Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആ നിമിഷം മറക്കില്ല സ്വപ്‌നേ... സ്വര്‍ണക്കടത്ത് കേസിലെ പങ്ക് അന്വേഷിക്കാന്‍ ശിവശങ്കറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചില്ല; എല്ലാ ചോദ്യങ്ങള്‍ക്കും മണിമണിയായി ഉത്തരം നല്‍കിയപ്പോഴും കുരുക്ക് മുറുകുകയായിരുന്നു; ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യും

16 AUGUST 2020 07:58 AM IST
മലയാളി വാര്‍ത്ത

More Stories...

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സ്വപ്ന സുരേഷുമായുള്ള ബന്ധം കാരണം സര്‍വതും തകര്‍ന്ന നിലയിലാണ് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. ജീവിതത്തില്‍ നിന്നു തന്നെ മനസമാധാനം നഷ്ടപ്പെട്ടു. എത്ര പ്രാവശ്യമാ അന്വേഷണ സംഘം ശിവശങ്കറെ ചോദ്യം ചെയ്തത്. പലപ്പോഴും അറസ്റ്റ് ഉറപ്പെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍ ശക്തമായ തെളിവിന്റെ അഭാവം ഒന്നുകൊണ്ട് മാത്രമാണ് ശിവശങ്കരന് ഊരിപ്പോരാനായത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡിയില്‍ നിന്നും ശിവശങ്കര്‍ ഊരി വന്നതാണ്. ഇടിത്തി പോലുള്ള ഇഡിയുടെ ഒന്നൊന്നര ചോദ്യമാണ് ശിവശങ്കറെ കഴിഞ്ഞ ദിവസം സംശയ മുനയിലാക്കിയത്. സ്വപ്നയുമായുള്ള സുഹൃത് ബന്ധത്തിനപ്പുറം ഒന്നുമില്ലെന്നാണ് ശിവശങ്കര്‍ തിരിച്ചും മറിച്ചും ചോദിച്ചിട്ടും ഉത്തരം പറഞ്ഞത്. എന്നാല്‍ ഒരു കോടിയിലും ഒരു കിലോ സ്വര്‍ണത്തിലും തട്ടിയാണ് ശിവശങ്കര്‍ വീണത്.

അതോടെയാണ് വീണ്ടും അടുത്തയാഴ്ച വീണ്ടും ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിച്ചത്. കൊച്ചിയിലെ ഇ.ഡി ഓഫീസിലെ അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കര്‍ താമസസ്ഥലത്തേക്ക് മടങ്ങിയത്.

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ശിവശങ്കറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ നോട്ടീസ് നല്കിയിരുന്നു. സ്വപ്നയെപ്പറ്റി കൂടുതല്‍ അറിയാന്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. സ്വപ്‌നയുടെ രണ്ട് ബാങ്ക് ലോക്കറുകളെപ്പറ്റിയാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷണം നടത്തുന്നത്. ശിവശങ്കര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കിയിരുന്നു.

രണ്ട് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവുമാണ് കണ്ടെടുത്തത്. ശിവശങ്കറിന്റെ ബിനാമി ഇടപാടാണോ ഇതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും. ലൈഫ് മിഷന്‍ വഴി കിട്ടിയ കമ്മിഷനാണ് ഒരു കോടിയെന്ന് സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്.സ്വപ്‌നയുടെ മൊഴിയില്‍ നിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങള്‍ അനുസരിച്ച് ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിക്കും കസ്റ്റംസിനും പിന്നാലെയാണ് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്തത്. ശിവശങ്കറിന് സ്വപ്‌നയുടെ വ്യക്തിത്വത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നും അടുത്ത ബന്ധമാണ് ഇരുവരും തമ്മില്‍ ഉണ്ടായിരുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയിരുന്നു. പ്രളയ സഹായം സ്വരൂപിക്കാന്‍ ശിവശങ്കര്‍ യു.എ.ഇയില്‍ പോയ സമയത്ത് സ്വപ്‌നയും ഒപ്പം ഉണ്ടായിരുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. ഇതോടെയാണ് വീണ്ടും ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചത്.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ് വിദേശ കറന്‍സിയും കടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കര്‍ ആരംഭിച്ച വന്ദേ ഭാരത് പദ്ധതിയെ മുതലെടുത്ത് ജൂണ്‍ പകുതിയോടെ വിദേശത്തേക്ക് പറന്ന വിമാനങ്ങളില്‍ സ്വപ്നയുടെ ശുപാര്‍ശയില്‍ കയറിപ്പറ്റിയ ചില വിദേശികള്‍ ദുബായിലേക്ക് വിദേശകറന്‍സി കടത്തിയതായി സംശയമുണ്ട്.

ഇവര്‍ക്ക് യാത്രയ്ക്കായുള്ള വിമാനടിക്കറ്റുകളെടുത്തു നല്‍കിയതു തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നാണെന്ന വിവരങ്ങളെ അടിസ്ഥാനമാക്കി അന്വേഷണ സംഘം പരിശോധന ആരംഭിച്ചതായാണ് വിവരം. സ്വപ്ന വന്‍തോതില്‍ വിദേശ കറന്‍സി ശേഖരിച്ചതായി അന്വേഷണ സംഘങ്ങള്‍ക്കു വിവരം ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതോടൊപ്പമാണ് സ്വപ്നയുടെ ദുബായ് യാത്രയും അന്വേഷിക്കുന്നത്. സ്വപ്നയും ശിവശങ്കറും ഒന്നിച്ച് ദുബായില്‍ എത്തിയതിനെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. എന്തായാലും അനന്തമായി നീളുന്ന ശിവശങ്കറിന്റെ ചോദ്യം ചെയ്യലിന്റെ ക്ലൈമാക്‌സ് അറിയാന്‍ ഇനിയും കാത്തിരിക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (46 minutes ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (54 minutes ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (1 hour ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (6 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (7 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (7 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (8 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (8 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (8 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (10 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (10 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (10 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (10 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (10 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (10 hours ago)

Malayali Vartha Recommends