരജ് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയിരുന്നു. ബോധപൂർവം നടത്തിയ കൊലപാതകം (302), കൊലപാതകശ്രമം (307), മരണകാരണമായ ദേഹോപദ്രവം (326), തെളിവുനശിപ്പിക്കൽ‌ (201) എന്നീ വകുപ്പുകളാണു സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്.

ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി മരിയയുടെ മരണത്തിലാണ് 22 വയസ്സ് മാത്രം പ്രായമുള്ള സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെപൊലീസ് അറസ്റ്റ് ചെയ്തത്..അവൻ വളരെ സൈലന്റായിരുന്നു.എപ്പോഴും മൊബൈലിൽ നോക്കി നടക്കും. എന്തെങ്കിലും ചോദിച്ചാൽ മാത്രം മറുപടി പറയും ’ ഇതായിരുന്നു ആൽബിനെക്കുറിച്ച് അയൽക്കാർക്ക് പറയാനുണ്ടായിരുന്നത് ... മാതാപിതാക്കൾ ഉൾപ്പെടെ 3 പേർക്കാണ് ഐസ്ക്രീമിൽ ആൽബിൻ എലിവിഷം നൽകിയത്...

വീട്ടിൽ ഉണ്ടാക്കിയ ഐസ്ക്രീമിൽ വിഷം കലർത്തി .. തൊണ്ടവേദനയെന്ന് പറഞ്ഞ് ആൽബിൻ ഐസ്ക്രീം കഴിച്ചില്ല. സഹോദരിയും അച്ഛനും കഴിച്ചു. ഐസ്ക്രീം ഇഷ്ടമില്ലാത്ത അമ്മക്ക് നിർബന്ധിച്ച് നൽകി.

എന്നാൽ വീട്ടിലെ വളർത്തുനായക്കും ഐസ്ക്രീം കൊടുക്കണമെന്ന് അമ്മ പറഞ്ഞെങ്കിലും നായക്ക് നൽകിയില്ല. ബാക്കിയുണ്ടായിരുന്ന ഐസ്ക്രീം രഹസ്യമായി നശിപ്പിച്ചു കളയുകയായിരുന്നു. സഹോദരി മരിച്ചപ്പോഴും അച്ഛൻ ബെന്നി ഗുരുതരാവസ്ഥയിൽ ആയപ്പോഴും തെല്ലും കുറ്റബോധം തോന്നിയില്ല..

കേരളത്തിന് അധികം പരിചിതമല്ലായിരുന്ന സാമൂഹിക വിരുദ്ധ വ്യക്തി വൈകല്യമാണ് ഈ മൂന്നു പേരിലും പ്രകടമാകുന്നതെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സ്വാര്‍ഥ നേട്ടത്തിനായി ജന്മം നല്‍കിയവരെ വരെ ഇല്ലാതാക്കുന്ന ഇത്തരക്കാര്‍ക്ക് മൃദുല വികാരങ്ങള്‍ എന്നൊന്ന് ഇല്ല എന്ന് തന്നെ പറയാം . ലക്ഷ്യങ്ങള്‍ നേടുന്നതിനായി ഏത് തരം മാര്‍ഗങ്ങളും ഇത്തരക്കാര്‍ സ്വീകരിക്കും. ചിലര്‍ക്കു മയക്കുമരുന്ന് ഊര്‍ജം പകരും. ഏത്ര വലിയ കുറ്റകൃത്യം ചെയ്താലും കുറ്റബോധം ഇവർക്ക് ഉണ്ടാകില്ല

ഇത്തരം സ്വഭാവ ദൂഷ്യങ്ങള്‍ പെട്ടെന്ന് ഉണ്ടാകുന്നതല്ല. ഒരു വ്യക്തി വളര്‍ന്ന് വരുന്ന സാഹചര്യങ്ങളും ഈ രോഗാവസ്ഥയ്ക്ക് അടിസ്ഥാനമാണ്. ചിലര്‍ക്ക് എഎസ്പിഡി ജനിതകമായി തന്നെ ലഭിക്കുന്ന ഗുരുതര സ്വഭാവ വൈകല്യമാണ്. മറ്റ് വ്യക്തിത്വ വൈകല്യങ്ങള്‍ പോലെ സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യവും വ്യക്തികളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കണ്ടെത്താന്‍ കഴിയും.

കുട്ടിപ്രായത്തിൽ ഒരു സ്ഥലത്ത് അടങ്ങിയിരിക്കുന്നതിൽ കാര്യമായ ബുദ്ധിമുട്ടുണ്ടാകുക, പെട്ടെന്ന് സാഹചര്യം നോക്കാതെ എടുത്തു ചാടിപെരുമാറുക, അമിതമായി വഴക്കിടുക, മൃഗങ്ങളെയും വ്യക്തികളെയും ഉപദ്രവിക്കുക, വീട്ടുപകരണങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ നശിപ്പിക്കുക, ആവർത്തിച്ചു നുണകൾ പറയുക, മോഷ്ടിക്കുക, അമിതമായ ശാഠ്യം, സ്‌കൂളിൽ പോകാൻ മടി കാണിക്കുക, വീട് വിട്ടിറങ്ങി പോകുക തുടങ്ങിയ പെരുമാറ്റ പ്രശ്‌നങ്ങൾ, എല്ലാത്തിനോടും എതിർത്ത് പെരുമാറുക തുടങ്ങിയ ലക്ഷണങ്ങൾ നിയന്ത്രണ വിധേയമല്ലാത്ത രീതിയിലുണ്ടെങ്കിൽ ഈ അവസ്ഥ ചികിത്സാവിധേയമാക്കേണ്ടിയിരിക്കുന്നു എന്നതിന്റെ സൂചനയാണ്.

ഇത്തരം സ്വഭാവ സവിശേഷതകൾ ശരിയായി പരിഹരിക്കുന്നില്ലെങ്കിൽ അത് കുട്ടിയുടെ കൗമാര കാലഘട്ടത്തോടു കൂടി ആന്റി സോഷ്യൽ പേഴ്‌സനാലിറ്റി ഡിസൊർഡർ ആയി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.

കൃത്യമായി ചികിത്സയിലൂടെ ഇത് മാറ്റിയെടുക്കാനും കഴിയും. മാതാപിതാക്കള്‍ക്കും, അധ്യാപകര്‍ക്കുമാണ് ഇതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുക. പ്രാഥമികമായ പ്രതിരോധത്തിലൂടെ തന്നെ ഇത്തരം സ്വഭാവ വൈകല്യമുള്ളവരെ നല്ലൊരു ജീവിതത്തിലേക്ക് മടക്കികൊണ്ട് വരാനും സാധിക്കുമെന്നും വിദഗ്ധർ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി  (1 hour ago)

260 പേരുടെ ജീവന്‍ കവര്‍ന്ന അഹമ്മദാബാദ് വിമാനാപകടം; അന്വേഷണം ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ഹര്‍ജി  (2 hours ago)

പെറ്റ് ക്ലിനിക്കില്‍ കുളിപ്പിക്കുന്നതിനിടെ വളര്‍ത്തുനായ ചത്ത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി യുവതി  (2 hours ago)

എയര്‍ഹോണുകള്‍ക്കെതിരെ കര്‍ശന പരിശോധനയുമായി ഗതാഗത വകുപ്പ്  (2 hours ago)

പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ നടുറോഡില്‍ യുവാവ് കൊലപ്പെടുത്തി  (2 hours ago)

മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നല്‍കാത്തതിനാല്‍ വീടിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി  (2 hours ago)

മധ്യപ്രദേശില്‍ 25 ട്രാന്‍സ്‌ജെന്‍ഡറുകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു  (2 hours ago)

പുതിയങ്ങാടിയില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി  (3 hours ago)

കാര്‍ അപകടത്തില്‍ അച്ഛന്റെ മടിയിലിരുന്ന കുഞ്ഞ് എയര്‍ബാഗിനിടയില്‍ കുടുങ്ങി മരിച്ചു  (3 hours ago)

ഡോക്ടറായ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവും സഹപ്രവര്‍ത്തകനും അറസ്റ്റില്‍  (3 hours ago)

റെയില്‍വേ പ്‌ളാറ്റ്‌ഫോമില്‍ യുവതിയുടെ പ്രസവമെടുത്ത് യാത്രക്കാരന്‍  (3 hours ago)

താമരശ്ശേരിയില്‍ പിതാവ് ഡോക്ടറെ വെട്ടിയ സംഭവം: കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്‌പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍  (4 hours ago)

കാശ് നക്കാന്‍ ഇങ്ങോട്ട് വരണ്ട...പ്രവാസികള്‍ കയറി വളഞ്ഞു ! ബഹ്‌റൈനില്‍ നിന്ന് ഓടി മുഖ്യന്‍ പരിപാടി വെട്ടിച്ചുരുക്കും ?  (5 hours ago)

പോറ്റി മിസ്സിങ്; ബന്ധുക്കളെ അറിയിച്ചില്ല, കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായെന്ന് ഉണ്ണികൃഷ്ണ പോറ്റിയുടെ അഭിഭാഷകൻ  (6 hours ago)

Malayali Vartha Recommends